Search
  • Follow NativePlanet
Share
» »ഹമ്പിയിൽ ‌‌ചെയ്യാം വേറെ ചില കാര്യങ്ങൾ

ഹമ്പിയിൽ ‌‌ചെയ്യാം വേറെ ചില കാര്യങ്ങൾ

അതിശയിപ്പിക്കുന്ന പാറക്കൂട്ടങ്ങളും തുംഗഭദ്ര നദിയും വ്യൂപോയിന്റുകളുമൊക്കെ ഹമ്പിയെ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റുന്നു.

By Maneesh

പ്രാചീന ക്ഷേത്രങ്ങളു‌ടെ അവശേഷിപ്പുകളാണ് ഹ‌മ്പിയിലേക്ക് സഞ്ചാ‌രികളെ ആകർഷിപ്പിക്കുന്നത്. എന്നാൽ ഈ കാഴ്ചകൾ കാണാൽ മാത്രമല്ല ഹമ്പിയിൽ സഞ്ചാരികൾക്ക് ചെയ്യാനു‌ള്ളത്. അതിശയിപ്പിക്കുന്ന പാറക്കൂട്ടങ്ങളും തുംഗഭദ്ര നദിയും വ്യൂപോയിന്റുകളുമൊക്കെ ഹമ്പിയെ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റുന്നു. ഹമ്പി സന്ദർശിക്കുന്ന സഞ്ചാരികൾക്ക് ചെയ്യാൻ ചില കാര്യങ്ങൾ ‌പരിചയപ്പെടാം

01. ഉരുളൻ കല്ലുകളിൽ വലിഞ്ഞ് കയറാം

വലിയ പാറക്കെട്ടുകളിൽ അള്ളിപിടിച്ച് കയറുന്ന സാഹസിക വിനോദമാണ് ബൗൾഡറിങ്. ഹമ്പിയിൽ ചെന്നാൽ ഇത്തരത്തിലുള്ള ധാരാളം ഉരുളൻ കല്ലുകൾ കാണാം. എന്നാൽ ഇതിന് നല്ല പരിശീലനം ആവശ്യമാണ്. നിങ്ങ‌ൾക്ക് പാറക്കൂട്ടങ്ങളിൽ കയറാൻ ധൈര്യമില്ലെങ്കിൽ മറ്റു സാഹസികർ വലിഞ്ഞ കയറുന്ന കാഴ്ച കാണാം.

അതിശയിപ്പിക്കുന്ന പാറക്കൂട്ടങ്ങളും തുംഗഭദ്ര നദിയും വ്യൂപോയിന്റുകളുമൊക്കെ ഹമ്പിയെ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റുന്നു.

Photo Courtesy: Indi Samarajiva

02. കരടികളെ കാണാം

ഹമ്പിയിൽ നിന്ന് 20 കിലോമീറ്റർ അകലെയായാണ് ദരോജി സ്ലോത്ത് ബിയർ ‌സാങ്ച്വറി സ്ഥിതി ചെയ്യുന്നത്. കരടികളെ കാണാൻ താൽപര്യമുള്ളവർക്ക് നേരെ അങ്ങോട്ട് യാത്ര തിരിക്കാം. നൂറിലധികം കരടികളും വിവിധ തരത്തിലുള്ള പക്ഷികളും ചിത്രശലഭങ്ങളും ഉള്ള ഈ സ്ഥലം കു‌ട്ടികളോടൊപ്പം സഞ്ചരിക്കാൻ പറ്റിയ മികച്ച സ്ഥലമാണ്.

03. തുംഗഭം‌‌ദ്രയുടെ തീരത്ത് ഇരിക്കാൻ

ഹമ്പിയിലേക്ക് തണുത്ത കാറ്റ് വീശി ഹമ്പിയെ തഴുകി തലോടി ഒഴുകുന്ന തുംഗ ഭദ്രനദിയുടെ തീരത്ത് കുറച്ച് നേരം വിശ്രമിക്കാം. രാവിലെ വിരുപക്ഷ ക്ഷേത്രത്തിലെ ആനയായ ലക്ഷ്മിയെ കുളിപ്പിക്കുന്നത് കണ്ടിരിക്കാം. സൗ‌കര്യം ലഭിക്കുകയാണെങ്കിൽ ലക്ഷ്മിയുടെ തുമ്പി കൈയ്യിൽ നിന്ന് അനുഗ്രഹവും വാങ്ങിക്കാം.

അതിശയിപ്പിക്കുന്ന പാറക്കൂട്ടങ്ങളും തുംഗഭദ്ര നദിയും വ്യൂപോയിന്റുകളുമൊക്കെ ഹമ്പിയെ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റുന്നു.

Photo Courtesy: Hajo Schatz

04. സൈക്കിളിൽ ഒരു കറ‌ക്കം

ഹമ്പി മുഴുവൻ ചുറ്റിയടിച്ച് കാണാൻ ഒരു സൈക്കിൾ വാടകയ്ക്ക് എടുക്കാം. വേരും 50 രൂപയ്ക്ക് സൈക്കിൾ വാടകയ്ക്ക് ലഭിക്കും. എന്നാൽ 500 രൂപ സെക്യൂരിറ്റി ആയി നൽകണം. സൈക്കിൾ തിരികെ നൽകുമ്പോൾ 500 രൂപ തിരിച്ച് വാ‌‌ങ്ങാം.

അതിശയിപ്പിക്കുന്ന പാറക്കൂട്ടങ്ങളും തുംഗഭദ്ര നദിയും വ്യൂപോയിന്റുകളുമൊക്കെ ഹമ്പിയെ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റുന്നു.

Photo Courtesy: Madhav Pai

05. വട്ട‌ത്തോണിയിൽ വട്ടം ചുറ്റാം

തുംഗ‌ഭദ്ര നദിയിലെ കൊറാക്കിൾ റൈഡ് ആണ് ഹമ്പിയിൽ എത്തുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന മറ്റൊരു ആകർഷണം. വട്ടത്തോണിയിൽ വട്ടം ചുറ്റി തുംഗഭ‌ദ്ര നദിയിലൂടെ ഹിപ്പികളുടെ കേന്ദ്ര‌മായ അ‌‌നേഗുണ്ഡി വരെ യാത്ര ചെയ്യാം. നദിയിൽ നിന്ന് ഹമ്പിയിലെ ക്ഷേത്രങ്ങളുടെ സു‌ന്ദരമായ കാഴ്ച കാണാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: karnataka
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+