താനെയിലെ പ്രമുഖ വാട്ടര്‍ തീം പാര്‍ക്കാണിത്. ഏതാണ്ട് 17എക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുകയാണിത്. കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ അവര്‍ക്ക് തമാശയ്ക്കും വിനോദത്തിനും പറ്റിയൊരു സ്ഥലമാണിത്. താനെ നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ മാത്രമാണ് ഇവിടേയ്ക്കുള്ള ദൂരം. ലബക് സബക് മടക്, സിങ് എ സോങ്, റെയിന്‍ബോ ടവര്‍, ഡിങ് ഡോങ് സ്ലൈഡ്, ദഡ്കന്‍ എന്നിങ്ങനെ തമാശനിറയുന്ന റൈഡുകള്‍ ഏറെയുണ്ട്.
മഴനൃത്തത്തിനായി ഒരുക്കിയിരിക്കുന്ന ഒരു ഡാന്‍സിങ് ഫ്‌ളോര്‍ ആണ് റിംസിം ഹാളിലുള്ളത്. വേവ് പൂള്‍, ലേസി റിവര്‍ എന്നിവയുമുണ്ട് ജലകേളികള്‍ക്കായി. മുപ്പതോളം രീതികളിലുള്ള ജലധാരകളുള്‍ക്കൊള്ളുന്ന ഫൗണ്ടേന്‍ പാര്‍ക്കാണ് ഇവിടെയുള്ള മറ്റൊരു ആകര്‍ഷണം. ഫൈബറില്‍ തീര്‍ത്തിരിക്കുന്ന ശിവ കേവും മനുഷ്യനിര്‍മ്മിതമായ ഹര്‍ ഹര്‍ ഗംഗേ വെള്ളച്ചാട്ടവുമാണ് ഇവിടുത്തെ മറ്റ് ആകര്‍ഷണങ്ങള്‍. വാട്ടര്‍ പാര്‍ക്കിനടുത്തായി പൂട്ടുകളുടെയും താക്കോലുകളുടെയും വലിയശേഖരമുള്ള പഴയൊരു മ്യൂസിയവുമുണ്ട്. എല്ലാദിവസവും കാലത്ത് പത്തുമണിമുതല്‍ ആറുമണിവരെയാണ് വാട്ടര്‍ പാര്‍ക്കിലെ പ്രവര്‍ത്തനസമയം. 4 അടിയില്‍ത്താഴെ ഉയരമുള്ള കുട്ടികള്‍ക്ക് 250 രൂപയും മുതിര്‍ന്നവര്‍ക്കും 4 അടിയില്‍ കൂടുതല്‍ ഉയരമുള്ള കുട്ടികള്‍ക്കും 300രൂപയുമാണ് ഇവിടുത്തെ ഫീസ്.



Click it and Unblock the Notifications