Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സിക്കാര്‍

കോട്ടകളുടെയും സ്മാരകങ്ങളുടെയും സിക്കാര്‍

13

രാജസ്ഥാനിലെ വളരെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സിക്കാര്‍. ജയ്പൂരിന് ശേഷം രാജസ്ഥാനനിലെ ഏറ്റവും വികസിതമായ നഗരമാണിത്. സിക്കാര്‍ ജില്ലയുടെ ആസ്ഥാനം കൂടിയാണ് സിക്കാര്‍. ജുഞ്ജുനു, ചുരു, നാഗ്വാര്‍, ജയ്പൂര്‍ എന്നീ ജില്ലകളുമായി സിക്കാര്‍ അതിര്‍ത്തി പങ്കിടുന്നു. ഭീര്‍ ഭാന്‍ കാ ബാസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ നഗരം മുന്‍പ് ശേഖാവതി രാജാക്കന്മാരുടെ കാലത്ത് തിക്കാന സിക്കാര്‍ എന്ന ജില്ലയുടെ ആസ്ഥാനമായിരുന്നു.

ടൂറിസം ഹബ്ബ്

രാജസ്ഥാനിലെ പ്രശസ്തമായ ഒരു ടൂറിസം ഹബ്ബാണ് സിക്കാര്‍. ലക്ഷ്മണ്‍ഗഡ് ആണ് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. 1862 ലാണ് ലക്ഷ്മണ്‍ സിംഗ് എന്ന രാജാവ് ഈ കോട്ട പണികഴിപ്പിച്ചത്. ശേഖാവതി നിര്‍മാണശൈലിയില്‍ നിര്‍മിക്കപ്പെട്ട മനോഹരമായ ഒരു കോട്ടയാണിത്. സാവന്ത് റാം ചോകാനി ഹവേലി, ബന്‍സിധര്‍ രാതി ഹവേലി, സംഗനേരിയ ഹവേലി, മിരിജമല്‍ ക്യാലാ ഹവേലി, ചാര്‍ ചൗക് ഹവേലി, കേഡിയ ഹവേലി തുടങ്ങിയവയാണ് ഇവിടത്തെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍.

ഫത്തേപ്പൂര്‍ ടൗണാണ് സിക്കാറില്‍ ഒരു അവധിക്കാലം പ്ലാന്‍ ചെയ്യുന്ന സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ഒരു സ്ഥലം. മുസ്ലിം കായംഖാനിയായിരുന്ന നവാബ് ഫത്തേ ഖാനാണ് ഈ സിറ്റി സ്ഥാപിച്ചത്. രാജകൊട്ടാരങ്ങളുടെയും ഹാവേലിയുടെയും നവാബി ബയോറിസ്, ടാങ്കുകള്‍, പള്ളികള്‍ തുടങ്ങിയവയുടെയും സ്ഥലമാണ് ഇത്. ഖതുശ്യാംജി ക്ഷേത്രമാണ് ഇവിടത്തെ പ്രധാനപ്പെട്ട മറ്റൊരു കാഴ്ച. ഇവിടേക്ക് നിരവധി സഞ്ചാരികളെത്താറുണ്ട്. ഖതുശ്യാംജി ഫെസ്റ്റിവല്‍ നടക്കുന്ന ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇവിടെ ജനത്തിരക്കേറും. രാജസ്ഥാന്റെ തനതായ കലാരൂപങ്ങളും ഫോക് രൂപങ്ങളും ഇക്കാലത്ത് ഇവിടെ പ്രദര്‍ശിപ്പിക്കപ്പെടുന്നു. ഗണേശ്വര്‍, ജീന്‍മാതാ, ഹരസ്‌നാഥ്, രാംഘട്, മാധോ നിവാസ് കോതി എന്നിവയും സിക്കാറിലെത്തുന്ന സഞ്ചാരികള്‍ സമയം അനുവദിക്കുമെങ്കില്‍ കണ്ടിരിക്കിണ്ടെതാണ്.

സിക്കാറിലെത്താന്‍

പ്രധാനപ്പെട്ട സഞ്ചാരമാര്‍ഗങ്ങളാലെല്ലാം ബന്ധിപ്പിക്കപ്പെട്ടതാണ് സിക്കാര്‍. ജയ്പൂരാണ് തൊട്ടടടുത്ത വിമാനത്താവളം. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍നിന്നെല്ലാം ഇവിടേക്ക് വിമാനങ്ങളുണ്ട്. ജയ്പൂര്‍, ഡല്‍ഹി, ഗംഗാനഗര്‍, ബിക്കാനെര്‍, ചുരു തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം സിക്കാറിലേക്ക് ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും കാബുകള്‍ ബുക്ക് ചെയ്തും ബസ്സ് സര്‍വ്വീസ് മാര്‍ഗവും സിക്കാറിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. പൊതുവേ ചൂടേറിയ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ശീതകാലമാണ് സിക്കാറിലേക്ക് യാത്ര പ്ലാന്‍ ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ കാലം.

സിക്കാര്‍ പ്രശസ്തമാക്കുന്നത്

സിക്കാര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സിക്കാര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സിക്കാര്‍

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും െ്രെപവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. ദേശീയപാത 11 വഴി ജയ്പൂരിലെക്കും ബിക്കാനെറിലേക്കും സിക്കാറില്‍ നിന്നും എത്തിച്ചേരാം. സിക്കാറിലെ യാത്രക്കാര്‍ക്കായി നിരവധി വാഹനസൗകര്യങ്ങളും ലഭ്യമാണ്. രാജസ്ഥാന്‍ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ്സുകളും ഇതില്‍പ്പെടും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ജയ്പൂര്‍, ഡല്‍ഹി, ഗംഗാനഗര്‍, ബിക്കാനെര്‍, ചുരു തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം സിക്കാറിലേക്ക് ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. റെയില്‍വേസ്റ്റേഷനില്‍നിന്നും ഇവിടങ്ങളില്‍ നിന്നും ബസ്, ടാക്‌സി എന്നിവ വഴി സിക്കാറിലെ കാഴ്ചകള്‍ കാണാം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ജയ്പൂരാണ് സിക്കാറിന് ഏറ്റവും സമീപത്തുള്ള വിമാനത്താവളം. 128 കിലോമീറ്റര്‍ ദൂരത്താണിത്. വിമാനത്താവളത്തില്‍ നിന്നും ടാക്‌സിയില്‍ സിക്കാറിലെത്താം. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളമാണ് അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം. പ്രധാനപ്പെട്ട രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed