Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» തിരുവട്ടാര്‍

ആദികേശവപ്പെരുമാളിന്റെ തിരുവട്ടാര്‍

10

കന്യാകുമാരി ജില്ലയിലെ ഒരു ചെറിയ പഞ്ചായത്ത് ടൗണാണ് തിരുവട്ടാര്‍. വിഷ്ണുഭക്തരെ സംബന്ധിച്ച് വിശേഷപ്പെട്ടതാണ് ഈ സ്ഥലം.  ഹൈന്ദവ വിശ്വാസപ്രകാരമുള്ള 108 ദിവ്യ ദേശങ്ങളില്‍ ഉള്‍പ്പെടുന്ന ക്ഷേത്രമാണ് ഇവിടുത്തെ തിരുവട്ടാര്‍ ആദികേശവപ്പെരുമാള്‍ ക്ഷേത്രം.

തീര്‍ത്ഥാടനകേന്ദ്രമെന്നതിലുപരി പ്രകൃതിസൗന്ദര്യത്തിന്റെ പേരിലും തിരുവട്ടാര്‍ ഏറെ പ്രശസ്തമാണ്. ശാലീനസൗന്ദര്യം വഴിയുന്ന കന്യാകുമാരി ജില്ലയുടെ പ്രത്യേകതകളെല്ലാം തിരുവട്ടാറിലുമുണ്ട്. പഹ്രലി, കൊതലി എന്നീ നദികളുടെ ഇടയിലായിട്ടാണ് തിരുവട്ടാറിന്റെ സ്ഥാനം. തിരുവെന്ന തമിഴ് വാക്കിന്റെ അര്‍ത്ഥം വിശുദ്ധമായതെന്നാണ്. ആറ് എന്നാല്‍ നദി, തിരുവട്ടാര്‍ എന്നാല്‍ നദിയാല്‍ ചുറ്റപ്പെട്ട വിശുദ്ധ സ്ഥലമെന്നാണ് അര്‍ത്ഥം.

തിരുവട്ടാറിലെ പ്രധാനപ്പെട്ട ആകര്‍ഷണം ഇവിടുത്തെ ശ്രീ ആദികേശവപ്പെരുമാള്‍ ക്ഷേത്രം തന്നെയാണ്. മാത്തൂര്‍ തൂക്കുപാലം, സെന്റ് ജെയിംസ് പള്ളി, ഉദയഗിരി കോട്ട, തീര്‍പരപ്പു വെള്ളച്ചാട്ടം എന്നിവയെല്ലാമാണ് തിരുവട്ടാറില്‍ കാണാനുള്ള മറ്റുകാര്യങ്ങള്‍. പ്രധാനപ്പെട്ടൊരു തീര്‍ത്ഥാടന കേന്ദ്രമായതിനാല്‍ത്തന്നെ തമിഴ്‌നാട്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരുവനന്തപുരത്തുനിന്നും തിരുവട്ടാറിലെത്താന്‍ സുഖമാണ്, ഒട്ടേറെ വാഹനങ്ങള്‍ ഇവിടേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. കന്യാകുമാരി റെയില്‍വേ സ്‌റ്റേഷനാണ് തിരുവട്ടാറിന് ഏറ്റവും അടുത്തുള്ളത്.

വിമാനത്താവളമാകട്ടെ തിരുവനന്തപുരത്തും. ശീതകാലമാണ് തിരുവട്ടാര്‍ സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. ഇക്കാലത്താണ് സഞ്ചാരികള്‍ ഏറെയും ഇവിടെയെത്താറുള്ളത്. വേനല്‍ക്കാലം യാത്രയ്ക്ക് അത്ര അനുയോജ്യമല്ല, ചൂടുതന്നെയാണ് കാരണം, മഴക്കാലയാത്രയും അത്ര സുഖകരമാകില്ല, പലപ്പോഴും ശക്തമായ കാറ്റും മഴയുമുണ്ടാകുന്ന സ്ഥലമാണ് തിരുവട്ടാര്‍.

തിരുവട്ടാര്‍ പ്രശസ്തമാക്കുന്നത്

തിരുവട്ടാര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം തിരുവട്ടാര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം തിരുവട്ടാര്‍

  • റോഡ് മാര്‍ഗം
    കന്യാകുമാരി, നാഗര്‍കോവില്‍ റോഡുകളിലൂടെ തിരുവട്ടാറിലേയ്ക്ക് എത്താന്‍ എളുപ്പമാണ്. തമിഴ്‌നാട് സര്‍ക്കാറിന്റെ ബസുകളും കേരള സര്‍ക്കാര്‍ ബസുകളും തിരുവട്ടാറിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. തമിഴ്‌നാടിന്റെ മറ്റുഭാഗങ്ങളില്‍ നിന്നും റോഡുമാര്‍ഗ്ഗം സുഖകരമായി തിരുവട്ടാറിലെത്താം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കന്യാകുമാരിയിലാണ് തിരുവട്ടാറിന് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍. നാഗര്‍കോവില്‍ റെയില്‍വേ സ്‌റ്റേഷനും തിരുവട്ടാറിന് അടുത്താണ്. രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നും ട്രെയിനില്‍ തിരുവട്ടാറിലെത്താന്‍ ബുദ്ധിമുട്ടില്ല.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    തിരുവട്ടാറിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരത്താണ്. 46 കിലോമീറ്ററാണ് വിമാനത്താവളത്തിലേയ്ക്കുള്ള ദൂരം. വിമാനത്താവളത്തില്‍ നിന്നും ടാക്‌സിയിലോ ബസിലോ തിരുവട്ടാറിലേയ്ക്ക് പോകാം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon