രാജസ്ഥാനിലെ ടോങ്ങ് ജില്ലയില്‍ ടോഡ രാജ് സിങ്ങ് ഒരു മുനിസിപല്‍ ടൌണാണ്. നാലാം നൂറ്റാണ്ടില്‍ നാഗന്മാര്‍ ആണ് ഇത് സ്ഥാപിച്ചതെന്‍കിലും പിന്നീട് യൂഹിലാസ് ഒഫ് ചാറ്റ്‌സും അജ്മീരിലെ ചൌഹാന്മാരും ഈ നഗര ഭരണം കൈയ്യാളി. 15, 16 നൂറ്റാണ്ടുകളില്‍ രജപുത്ര സോളന്‍കികളുടെ തലസ്ഥാന നഗരിയായിരുന്നു.
ഇവിടത്തെ വിഖ്യാത ഭരണാധികാരി ആയിരുന്ന ഭസിസോടിയില്‍ നിന്നുമാണ് ഈ പേര് സിദ്ധിച്ചത്. ഷാജഹാന്റെ ഭരണകാലത്ത് ഇദ്ദേഹം മുഗളരുടെ മന്‍സൂബ്ദാര്‍ ആകുവാന്‍ ഇടയായി. ധാരാളം വിനോദ ആകര്‍ഷക കേന്ദ്രങ്ങള്‍ ടോഡ രായ് സിങ്ങിലുണ്ട്.
ശ്രീ കൈലേശ്വര്‍ മഹാദേവ്,നരസിങ്ങ് മാത,ആം സാഗര്‍,ബുദ്ദ് സാഗര്‍ സന്ദ് പീ പാ ജി കി ഗുഫ,കുശാല്‍ ബാഗ്,ഹാദി റാണി കി ബഹോരി,രാജാ റായ് സിങ്ങ് മഹല്‍ എന്നിവ അവയില്‍ ചിലതാണ്.ആകര്‍ഷകമായ ഒരുപാട് ക്ഷേത്രങ്ങളും ഇവിടെയുണ്ട് കല്യാണ്‍ജി, രഘുരായ്ജി, ഗോപിനാഥ്ജി, ഗോവിന്ദ് ദിയോജി എന്നീ ക്ഷേത്രങ്ങള്‍ നാമമാത്രയായ ഉദാഹരണങ്ങളാണ്.



Click it and Unblock the Notifications