Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തേക്കടി » ആകര്‍ഷണങ്ങള് » അബ്രഹാമിന്റെ സുഗന്ധവ്യഞ്ജനത്തോട്ടം

അബ്രഹാമിന്റെ സുഗന്ധവ്യഞ്ജനത്തോട്ടം, തേക്കടി

24

നൈസര്‍ഗ്ഗിക തോട്ടവിളകളുടെ സുരഭിലമായ തോട്ടമാണ് അബ്രഹാമിന്റെ സ്‌പൈസ് ഗാര്‍ഡന്‍. തേക്കടി - കോട്ടയം റൂട്ടിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഓരോ സുഗന്ധവിളയുടേയും ഉത്പാദന രീതി, ഔഷധ മൂല്യം, ആയുര്‍വേദ ചികിത്സ, ശാസ്ത്രീയ മാനം എന്നിവയെക്കുറിച്ചെല്ലം സന്ദര്‍ശകര്‍ക്ക് ഒരു സമഗ്ര വിവരണം ഇവിടെ നിന്ന് ലഭിക്കും. സുഗന്ധവിളകള്‍ക്ക് പുറമെ ഔഷധ സസ്യങ്ങള്‍, ഫലവര്‍ഗ്ഗങ്ങള്‍, പൂക്കള്‍ എന്നിവയും ഈ തോട്ടത്തെ അലങ്കരിക്കുന്നു. സുഗന്ധവിളകളുടെ തോട്ടനിര്‍മ്മിതിയെ കുറിച്ചും സുഗന്ധവിളകള്‍ എങ്ങനെ നടണമെന്നും കൊയ്യണമെന്നും അവയുടെ സത്ത തയ്യാറാക്കുന്നതിനെ കുറിച്ചും ഉണക്കുന്നതിനെ കുറിച്ചുമെല്ലാം ഒരു പഠന വിവരണവും പരിചയവും ഇവിടെ നിന്ന് സന്ദര്‍ശകന് സ്വായത്തമാക്കാം.

സുഗന്ധങ്ങളുടെ ഈ അഭൌമ ലോകം 1952 ലാണ് മിസ്റ്റര്‍ അബ്രഹാം പണിതത്. തോട്ടത്തിന്റെ ബഹുവൈവിദ്ധ്യമാര്‍ന്ന വിളകള്‍ക്കിടയിലൂടെ ടൂറിസ്റ്റുകളോടൊപ്പം സഞ്ചരിച്ച് അവയെ കുറിച്ചുള്ള വിപുലമായ വൈജ്ഞാനിക വിവരണം സന്ദര്‍ശകര്‍ക്ക് നല്കുന്നു. സന്ദര്‍ശകരുടെ ദേശഭാഷകള്‍ക്കന്‍സരിച്ച് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച്, ഇറ്റാലിയന്‍ എന്നീ ഭാഷകളിലും അദ്ദേഹം വിവരണം നല്കുന്നു.

200 ഇന്ത്യന്‍ രൂപയാണ് ഈ ഗാര്‍ഡനിലേക്കുള്ള പ്രവേശന ഫീസ്. സുഗന്ധവിളകളുടെ കര്‍ഷകരുമായും അഗ്രികള്‍ച്ചറിസ്റ്റുകളുമായും ഇടപഴകാന്‍ സന്ദര്‍ശകരെ അനുവദിക്കുന്നതാണ്. നൈസര്‍ഗ്ഗിക കൃഷിയില്‍ താല്പര്യമുള്ളവര്‍ക്ക് തികച്ചും അനുഭൂതിദായകമാണ് ഈ തോട്ടം. ഇവിടെനിന്ന് സുഗന്ധവിളകളും വിത്തുകളും വാങ്ങാനും കഴിയും.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed

Near by City