Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ- കൊട്ടാരക്കര റൂട്ടിൽ കെഎസ്ആർടിസി അധിക ബസ്.. വിഷു യാത്ര തിരക്കില്ലാതെ, ഇഷ്ടംപോലെ സീറ്റ്

ബാംഗ്ലൂർ- കൊട്ടാരക്കര റൂട്ടിൽ കെഎസ്ആർടിസി അധിക ബസ്.. വിഷു യാത്ര തിരക്കില്ലാതെ, ഇഷ്ടംപോലെ സീറ്റ്

ബെംഗളൂരുവിൽ നിന്ന് വിഷു യാത്രകളുടെ തിരക്ക് തുടങ്ങിക്കഴിഞ്ഞു, യാത്രകളല്ല, എങ്ങനെ ഈ തിരക്കിൽ നാട്ടിലെത്തും എന്നതാണ് എല്ലാവരുടെയും ആലോചന. പ്രത്യേക ബസുകളും ട്രെയിനുകളും ഒക്കെ ആരംഭിച്ചിട്ടുണ്ടെങ്കിലും തിരക്ക് കണ്ടിട്ട് അതൊന്നും മതിയാകുന്ന ലക്ഷണമില്ല. ദക്ഷിണ റെയിൽവേയുടെ ബെംഗളൂരു- തിരുവനന്തപുരം വീക്കിലി സ്പെഷ്യല്‍ ട്രെയിന്‍ ബുക്കിങ് തുടരുകയാണ്. കേരളാ ആർടിസിയുലം ബെംഗളൂരുവിൽ നിന്നു കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചിരുന്നു.

ഇപ്പോഴിതാ, വിഷു തിരക്ക് പരിഗണിച്ച് കൊട്ടാരക്കര കെ എസ് ആർ ടി സി കൊട്ടാരക്കര - കോയമ്പത്തൂർ -ബാംഗ്ലൂർ റൂട്ടിലും തിരികെ ബാംഗ്ലൂർ -സേലം -കൊട്ടാരക്കര റൂട്ടിലും അധിക സർവീസ് നടത്തും. വിഷുവിന് നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർക്കും വിഷു കഴിഞ്ഞ് തിരികെ ബെംഗളൂരുവിന് പോകേണ്ടവർക്കും പ്രയോജനപ്പെടുത്താവുന്ന സർവീസാണിത്.

Bangalore-Salem- Coimbatore-Kottarakkara KSRTC Vishu Special Bus

കൊട്ടാരക്കര -ബാംഗ്ലൂർ സൂപ്പർ ഡീലക്സ് സ്പെഷ്യൽ

ഏപ്രിൽ 10, 14 വ്യാഴം, തിങ്കൾ ദിവസങ്ങളിൽ വിഷു സ്പെഷ്യൽ സൂപ്പർ ഡീലക്സ് വൈകിട്ട് 5.20 ന് കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് പുറപ്പെടും. 14 മണിക്കൂർ 50 മിനിറ്റാണ് യാത്രാ സമയം. പിറ്റേന്ന് രാവിലെ കോയമ്പത്തൂര്‍ - സേലം വഴി
08:10 ന് ബസ് ബെംഗളൂരു എത്തും. 968 രൂപയാണ് ടിക്കറ്റ് നിരക്ക്. കൊട്ടാരക്കര - അടൂർ - ചെങ്ങന്നൂർ - തിരുവല്ല - ചങ്ങനാശ്ശേരി - കോട്ടയം - കൂത്താട്ടുകുളം - മൂവാറ്റുപുഴ - പെരുമ്പാവൂർ - അങ്കമാലി - ചാലക്കുടി - തൃശൂർ - പാലക്കാട് - കോയമ്പത്തൂർ - സേലം എന്നാണ് റൂട്ട്.

