Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തേക്കടി » ആകര്‍ഷണങ്ങള് » ബാംബൂ റാഫ്റ്റിംങ്

ബാംബൂ റാഫ്റ്റിംങ്, തേക്കടി

24

മറ്റ് ടൂറിസ്റ്റ്‌കേന്ദ്രങ്ങളില്‍ നിന്ന് തേക്കടിയെ വ്യത്യസ്തമാക്കുന്ന പല ഘടകങ്ങളില്‍ ഒന്നാണ് ബാംബൂ റാഫ്റ്റിംങ്. മുളകൊണ്ടുണ്ടാക്കിയ ചങ്ങാടത്തില്‍ കയറിയുള്ള അല്പം ദുര്‍ഘടവും ഒപ്പം രസകരവുമായ യാത്രയാണിത്. തലങ്ങും വിലങ്ങുമായൊഴുകുന്ന ജലാശയങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട നിബിഢ വനങ്ങളിലേക്കുള്ള ഒരേയൊരു സഞ്ചാരമാര്‍ഗ്ഗമായിരുന്നു മുമ്പ് മുളംചങ്ങാടം.പക്ഷേ ഇന്നത് ടൂറിസ്റ്റുകള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സാഹസികയാത്രയാണ്. വനാന്തര കാഴ്ചകളും ട്രെക്കിംങും ചങ്ങാടത്തിലൂടെയുള്ള യാത്രയും ഉള്‍ക്കൊള്ളുന്നതാണ് ഈ പാക്കേജ്. പത്ത് പേരടങ്ങുന്ന ചെറുസംഘങ്ങളായാണ് റാഫ്റ്റിംങിന് പോകേണ്ടത്. അഞ്ച് ടൂര്‍ ഗൈഡുകളും ആയുധ ധാരിയായ ഒരു ഗാര്‍ഡും കൂടെയുണ്ടാവും. വന്യജീവികള്‍ക്ക് എളുപ്പത്തില്‍ ആക്രമിക്കാന്‍ കഴിയുന്ന വനമേഖല ആയതിനാല്‍ യാത്രികരുടെ സുരക്ഷയ്ക്കാണ് സായുധ ഗാര്‍ഡ് കൂടെ അനുഗമിക്കുന്നത്.

പരിസ്ഥിതിയുടെ പച്ചപ്പും കായലിന്റെ ചിരപുരാതന ഭംഗിയും വന്യജീവികളുടെ സാമീപ്യവും നിബിഢ വനങ്ങളിലൂടെയുള്ള ട്രെക്കിംങിന്റെ അനുഭൂതിയും സന്ദര്‍ശകര്‍ക്ക് ഈ യാത്രയിലൂടെ ലഭിക്കും. ഒരു പകല്‍ദൈര്‍ഘ്യമുള്ള ഈ പ്രോഗ്രാം രാവിലെ 8 മണിക്ക് തുടങ്ങി വൈകുന്നേരം 5 മണിക്ക് അവസാനിക്കും. ഭക്ഷണവും സ്‌നാക്കുകളും ഉള്‍പ്പെടുന്നതാണ് ഈ പ്രോഗ്രാം.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed

Near by City