Search
  • Follow NativePlanet
Share
» »ബാംഗ്ലൂരില്‍ നിന്ന് മൂന്നാറിലേക്ക്

ബാംഗ്ലൂരില്‍ നിന്ന് മൂന്നാറിലേക്ക്

By Maneesh

മഴക്കാലം കഴിഞ്ഞ സമയമാണ് ബാംഗ്ലൂരില്‍ നിന്ന് ട്രിപ്പ് പ്ലാന്‍ ചെയ്യുമ്പോള്‍ അതില്‍ നമ്മുടെ സ്വന്തം കേരളത്തെ ഉള്‍പ്പെടുത്താന്‍ മറക്കേണ്ട. കേരളത്തില്‍ ബാംഗ്ലൂരില്‍ നിന്ന് പോകാന്‍ പറ്റിയ നിരവധി സ്ഥലങ്ങളുണ്ട്. അതിലൊന്നാണ് മൂന്നാര്‍. മൂന്നാറിലേക്ക് യാത്ര ചെയ്യുമ്പോള്‍ അവിടെയൊന്ന് തങ്ങി അവിടെ നിന്ന് പിന്നേയും യാത്ര ചെയ്യാന്‍ തോന്നിയാല്‍ ചുറ്റിപോകും. കാരണം മൂന്നാറിന് സമീപത്തായി നിരവധി സ്ഥലങ്ങളുണ്ട് അവയൊന്നും ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ട് കണ്ട് തീര്‍ക്കാന്‍ കഴിയാത്ത സ്ഥലങ്ങളാണ്. സമയമുണ്ടെങ്കില്‍ മൂന്നാറിന് സമീപത്തെ ചില ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഒന്ന് കണ്ട് തീര്‍ക്കാം.

യാത്ര ഒറ്റ നോട്ടത്തിൽ

ബാംഗ്ലൂരിൽ നിന്ന് ഹൊസൂരിലേക്ക്. അവിടെ നിന്ന് ദേശീയപാത 7ലൂടെ കൃഷ്ണഗിരി - ധർമ്മപുരി എന്നി സ്ഥലങ്ങൾ പിന്നിട്ട് തോപ്പൂർ എത്തിച്ചേരുന്നു. തുടർന്ന് ദേശീയ പാത ഏഴിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് മേട്ടൂരിൽ എത്തച്ചേരുന്നു. മേട്ടൂരിൽ നിന്ന് ഭാവനിയിലേക്ക് യാത്ര ചെയ്യുക. ഭവാനി എത്തിയാൽ ദേശീയ പാത 47 കണ്ടുമുട്ടും. പിന്നെ പെരുന്തുറൈ എത്തി ദേശീയ പാത 47 ഒഴിവാക്കി ചെന്നിമലയിലേക്ക്. ചെന്നിമലയിൽ നിന്ന് കങ്കയം - ധാരപുരം വഴി ഉദുമെ‌ൽപേട്ടയിൽ എത്തിച്ചേരുന്നു. അവിടെ നിന്ന് മറയൂർ വഴി മൂന്നാറിലേക്ക്.

ദൂരവും സമയവും

ബാംഗ്ലൂരിൽ നിന്ന് മേൽപ്പറഞ്ഞ സ്ഥലങ്ങളിലൂടെ മൂന്നാറിൽ എത്തിച്ചേരാൻ 445 കിലോമീറ്റർ ഉണ്ട്. ഏകദേശം 10 മണിക്കൂർ യാത്രയുണ്ട്. ബാംഗ്ലൂരിൽ നിന്ന് രാവിലെ നാലുമണിക്ക് യാത്ര പുറപ്പെടണം. ഇടയ്ക്കുള്ള ഭക്ഷണവും വിശ്രമവുമൊക്കെ കഴിഞ്ഞ് ഉച്ച തിരിഞ്ഞ് രണ്ട് മണിയോടെ മൂന്നാറിൽ എത്തിച്ചേരാം.

മൂന്നാറിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വായിക്കാം

യാത്ര വിശദമായി

ബാംഗ്ലൂർ ഹൊസൂർ

ബാംഗ്ലൂർ ഹൊസൂർ

ബാംഗ്ലൂർ നഗരത്തിൽ നിന്ന് 42 കിലോമീറ്റർ ആണ് ഹൊസൂരിലേക്കുള്ള ദൂരം. ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് അരമണിക്കൂർ ദൂരമേയുള്ളു. എവിടെ നിന്നായാലും രാവിലെ അഞ്ച് മണിക്ക് ഹൊസൂരിൽ എത്തിച്ചേരുന്ന രീതിയിൽ യാത്ര പ്ലാൻ ചെയ്യുക. ഹൊസൂരിൽ നിന്ന് ദേശീയപാത ഏഴിലൂടെ കൃഷ്ണഗിരിയിലേക്ക്.

