Search
  • Follow NativePlanet
Share
» »ബെംഗളൂരുവിന് മടങ്ങിവരാം, കണ്ണൂർ, തിരുവനന്തപുരം, എറണാകുളം സ്പെഷ്യൽ ട്രെയിനുകൾ ഇന്ന്, സമയക്രമം ഇങ്ങനെ

ബെംഗളൂരുവിന് മടങ്ങിവരാം, കണ്ണൂർ, തിരുവനന്തപുരം, എറണാകുളം സ്പെഷ്യൽ ട്രെയിനുകൾ ഇന്ന്, സമയക്രമം ഇങ്ങനെ

ബെംഗളൂരുവില്‌ നിന്ന് ആയിരക്കണക്കിന് ആളുകളാണ് വിഷു ആഘോഷങ്ങൾക്കായി കേരളത്തിൽ എത്തിയിരിക്കുന്നത്. പലർക്കും ഈസ്റ്റർ കൂടി നാട്ടിൽ നിൽക്കാൻ കഴിയുന്ന വിധത്തിൽ നീണ്ച അവധിയാണെങ്കിലും ചിലർക്കെങ്കിലും വിഷു കണി കാണലും ആഘോഷവും വിഷു സദ്യയും കഴിഞ്ഞ് ഇന്നുതന്നെ മടങ്ങണം. സ്ഥിരം സർവീസുകളായ ബസുകളും ട്രെയിനുകളും മിക്കവയും ബുക്കിങ് പൂർത്തിക്കിയിരുന്നു. പ്രതീക്ഷ സ്പെഷ്യൽ ബസ് ട്രെയിൻ സർവീസുകളിലാണ്.

Bangalore Special Trains After Vishu from Kerala

എറണാകുളം - ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ

ഏപ്രിൽ 14 തിങ്കളാഴ്ച ട്രെയിന്‍ നമ്പർ 06576 എറണാകുളം - ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ രാത്രി 10.00 മണിക്ക് എറണാകുളം ജംങ്ഷനിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55 ന് ബെംഗളൂരു എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ എത്തും. എറണാകുളം,തൃശൂർ, പാലക്കാട് തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവർക്ക് ഈ ട്രെയിന്‍ സൗകര്യം പ്രയോജനപ്പെടുത്താം.

1 എസി ടൂ ടയർ കോച്ച്. 1 എസി ത്രീ ടയർ കോട്ട്, 8 സ്ലീപ്പർ ക്ലാസ് കോച്ച്, 4 ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, ഭിന്നശേഷിക്കാർക്കായി 2 സെക്കൻഡ് ക്ലാസ് കോച്ച് എന്നിവയാണ് ഇതിനുള്ളത്. സ്ലീപ്പറിന് 450 രൂപ, എസി ത്രീ ടയറിന് 1220 രൂപ, എസി ടൂ ടയറിന് 1740 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

എറണാകുളം ജംഗ്ഷൻ - 22:00
ആലുവ - 22:20
തൃശ്ശൂർ - 23:37
പാലക്കാട് ജംഗ്ഷൻ - 00:57
പോടനൂർ ജംഗ്ഷൻ - 02:23
തിരുപ്പൂർ - 03:15
ഇറോഡ് ജംഗ്ഷൻ - 04:10
സേലം ജംഗ്ഷൻ - 05:00
ബംഗാരപേട്ട് - 08:25
കൃഷ്ണരാജപുരം - 09:25
എസ്‌ എം‌ വി‌ ടി ബംഗളൂരു - 10:55

തിരുവനന്തപുരം- ബെംഗളൂരു സ്പെഷ്യൽ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ നിന്നുള്ളവർക്ക് ബാംഗ്ലൂരിലേക്കുള്ള യാത്രയ്ക്ക് പറ്റിയ ട്രെയിനാണ് ട്രെയിൻ നമ്പർ 06556 തിരുവനന്തപുരം- ബെംഗളൂരു സ്പെഷ്യൽ. എന്നാൽ ഇതിന്‍റെ വിഷു കഴിഞ്ഞുള്ള അടുത്ത സർവീസ് ഏപ്രിൽ 20 നാണ്. ഇതു കൂടാതെ, ഏപ്രിൽ - 27, മേയ് - 4, 11, 18, 25, ജൂൺ - 1 എന്നീ ഞായറാഴ്ചകളിലുെം ഉച്ചയ്ക്ക് 2.15 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.30 ന് ബെംഗളൂരു ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ എത്തും.

