Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തൂത്തുക്കുടി » കാലാവസ്ഥ

തൂത്തുക്കുടി കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലം തൂത്തുക്കുടി യാത്രക്കായി തിരഞ്ഞെടുക്കാം. ഇക്കാലത്ത് ചൂട് കുറവായിരിക്കും മാത്രമല്ല പ്രസന്നമായ കാലാവസ്ഥയായതിനാല്‍ ബീച്ചിലും മറ്റും സമയം ചെലവഴിക്കാനും സാധിയ്ക്കും.

വേനല്‍ക്കാലം

തീരദേശമായതിനാല്‍ത്തന്നെ തൂത്തുക്കുടിയിലെ വേനല്‍ അതി കഠിനമാണ്. ഇക്കാലത്ത് താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. ഏപ്രില്‍ മുതല്‍ ജുലൈ വരെയാണ് ഇവിടെ വേനല്‍ അനുഭവപ്പെടുന്നത്. ഇക്കാലത്ത് തൂത്തുക്കുടി യാത്ര പ്ലാന്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്.

മഴക്കാലം

കനത്ത മഴ ലഭിയ്ക്കുന്ന സ്ഥലമാണിത്. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയാണ് ഇവിടെ മഴക്കാലം. മഴക്കാലത്ത് ഇവിടെയെത്തിയാല്‍ സ്ഥലം ചുറ്റിക്കാണാന്‍ ബുദ്ധിമുട്ടായിരിക്കും. പക്ഷേ മഴയില്‍ യാത്രചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് തൂത്തുക്കുടിയിലെ മഴ മനോഹരമായ അനുഭവമായിരിക്കും. ഇക്കാലത്ത് യാത്രചെയ്യുകയാണെങ്കില്‍ മഴയ്ക്കുള്ള മുന്‍കരുതലുകളെടുക്കണം.

ശീതകാലം

നവംബര്‍ മുതല്‍ ജനുവരി വരെയുള്ള ശീതകാലമാണ് തൂത്തുക്കുടിയില്‍ പ്രസന്നമായ കാലാവസ്ഥ അനുഭവപ്പെടുന്നത്. ഇക്കാലത്ത് ചൂട് നന്നേ കുറയാറുണ്ട്. താപനില 30 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാറില്ല. ഈ സമയമാണ് തൂത്തുക്കുടി യാത്രയ്ക്ക് ഏറ്റവും അനുയോജ്യം.