Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുവട്ടാര്‍ » കാലാവസ്ഥ

തിരുവട്ടാര്‍ കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലമാണ് തിരുവട്ടാര്‍ സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. സ്ഥലങ്ങളെല്ലാം ചുറ്റിക്കാണാന്‍ പറ്റിയ സമയവും ഇതാണ്. പകല്‍സമയത്ത് അല്‍പം ചൂട് അനുഭവപ്പെടുമെങ്കിലും വൈകുന്നേരത്തോടെ ചൂട് നന്നേ കുറയും.

വേനല്‍ക്കാലം

കന്യാകുമാരിയിലെ മറ്റു സ്ഥലങ്ങള്‍ പോലെ തിരുവട്ടാറിലും വേനലില്‍ നല്ല ചൂട് അനുഭവപ്പെടാറുണ്ട്. മാര്‍ച്ച് മുതലാണ് ചൂട് തുടങ്ങുന്നത്. മെയ് അവസാനം വരെ ചൂടുള്ള കാലാവസ്ഥതന്നെയായിരിക്കും. വേനല്‍ക്കാലത്ത് അന്തരീക്ഷ താപം 35 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് തിരുവട്ടാറിലെ മഴക്കാലം. കനത്ത മഴപെയ്യുന്ന സ്ഥലങ്ങളിലൊന്നാണിത്. മഴ പെയ്യുമ്പോള്‍ ചൂട് കുറയുമെങ്കിലും ചിലപ്പോഴെല്ലാം ശക്തിയേറിയ കാറ്റുവീശാറുണ്ട്.

ശീതകാലം

ശീതകാലത്ത് മനോഹരമായ കാലാവസ്ഥയാണ് തിരുവട്ടാറില്‍ അനുഭവപ്പെടുന്നത്. ഇക്കാലത്ത് താപനില 23 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാറില്ല. നവംബര്‍ അവസാനത്തോടെയാണ് ശീതകാലം ആരംഭിയ്ക്കുന്നത്. ഫെബ്രുവരി അവസാനം വരെ ഈ മികച്ച കാലാവസ്ഥ നിലനില്‍ക്കും.