Photo Courtesy: Dheepak Ra

കൃഷ്ണഗിരി ഡാം

കൃഷ്ണഗിരി ഡാം

കൃഷ്ണഗിരിയിലെ ഏറ്റവും സുന്ദരമായ കാഴ്ച അവിടുത്തെ ഡാം ആണ്. ഹൊസൂരിൽ നിന്ന് ദേശീയ പാത 7 ലൂടെ കൃഷ്ണഗിരി വരെ യാത്ര തുടരാം. അവിടെ നിന്ന് കൃഷ്ണഗിരി ഡാം സന്ദർശിക്കാം. ഡാം പരിസരത്ത് നിന്ന് ഏഴ് മണി ആകുന്നതോടെ പുറപ്പെടാം ശ്രമിക്കുക. അടുത്ത ലക്ഷ്യം ധർമ്മപുരി

Photo Courtesy: Nagesh Kamath

ധർമ്മപുരി

ധർമ്മപുരി

കൃഷ്ണഗിരി ഡാം സന്ദർശിച്ചതിന് ശേഷം ധർമ്മപുരിയിലേക്കാണ് അടുത്ത യാത്ര. ദേശീയപാത 7ലൂടെ കൃത്യം ഒരു മണിക്കൂർ യാത്ര ചെയ്താൽ ധർമ്മപുരിയിൽ എത്തിച്ചേരാം.
Photo Courtesy: Technofreak

തോപ്പൂർ

തോപ്പൂർ

ധർമ്മപുരിയിൽ നിന്ന് ഒന്നും നോക്കാതെ ദേശീയ പാത 7 ലൂടെ അര മണിക്കൂർ മുന്നോട്ട് പോയാൽ തോപ്പൂർ എന്ന സ്ഥലത്ത് എത്തിച്ചേരാം. കൃഷ്ണഗിരി ഡാമിൽ നിന്നും ഇവിടേയ്ക്ക് 78 കിലോമീറ്റർ ആണ് ദൂരം. കൃഷ്ണഗിരി ഡാമിന്റെ സമീപത്ത് നിന്ന് ഏഴുമണിക്ക് പുറപ്പെട്ട എട്ടരയോടെ ഇവിടെ എത്തിച്ചേരാം. വഴിയരികിലെ ഭക്ഷണ ശാലകളിൽ നിന്ന് പ്രഭാത ഭക്ഷണം കഴിക്കാം.

Photo Courtesy: Rsrikanth05

മേട്ടൂർ

മേട്ടൂർ

തോപ്പൂരിൽ നിന്ന് ദേശീയ പാത 7 ഉപേക്ഷിച്ച് നമ്മൾ മേട്ടൂരിലേക്ക് തിരിയുന്നു. മേട്ടൂരിലെ ഡാം ഏറെ പ്രശസ്തമാണ്. തോപ്പൂരിൽ നിന്ന് ഒൻപത് മണിയോടെ യാത്ര പുറപ്പെട്ടാൽ ഒൻപതേ മുക്കാലോടേ ഇവിടെ എത്തിച്ചേരാം. 33 കിലോമീറ്റർ ആണ് തോപ്പൂരിൽ നിന്ന് മേട്ടൂർ ഡാമിലേക്കുള്ള ദൂരം. ഒരൽപം വിശ്രമിച്ച് പത്ത് മണിയോടെ മേട്ടൂരി‌ൽ നിന്ന് ഭവാനിയിലേക്ക് യാത്ര പുറപ്പെടാം
Photo Courtesy: Harikrishnan Tulsidas

ഭവാനി

ഭവാനി

മേട്ടൂരിൽ നിന്ന് ഭവാനിയിലേക്കാണ് നമ്മുടെ യാത്ര. തോപ്പൂരിൽ നിന്ന് 79 കിലോമീറ്ററും മേട്ടൂരിൽ നിന്ന് 46 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. പതിനൊന്ന് മണിയോടെ നിങ്ങൾക്ക് ഭവാനിയിൽ എത്തിച്ചേരാം.

പെരുന്തുറൈ

പെരുന്തുറൈ

ഭവാനിയിൽ നിന്ന് അരമണിക്കൂർ യാത്ര ചെയ്താൽ പെരുന്തുറൈയിൽ എത്തിച്ചേരാം. ഭവാനിയിൽ നിന്ന് 26 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം. ഭവാനിയിൽ നിന്ന് ദേശീയപാത 47ൽ പ്രവേശിച്ച് തിരുവാച്ചിയിൽ നിന്ന് ദേശീയ പാത ഉപേക്ഷിച്ച് പെരുന്തുറൈയിലേക്ക് തിരിയാം.

