ഹിമാചൽ പ്രദേശിലെ എന്നും കാണുന്ന കാഴ്ചകളിൽ നിന്നും മാറിയൊരു യാത്ര....ഭൂമിയിലെ സ്വര്‍ഗ്ഗമെന്നു പറയുന്നത് ഇവിടെയാണോ എന്നു സംശയം തോന്നിപ്പിക്കുന്നയത്രയും മനോഹരമായ നാട്... എവിടേക്കു നോക്കിയാലും അവിടെ തന്നെ നോക്കിനിന്നുപോകുന്ന മനസ്സിനെ മയക്കുന്ന ഇടങ്ങൾ. പറഞ്ഞു വരുന്നത് ഹിമാചലിലെ എന്നും കേൾക്കുന്ന ഇടങ്ങളായ കുളു മണാലിയും ഷിംലയും ധർമ്മശാലയുമൊന്നുമല്ല. അതുക്കും മേലെയുള്ള സെതാൻ. മണാലിയിൽ നിന്നും 45 മിനിട്ട് സഞ്ചരിച്ചാൽ എത്തിച്ചേരുന്ന, അധികമാളുകളൊന്നും കേട്ടിട്ടുകൂടിയില്ലാത്ത സെനാന്‍റെ വിശേഷങ്ങൾ വായിക്കാം...
സെതാൻ
ഹിമാചൽ പ്രദേശിന്റെ കാണാക്കാഴ്ചകൾ തേടിയുള്ള അലച്ചിലിൽ ഒരു സംശയവും കൂടാതെ തിരഞ്ഞെടുക്കുവാൻ പറ്റിയ നാട്. മഞ്ഞു പുതച്ചു കിടക്കുന്ന ഹിമാലയൻ പർവ്വത നിരകളോട് ചേർന്ന്, ശാന്തമായി, സമാധാനമായി കുറച്ചു ദിവസങ്ങൾ ചിലവഴിക്കുവാൻ പറ്റിയ ഇടമാണ് സെതാൻ.
ഇവിടെ ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍
തണുപ്പു കാലങ്ങളിൽ ഒരു മഞ്ഞു മരുഭൂമിയായി മാറുന്ന ഇവിടെ നിന്നും ഇവിടുത്തെ ആളുകളിൽ മിക്കവരും കുളു വാലിയിലേക്കും സമീപ പ്രദേശങ്ങളിലേക്കും താമസം മാറും. പിന്നീട് വേനൽകാലം തുടങ്ങുമ്പോഴേയ്ക്കുമാണ് ഇവർ സെതാനിലേക്ക് തിരിച്ചെത്തുന്നത്. പക്ഷേ, കാലാവസ്ഥ എന്തുതന്നെയായാലും കേട്ടറിഞ്ഞും മറ്റും വിനോദ സഞ്ചാരികൾ ഇവിടെ എത്തുന്നു.
മണാലിക്കും മേലെ
ഡിസംബർ മുതൽ മാർച്ച് വരെ കനത്ത മഞ്ഞുവീഴ്ചയാണ് ഇവിടെ അനുഭവപ്പെടുന്നത്. അതുകൊണ്ടു തന്നെ വിന്‍റർ സ്പോർട്സുകൾ പരീക്ഷിക്കുവാൻ താല്പര്യമുള്ളവർക്കും ഇവിടേക്ക് ധൈര്യമായി വരാം.
സ്നോ ഹൈക്കിങ്ങും സ്കീയിങ്ങും
ഇത് കൂടാതെ പാണ്ഡവർ വനവാസക്കാലത്ത് താമസിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഒരിടം കൂടി ഇവിടെയുണ്ട്. പാണ്ഡു-റോപ എന്നറിയപ്പെടുന്ന ഇവിടം സെതാനിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണുള്ളത്. ഇവിടെ നിന്നും കുറച്ചധികം ദൂരം യാത്ര ചെയ്താൽ ദേവന്മാരുടെ രാജാവായ ഇന്ദ്രന്‍റെ സിംഹാസനം എന്നു വിശ്വസിക്കപ്പെടുന്ന ഇന്ദ്രാസന പീക്കിലെത്താം. സമുദ്ര നിരപ്പിൽ നിന്നും 6200 മീറ്റർ ഉയരത്തിലാണ് ഇവിടമുള്ളത്.
ഇഗ്ലൂവിൽ താമസിക്കാം
എപ്പോൾ സന്ദർശിക്കണം
സ്കീയിങ്ങ്, സ്നോ ബോർഡിങ്, സ്നോ ബൗണ്ട് ട്രക്കിങ്ങ് തുടങ്ങിയ കാര്യങ്ങൾക്കാണ് മുൻഗണന കൊടുക്കുന്നതെങ്കില്‍ ഫെബ്രുവരി മുതൽ മേയ് വരെയുള്ള സമയം തിരഞ്ഞെടുക്കാം.
ക്യാംപിങ്ങും ഹൈക്കിങ്ങുമാണ് ലക്ഷ്യമെങ്കിൽ ഇവിടെസെതാനിൽ എത്തേണ്ടത് ജൂൺ മുതൽ നവംബർ വരെയുള്ള സീസണിലാണ്.
എങ്ങനെ എത്തിച്ചേരാം
ഡെൽഹിയിൽ നിന്നും മണാലിയിലെത്തി വീണ്ടും 45 മിനിട്ട് ദൂരം സഞ്ചരിക്കണം ഇവിടെയെത്തുവാൻ. ടാക്സിയിൽ മാത്രമേ യാത്ര ചെയ്യുവാൻ സാധിക്കുകയുള്ളൂ. മണാലിയിൽ നിന്നും ഏകദേശം 1000 രൂപയോളമാകും ഇവിടെ എത്തുവാൻ. കുറഞ്ഞത് നാലു പേരുമായി ടാക്സി ബുക്ക് ചെയ്താൽ വലിയ ചിലവില്ലാതെ ഇവിടെ എത്താം.
സ്വന്തം വണ്ടിയിലാണ് വരുന്നതെങ്കില്‍ മണാലിയിലെത്തേണ്ട ആവശ്യമില്ല. അതിനു മുൻപേ കുളുവിൽ നിന്നും കുളു-മണാലി ഹൈവ വഴി പ്രിനി എന്ന സ്ഥലത്തെത്താം. മണാലിയ്ക്ക് മുൻപ് 3 കിലോമീറ്റർ അകലെയാണ് ഈ സ്ഥലമുള്ളത്. ഇവിടെ നിന്നും ഹംതയിലേക്ക് തിരിഞ്ഞ് സെതാനിലെത്താം. പ്രിനിയിൽ നിന്നും 35 ഹെയർപിൻ വളവുകളോടു കൂടിയ 12 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്.
പ്രിനിയിലെ ഹൈഡ്രോ ഇലക്ട്രിക് ചെക്ക്-പോസ്റ്റിൽ നിന്നും വാഹന പെർമിറ്റ് എടുക്കുവാൻ മറക്കരുത്.



Click it and Unblock the Notifications














