Search
  • Follow NativePlanet
Share
» »ബെംഗളൂരു- എറണാകുളം സ്പെഷ്യൽ ഇന്ന്; 450 രൂപക്ക് നാട്ടിലെത്താം,ബുക്കിങ് രാവിലെ 8 മണിക്ക്.. തിരികെ തിങ്കളാഴ്ച

ബെംഗളൂരു- എറണാകുളം സ്പെഷ്യൽ ഇന്ന്; 450 രൂപക്ക് നാട്ടിലെത്താം,ബുക്കിങ് രാവിലെ 8 മണിക്ക്.. തിരികെ തിങ്കളാഴ്ച

ബെംഗളൂരു യാത്ര: നാട്ടിൽ വിഷു ആഘോഷിക്കണമെങ്കിൽ ബെംഗളൂരുവിൽ നിന്ന് ഏറ്റവും കുറഞ്ഞത് ഇന്ന് രാത്രിയെങ്കിലും പുറപ്പെടണം. ഞായറാഴ്ച രാവിലെ എത്തി ഒന്നു വിശ്രമിച്ച് തിങ്കളാഴ്ച പുലർച്ചെ കണി കാണാനും ക്ഷേത്രത്തിൽ പോകാനും ഒക്കെ പ്ലാനുള്ളവരാണെങ്കിൽ. ഏറ്റവും വലിയ പ്രശ്നം യാത്ര തന്നെയാണ്. ഈ സമയത്തും ടിക്കറ്റ് കിട്ടാത്തവർ ഇനിയുമുണ്ട്. നേരത്തെ മുൻകൂടടി പ്രഖ്യാപിക്കാതെ, റെയിൽവേ ഓരോ റൂട്ടുകളിലേക്കായി അവസാന സമയത്തു ട്രെയിനുകൾ പ്രഖ്യാപിക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാണെങ്കിലും ആശ്വാസവും കൂടിയാണ്.

ഇപ്പോഴിതാ, ദക്ഷിണ റെയിൽവേ ബെംഗളൂരുവിനും എറണാകുളത്തിനും ഇടയിലായി വിഷുവിന് പോകാനും ആഘോഷങ്ങൾ കഴിഞ്ഞ് മടങ്ങിവരാനും കഴിയുന്ന വിധത്തിൽ ഒരു സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലേക്ക് യാത്ര ചെയ്യേണ്ടവർക്ക് പ്രയോജനപ്രദമായ സര്‍വീസാണിത്. മാത്രമല്ല, സ്റ്റോപ്പുകളുടെ എണ്ണത്തിലും കുറവുണ്ട്.

ബെംഗളൂരു- എറണാകുളം പ്രത്യേക ട്രെയിൻ

ട്രെയിൻ നമ്പർ 06575 ബെംഗളൂരു- എറണാകുളം പ്രത്യേക ട്രെയിൻ
ഏപ്രിൽ 12 ശനിയാഴ്ച വൈകുന്നേരം 4.35 ന് ബാംഗ്ലൂർ എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന്, ഞായറാഴ്ച പുലർച്ചെ 3.00 മണിക്ക് എറണാകുളം ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തും. 10 മണിക്കൂർ 25 മിനിറ്റാണ് യാത്രാ സമയം.

1 എസി ടൂ ടയർ കോച്ച്. 1 എസി ത്രീ ടയർ കോട്ട്, 8 സ്ലീപ്പർ ക്ലാസ് കോച്ച്, 4 ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, ഭിന്നശേഷിക്കാർക്കായി 2 സെക്കൻഡ് ക്ലാസ് കോച്ച് എന്നിവയാണ് ഇതിനുള്ളത്.
ബെംഗളൂരു- എറണാകുളം റൂട്ടിൽ സ്ലീപ്പറിന് 450 രൂപ, എസി ത്രീ ടയറിന് 1220 രൂപ, എസി ടൂ ടയറിന് 1740 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

എസ്‌ എം‌ വി‌ ടി ബംഗളൂരു - 16:35
കൃഷ്ണരാജപുരം - 16:46
ബംഗാരപേട്ട് - 17:38
സേലം ജംഗ്ഷൻ - 20:20
ഇറോഡ് ജംഗ്ഷൻ - 21:25
തിരുപ്പൂർ - 22:10
പോടനൂർ ജംഗ്ഷൻ - 22:58
പാലക്കാട് ജംഗ്ഷൻ - 00:03
തൃശ്ശൂർ - 01:15
ആലുവ - 02:08
എറണാകുളം ജംഗ്ഷൻ - 03:00