ചെന്നിമലൈ

ചെന്നിമലൈ

പെരുന്തുറയിൽ നിന്ന് കാൽ മണിക്കൂർ യാത്ര ചെയ്താൽ ചെന്നിമലൈയിൽ എത്താം. ഭവാനിയിൽ നിന്ന് മുക്കാൽ മണിക്കൂർ യാത്ര ചെയ്യണം ഇവിടെ എത്തിച്ചേരാൻ. പെരുന്തുറൈയിൽ നിന്ന് 13 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം. ഭവാനിയിൽ നിന്ന് പെരുന്തുറൈ വഴി 40 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം.
Photo Courtesy: Puhazhendhi duraisamy

കംഗേയം

കംഗേയം

ചെന്നിമലയിൽ നിന്ന് 20 കിലോമീറ്റർ യാത്ര ചെയ്താൽ കംഗായം എന്ന സ്ഥലത്ത് എത്തിച്ചേരാം. ഭവാനിയിൽ നിന്ന് ഒന്നേകാൽ മണിക്കൂർ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം. പതിനൊന്ന് മണിക്ക് ഭവാനിയിൽ നിന്ന് യാത്ര പുറപ്പെടുന്ന നമ്മൾ പന്ത്രണ്ടേ കാലോടെ കംഗായത്തിൽ എത്തിച്ചേരാം. ഗൂഡലൂർ നാഗപട്ടിണം ദേശീയ പാത കടന്നു പോകുന്ന കംഗേയം തമിഴ് നാട്ടിലെ ചെറിയ ഒരു പട്ടണമാണ്. ഇവിടെ നിന്ന് ഉച്ച ഭക്ഷണം കഴിച്ച് ഒരു മണിയോടെ യാത്ര തുടരുന്നതാണ് നല്ലത്.

ധാരാപുരം

ധാരാപുരം

കംഗേയത്തിൽ നിന്ന് അടുത്ത യാത്ര ധാരപുരത്തേക്കാണ് കംഗേയത്തു നിന്ന് മുക്കാൽ മണിക്കൂർ യാത്രയുണ്ട് ഇവിടേയ്ക്ക്. കംഗേയത്ത് നിന്ന് ഭക്ഷണം കഴിക്കാത്തവർക്ക് ഇവിടെ വന്ന് ഭക്ഷണം കഴിക്കാം. രണ്ട് മണിയോടെ നമുപ്പ് ധാരാപുരത്ത് നിന്ന് യാത്ര പുറപ്പെടാനാകും.

Photo Courtesy: Dksmohankumar

ഉദുമൽപേട്ട്

ഉദുമൽപേട്ട്

ധാരാപുരത്ത് നിന്ന് നമ്മൾ ഇനി പോകുന്നത് ഉദുമൽപേട്ടിലേക്കാണ്. 37 കിലോമീറ്റർ ആണ് ധാരാപുരത്ത് നിന്ന് ഇവിടേയ്ക്കുള്ള ദൂരം. ഏകദേശം രണ്ടര മൂന്ന് മണിയോടെ ഇവിടെ എത്തിച്ചേരാം.

Photo Courtesy: Hayathkhan.h

മറയൂർ

മറയൂർ

ഉദുമൽപേട്ടിൽ നിന്ന് അടുത്ത യാത്ര മറയൂരിലേക്കാണ്. ഉദുമ‌ൽപേട്ടിൽ നിന്ന് 46 കിലോമീറ്റർ ഇവിടേയ്ക്കുണ്ട്. ഏകദേശം നാലുമണിയോടെ നമ്മൾ മറയൂരിൽ എത്തിച്ചേരും.

Photo Courtesy: Kannan shanmugam,shanmugam studio, Kollam

മൂന്നാർ

മൂന്നാർ

മറയൂരിൽ നിന്ന് 39 കിലോമീറ്റർ ഉണ്ട് മൂന്നാറിൽ എത്തിച്ചേരാൻ. അഞ്ച് മണിമുതൽ അഞ്ചര മണിക്കുള്ളിൽ നമ്മൾ മൂന്നാറിൽ എത്തിച്ചേരും. മൂന്നാറിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടുത്ത സ്ലൈഡുകളിൽ പരിചയപ്പെടാം

ദേവികുളം

ദേവികുളം

മൂന്നാറിന് ഏഴ് കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഒരു ഹിൽസ്റ്റേഷൻ ആണ് ദേവികുളം. പച്ചപ്പരവതാനി വിരിച്ചതുപോലുള്ള പുൽമേടുകളും. ജൈവവൈവിധ്യത്തിന്റെ അപൂർവ കലവറയുമായ ഈ സ്ഥലം മൂന്നാറിൽ എത്തുന്നവരെ ആകർഷിപ്പിക്കുന്ന പ്രശസ്തമായ പിക്‌നിക്ക് സ്പോട്ട് ആണ്. സീതാദേവി തടാകമാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. ചൂണ്ടയിടാനും സഞ്ചാരികൾക്ക് ഇവിടെ അവസരമുണ്ട്.

