ശീശ് മഹല്‍ എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന സുനേരികോത്തി വളരെ ചരിത്ര പ്രാധാന്യമുള്ളതാണ്. ഒരുപാട് സഞ്ചാരികളെ പ്രതിവര്‍ഷം അത് ആകര്‍ഷിക്കുന്നു. ഈ ചരിത്ര സ്മൃതിമണ്ധപത്തിന്റെ അകത്തളത്തിലെ ചുവരുകള്‍ സ്വര്‍ണം പൂശിയതാണ്. രത്‌നങ്ങളിലും സ്ഫടികങ്ങളിലും ഉല്കൃഷ്ടമായ കലാ ചാതുര്യങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. ടോങ്ങിലെ നജര്‍ബാഗ് റോഡിലെ ബടാകുവയ്ക്കടുത്താണ് ഈ മന്ദിരം പണിതിരിക്കുന്നത്.
സംഗീതത്തിലും നൃത്തത്തിലും കാവ്യാഖ്യാനങ്ങളിലും അതീവ തല്പരനായിരുന്ന നവാബ് മുഹമദ് ഇബ്‌റാഹിം അലി ഖാനാണ് ഇത് പണിതത്. ഭവനത്തില്‍ ചിത്രീകരിക്കപ്പെട്ട ശില്പകലാ ചാതുരിയെയും ഭാവനാ സൃഷ്ടികളെയും പരിഗണിച്ച് ഇതിനെ മാന്‍ഷന്‍ ഓഫ് ഗോള്‍ഡ് എന്നും വിളിക്കപ്പെടുന്നു. സ്വര്‍ണവിഭൂഷിതമായ ഒരു അഭൌമസൌധമായി സുനേരികോത്തി കാണപ്പെടുന്നു.



Click it and Unblock the Notifications