ഏപ്രിൽ - 6, 13, 20, 27, മേയ് - 4, 11, 18, 25, ജൂൺ - 1 എന്നീ ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 2.15 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.30 ന് ബെംഗളൂരു ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ എത്തും.

തിരുവനന്തപുരം നോർത്ത് - 14:15
വർക്കല ശിവഗിരി - 14:35
കൊല്ലം ജങ്ഷൻ - 14:57
കായംകുളം ജങ്ഷൻ - 15:43
മാവേലിക്കര - 15:56
ചെങ്ങന്നൂർ - 16:08
തിരുവല്ല - 16:20
ചങ്ങനാശേരി - 16:28
കോട്ടയം - 16:47
എറണാകുളം ടൗൺ - 18:00
ആലുവ - 18:35
തൃശ്ശൂർ - 20:12
പാലക്കാട് ജങ്ഷൻ - 21:35
പൊടനൂർ ജങ്ഷൻ - 22:58
തിരുപ്പൂർ - 23:53
ഈറോഡ് ജങ്ഷൻ - 00:50
സേലം ജങ്ഷൻ - 01:47
ബംഗാരപേട്ട് - 05:03
കൃഷ്ണരാജപുരം - 06:14
എസ്എംവിടി ബംഗളൂരു - 07:30

കണ്ണൂർ- ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ

തളിപ്പറമ്പ്, പയ്യന്നൂർ, കാഞ്ഞങ്ങാട്, തുടങ്ങിയ കാസർകോഡ് ജില്ലയുടെ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് പോലും ആശ്രയിക്കുവാൻ പറ്റുന്ന പ്രത്യേക ട്രെയിനാണ് ട്രെയിൻ നമ്പർ 06574 കണ്ണൂർ- ബെംഗളൂരു സ്പെഷ്യൽ. ഏപ്രിൽ 14 തിങ്കളാഴ്ച വൈകിട്ട് 6.25 ന് പുറപ്പെടുന്ന സ്പെഷ്യൽ ട്രെയിൻ ചൊവ്വാഴ്ച രാവിലെ 8.00 മണിക്ക് ബെംഗളൂരു എസ്എംവിടി റെയില്‍വേ സ്റ്റേഷനിൽ എത്തും. സ്ലീപ്പറിന് 490 രൂപ , എസി ത്രീ ടയറിന് 1330 , എസി ടൂ ടയറിന് 1890 രൂപ , എസി ഫസ്റ്റ് ക്ലാസിന് 2885 രൂപ എന്നിങ്ങനെയാണ് നിരക്ക് .

കണ്ണൂർ - 18:25
തലശ്ശേരി - 18:53
വടകര - 19:18
കോഴിക്കോട് - 20:05
തിരൂർ - 20:48
ഷൊർണ്ണൂർ ജം. - 21:35
പാലക്കാട് ജം. - 22:57
കോയമ്പത്തൂർ ജം. - 00:27
തിരുപ്പൂർ - 01:18
ഈറോഡ് ജം. - 02:10
സേലം ജം. - 03:17
കുപ്പം - 05:32
ബംഗാരപേട്ട് - 06:08
കൃഷ്ണരാജപുരം - 06:58
എസ്‌എംവിബി - 08:00