ചിത്രത്തിന് കടപ്പാട് : BoyGoku

മാട്ടുപ്പെട്ടി

മാട്ടുപ്പെട്ടി

മൂന്നാറിന് പതിമ്മൂന്ന് കിലോമീറ്റർ അകലെയായിട്ടാണ് മാട്ടുപ്പെട്ടി സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 1700 മീറ്റർ ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇൻഡോ സ്വിസ് കന്നുകാലി പ്രൊജക്ട് ആണ് ഇവിടുത്തെ പ്രധാന ആകർഷണം. നൂറിലധികം കന്നുകാലിയിനങ്ങൾ ഇവിടെകാണാം. മാട്ടുപ്പെട്ടി തടാകവും ഡാമുമാണ് ഇവിടുത്തെ മറ്റൊരു ആകർഷണം.

ചിത്രത്തിന് കടപ്പാട് : Liji Jinaraj

രാജമല

രാജമല

മൂന്നാറിൽ നിന്ന് 15 കിലോമീറ്റർ അകലെയായിട്ടാണ് രാജമല സ്ഥിതി ചെയ്യുന്നത്. നിലാഗിരി താറിന്റെ ആവാസ കേന്ദ്രമാണ് രാജമല. വംശനാശം നേരിടുന്ന അപൂർവയിനം കാട്ടാടുകളായ നീലഗിരി താറുകളെ ഇരവികുളം രാജമല പ്രദേശത്താണ് കൂടുതലായും കണ്ടുവരുന്നത്.
ചിത്രത്തിന് കടപ്പാട് : Aditya

ഇരവികുളം നാഷണൽ പാർക്ക്

ഇരവികുളം നാഷണൽ പാർക്ക്

മൂന്നാറിൽ നിന്ന് 15 കിലോമീറ്റർ അകലെയായിട്ടാണ് ഇരവികുളം നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. അനമുടി സ്ഥിതി ചെയ്യുന്നത് ഇതിന്റെ തെക്കുഭാഗത്തായാണ്. ദേവികുളം താലുക്കിൽ സ്ഥിതി ചെയ്യുന്ന ഈ നാഷണൽ പാർക്ക് വരയാടുകളുടെ സംരക്ഷണ കേന്ദ്രമാണ്.
ചിത്രത്തിന് കടപ്പാട് : Jiths

എക്കോ പൊയിന്റ്

എക്കോ പൊയിന്റ്

മൂന്നാറിൽ നിന്ന് 15 കിലോമീറ്റർ അകലെയായിട്ടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. മുന്നാറിലെ ഏറ്റവും പ്രധാനപ്പെട്ട ഹിൽ‌ സ്റ്റേഷൻ ആണ് ഇത്.
ചിത്രത്തിന് കടപ്പാട് : Sreerajcochin

ആനയിറങ്ങൽ

ആനയിറങ്ങൽ

മൂന്നാറിൽ നിന്ന് 22 കിലോമീറ്റർ അകലെയായാണ് ആനയിറങ്ങൽ‌ സ്ഥിതി ചെയ്യുന്നത്. തേയിലത്തൊട്ടങ്ങൾക്ക് പേരുകേട്ട ഈ സ്ഥലത്താണ് ആനയിറങ്ങൽ ഡാം സ്ഥിതി ചെയ്യുന്നത്.

ചിത്രത്തിന് കടപ്പാട്: Ramesh NG

ട്രെക്കിംഗ് പാതകൾ

ട്രെക്കിംഗ് പാതകൾ

മൂന്നാറിന് ഒൻപത് കിലോമീറ്റർ അകലയുള്ള ആട്ടുകൽ മൂന്നാറിലെ പ്രശസ്തമായ ട്രെക്കിംഗ് പോയന്റാണ്. മൂന്നാറിനും പള്ളിവാസലിനും ഇടയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. മൂന്നറിന് ഒൻപത് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നത് പോത്തൻമേട് ആണ് മറ്റൊരു ട്രെക്കിംഗ് സ്ഥലം. ലോക്ക് ഹെർട്ട് ഗ്യാപ്പ് ആണ് പ്രശസ്തമായ മറ്റൊരു ട്രെക്കിംഗ് ട്രെയിൽ. മൂന്നാർ ടൗണിൽ നിന്ന് 13 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം.

ചിത്രത്തിന് കടപ്പാട്: Bimal K C

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+