കൊട്ടാരക്കര - 17:20 pm
അടൂർ - 17:40 pm
ചെങ്ങന്നൂർ - 18:10 pm
തിരുവല്ല - 18:25 pm
ചങ്ങനാശ്ശേരി -18:45 pm
കോട്ടയം - 19:15 pm
കൂത്താട്ടുകുളം - 19:55 pm
മൂവാറ്റുപുഴ - 19:55 pm

പെരുമ്പാവൂർ - 21:05 pm
അങ്കമാലി - 21:35 pm
ചാലക്കുടി -21:55 pm
തൃശൂർ - 22:45 pm
പാലക്കാട് - 23:55 pm
കോയമ്പത്തൂർ - 01:25 am
സേലം - 04:25 am
ഹൊസൂർ - 06:50 am

ബാംഗ്ലൂർ അത്തിബെലെ ചെക്ക് പോസ്റ്റ് - 07:00 am
ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റി - 07:05 am
ബാംഗ്ലൂർ ബൊമ്മസാന്ദ്ര - 07:10 am
ബാംഗ്ലൂർ ബൊമ്മനഹള്ളി - 07:30 am
ബാംഗ്ലൂർ മഡിവാള - 07:35 am എന്നിങ്ങനെയാണ് സമയം.

ബാംഗ്ലൂർ - കൊട്ടാരക്കര സൂപ്പർ ഡീലക്സ് സ്പെഷ്യൽ

ബാംഗ്ലൂരിൽ നിന്ന് ഏപ്രിൽ 11, 15 വെള്ളി, ചൊവ്വ ദിവസങ്ങളിൽ വൈകിട്ട് 6.30 ന് പുറപ്പെടുന്ന
ബാംഗ്ലൂർ - കൊട്ടാരക്കര സൂപ്പർ ഡീലക്സ് സ്പെഷ്യൽ പിറ്റേന്ന് രാവിലെ 08:20 ന് കൊട്ടാരക്കര എത്തും. 13 മണിക്കൂർ 50 മിനിറ്റാണ് യാത്രാ സമയം. എൻഡ് ടു എൻഡ് ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. വെള്ളിയാഴ്ചത്തെ യാത്രയ്ക്ക് 1451 രൂപയാണ് നിരക്ക്. ബാംഗ്ലൂർ - സേലം - കോയമ്പത്തൂർ - പാലക്കാട് - തൃശൂർ - ചാലക്കുടി - അങ്കമാലി - പെരുമ്പാവൂർ - മൂവാറ്റുപുഴ - കൂത്താട്ടുകുളം - കോട്ടയം - ചങ്ങനാശ്ശേരി - തിരുവല്ല - ചെങ്ങന്നൂർ - അടൂർ - കൊട്ടാരക്കര വഴിയാണ് യാത്ര.

ബാംഗ്ലൂർ സാറ്റലൈറ്റ് -18:30 pm
ബാംഗ്ലൂര്‍ ശാന്തിനഗർ - 18:45 pm
മഡിവാള - 19:00 pm
സിൽക്ക് ബോർഡ് - 19:05 pm
ബൊമ്മനഹള്ളി - 19:10 pm
ഇലക്ട്രോണിക് സിറ്റി - 19:15 pm
ബൊമ്മസാന്ദ്ര - 19:20 pm

അത്തിബെലെ - 19:25 pm
സേലം - 22:15 pm
കോയമ്പത്തൂർ - 01:15 am
പാലക്കാട് - 02:25 am
തൃശൂർ - 03:35 am
ചാലക്കുടി - 04:15 am
അങ്കമാലി - 04:35 am
പെരുമ്പാവൂർ - 05:00 am

മൂവാറ്റുപുഴ - 05:25 am
കൂത്താട്ടുകുളം - 05:55 am
കോട്ടയം - 06:30 am
ചങ്ങനാശ്ശേരി - 07:00 am
തിരുവല്ല - 07:15 am
ചെങ്ങന്നൂർ - 07:30 am
അടൂർ - 08:00 am
കൊട്ടാരക്കര - 08:20 am എന്നിങ്ങനെയാണ് സമയം.

ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തിന് ദക്ഷിണ റെയിൽവേ വാരാന്ത്യ സ്പെഷ്യൽ തീവണ്ടി ഓടിക്കുന്നുണ്ട്.
കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവാ, എറണാകുളം ടൗൺ, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം ജംങ്ഷൻ, കൊല്ലം, വർക്കല, തിരുവനന്തപുരം നോർത്ത് എന്നാ സ്റ്റോപ്പുകളാണ് ഉള്ളത്. ബാംഗ്ലൂരിൽ നിന്ന് വെള്ളിയാഴ്ചകളിലും തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ചകളിലും സർവീസ് ആരംഭിക്കും.

എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോർത്ത് -സ്പെഷ്യൽ ട്രെയിൻ എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏപ്രിൽ - 4, 11, 18, 25, മേയ് - 2, 9, 16, 23, 30 എന്നീ വെള്ളിയാഴ്ചകളിൽ രാത്രി 10.00 മണിക്ക് പുറപ്പെട്ട് പിറ്റേദിവസം ഞായറാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തും. എസി കോച്ചുകൾ മാത്രമാണുള്ളത്. 2 എസി ടൂ ടയർ കോച്ച്, 16 എസി ത്രീ ടയർ കോച്ച്, 2 ലഗേജ് കം ബ്രേക്ക് വാൻ എന്നിവയാണ് ഇതിനുള്ളത്.

ട്രെയിൻ നമ്പർ 06556 തിരുവനന്തപുരം നോർത്ത് -എസ്എംവിടി ബംഗളൂരു സ്പെഷ്യൽ ട്രെയിൻ തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏപ്രിൽ - 6, 13, 20, 27, മേയ് - 4, 11, 18, 25, ജൂൺ - 1 എന്നീ ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 2.15 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.30 ന് ബെംഗളൂരു ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ എത്തും.

ഇത് കൂടാതെ, തിരുവനന്തപുരം - മുംബൈ സ്പെഷ്യൽ ട്രെയിനും വിഷു, ഈസ്റ്റര് കാലത്ത് സർവീസ് നടത്തും, ട്രെയിൻ നമ്പർ 01063 ലോകമാന്യ തിലക് - തിരുവനന്തപുരം നോർത്ത് വീക്കിലി സ്പെഷ്യൽ ഏപ്രിൽ 3, 10, 17, 24, മേയ് 1, 8, 15, 22, 29 എന്നീ വ്യാഴാഴ്ചകളിൽ വൈകുന്നേരം 4.00 മണിക്ക് ലോകമാന്യ തിലക് ടെർമിനസില്‌ നിന്ന് പുറപ്പെട്ട് രണ്ടാം ദിവസം രാത്രി 10.45 ന് തിരുവനന്തപുരം നോർത്തിൽ എത്തും.

ട്രെയിൻ നമ്പർ 01064 തിരുവനന്തപുരം നോർത്ത് - എൽടിടി സ്പെഷ്യൽ ട്രെയിൻ ഏപ്രിൽ- 5, 12, 19, 26, മേയ്- 3, 10, 17, 24, 31 എന്നീ ശനിയാഴ്ചകളിൽ തിരുവനന്തപുരം നോർത്ത് സ്റ്റേഷനിൽ നിന്ന് വൈകിട്ട് 4.20 ന് പുറപ്പെട്ട് തിങ്കളാഴ്ച പുലർച്ചെ 12.45 ന് ലോകമാന്യ തിലകിൽ എത്തും. കേരളത്തില്‍ 15 സ്റ്റോപ്പുകളാണ് ഇതിനുള്ളത്. കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊര്ണ്ണൂർ, തൃശൂര്‍, എറണാകുളം നോർത്ത്, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, തിരുവനന്തപുരം നോർത്ത് എന്നിവയാണവ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: bangalore ksrtc vishu
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+