കൊല്ലം- ചെന്നൈ വാരാന്ത്യ സ്പെഷ്യൽ

കൊല്ലത്തിനും ചെന്നൈയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ
ഏപ്രിൽ 2- 20 ഞായറാഴ്ചക രാത്രി 7.10ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06114 കൊല്ലം- ചെന്നൈ വാരാന്ത്യ സ്പെഷ്യൽ വിഷു യാത്രകളേക്കാൾ ഈസ്റ്റർ യാത്രയ്ക്കാണ് നല്ലത്.
12 സ്ലീപ്പർ ക്ലാസ് കോച്ച്, 6 ജനറൽ സെക്കൻഡ് ക്ലാസ്, 2 സെക്കൻഡ് ക്ലാസ് എന്നിവയാണ് ഇതിനുള്ളത്. ചെന്നൈ- കൊല്ലം സ്ലീപ്പർ ടിക്കറ്റിന് 555 രൂപയാണ് നിരക്ക്.

എംജിആർ ചെന്നൈ സെൻട്രൽ - 11:20 PM
അരക്കോണം ജംഷൻ - 12:18 AM
കാട്ടുപടി ജംഷൻ - 01:13 AM
ജോളാർപെട്ട ജംഷൻ - 02:25 AM
സേലം ജംഷൻ - 04:00 AM
ഇറോഡ് ജംഷൻ - 05:15 AM
തിരുപ്പൂർ - 06:10 AM
പൊടനൂർ ജംഷൻ - 07:28 AM
പാലക്കാട് ജംഷൻ - 08:37 AM
തൃശ്ശൂർ - 09:43 AM
ആലുവ - 10:45 AM
എറണാകുളം ടൗൺ - 11:05 AM
കോട്ടയം - 12:18 PM
ചങ്ങനാശേരി - 12:38 PM
തിരുവല്ല - 12:47 PM
ചെങ്ങന്നൂർ - 01:00 PM
മാവേലിക്കര - 01:10 PM
കായംകുളം ജംഷൻ - 01:20 PM
കൊല്ലം ജംഷൻ - 03:30 PM

പാപങ്ങൾ കഴുകിക്കളയുന്ന രാമേശ്വരം.. മുങ്ങിനിവരാം അഗ്നിതീര്‍ഥത്തിൽ.. കാണേണ്ടത് ഈ ക്ഷേത്രങ്ങൾ

കൊല്ലം- ചെന്നൈ വാരാന്ത്യ സ്പെഷ്യൽ
ഏപ്രിൽ 13, 20 എന്നീ ഞായറാഴ്ചകളിൽ രാത്രി 7.10ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06114
കൊല്ലം- ചെന്നൈ വാരാന്ത്യ സ്പെഷ്യൽ, പിറ്റേന്ന് തിങ്കളാഴ്ച രാവിലെ 11.00 മണിത്ത് ചെന്നൈയിൽ എത്തും.

കൊല്ലം ജംങ്ഷൻ - 07:10 PM
കായംകുളം ജംഷൻ - 07:44 PM
മാവേലിക്കര - 07:54 PM
ചെങ്ങന്നൂർ - 08:05 PM
തിരുവല്ല - 08:15 PM
ചങ്ങനാശേരി - 08:25 PM
കോട്ടയം - 08:40 PM
എറണാകുളം ടൗൺ - 10:10 PM
ആലുവ - 10:40 PM
തൃശ്ശൂർ - 11:40 PM
പാലക്കാട് ജംഷൻ - 12:57 AM
പൊടനൂർ ജംഷൻ - 02:28 AM
തിരുപ്പൂർ - 03:15 AM
ഇറോഡ് ജംഷൻ - 04:05 AM
സേലം ജംഷൻ - 05:07 AM
ജോളാർപെട്ട ജംഷൻ - 06:40 AM
കാട്ടുപടി ജംഷൻ - - 08:05 AM
അരക്കോണം ജംഷൻ - 09:10 AM
പെരമ്പൂർ - 10:10 AM

എം.ജി.ആർ ചെന്നൈ സെൻട്രൽ - 11:10 AM

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore train vishu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+