എറണാകുളം - ബെംഗളൂരു പ്രത്യേക ട്രെയിൻ

വിഷുദിനമായ ഏപ്രിൽ 15 തിങ്കളാഴ്ച എറണാകുളം - ബെംഗളൂരു റൂട്ടിൽ തന്നെ ഈ ട്രെയിൻ മടക്ക യാത്ര നടത്തും. വിഷു ആഘോഷിച്ച് അന്നുതന്നെ മടങ്ങേണ്ടവർക്ക് ടിക്കറ്റുകൾ നേരത്തെ ബുക്ക് ചെയ്യാം. ട്രെയിന്‍ നമ്പർ 06576
എറണാകുളം - ബെംഗളൂരു പ്രത്യേക ട്രെയിൻ രാത്രി 10.00 മണിക്ക് എറണാകുളം ജംങ്ഷനിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55 ന് എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ എത്തും. 12 മണിക്കൂർ 55 മിനിറ്റാണ് യാത്ര.

എറണാകുളം ജംഗ്ഷൻ - 22:00
ആലുവ - 22:20
തൃശ്ശൂർ - 23:37
പാലക്കാട് ജംഗ്ഷൻ - 00:57
പോടനൂർ ജംഗ്ഷൻ - 02:23
തിരുപ്പൂർ - 03:15
ഇറോഡ് ജംഗ്ഷൻ - 04:10
സേലം ജംഗ്ഷൻ - 05:00
ബംഗാരപേട്ട് - 08:25
കൃഷ്ണരാജപുരം - 09:25
എസ്‌ എം‌ വി‌ ടി ബംഗളൂരു - 10:55

ടിക്കറ്റ് ബുക്കിങ്

ട്രെയിന്‍ നമ്പർ 06575/ 06576 ബാംഗ്ലൂർ എസ്എംവിടി - എറണാകുളം- ബാംഗ്ലൂർ എസ്എംവിടി പ്രത്യേക ട്രെയിൻ ബുക്കിങ് ഇന്ന്, ഏപ്രിൽ 12 ശനിയാഴ്ച രാവിലെ 8.00 മണിക്ക് ആരംഭിക്കും.

കണ്ണൂർ- ബെംഗളൂരു പ്രത്യേക ട്രെയിൻ

കണ്ണൂർ - ബെഗംളൂരു റൂട്ടിലും റെയിൽവേ പ്രത്യേക മടക്ക യാത്രാ സർവീസ് നടത്തുന്നു. ഏപ്രിൽ 14 തിങ്കളാഴ്ച രാത്രി 6.25 ന് പുറപ്പെടുന്ന
ട്രെയിൻ നമ്പർ 06574 കണ്ണൂർ- ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ ചൊവ്വാഴ്ച രാവിലെ 8.00 മണിക്ക് ബെംഗളൂരു എസ്എംവിടി റെയില്‍വേ സ്റ്റേഷനിൽ എത്തും. സ്ലീപ്പറിന് 490 രൂപ , എസി ത്രീ ടയറിന് 1330 , എസി ടൂ ടയറിന് 1890 രൂപ , എസി ഫസ്റ്റ് ക്ലാസിന് 2885 രൂപ എന്നിങ്ങനെയാണ് നിരക്ക് .

കണ്ണൂർ - 18:25
തലശ്ശേരി - 18:53
വടകര - 19:18
കോഴിക്കോട് - 20:05
തിരൂർ - 20:48
ഷൊർണ്ണൂർ ജം. - 21:35
പാലക്കാട് ജം. - 22:57
കോയമ്പത്തൂർ ജം. - 00:27
തിരുപ്പൂർ - 01:18
ഈറോഡ് ജം. - 02:10
സേലം ജം. - 03:17
കുപ്പം - 05:32
ബംഗാരപേട്ട് - 06:08
കൃഷ്ണരാജപുരം - 06:58
എസ്‌എംവിബി - 08:00

തിരുവനന്തപുരം ബംഗളൂരു സ്പെഷ്യൽ

തിരുവനന്തപുരം നോർത്തിനും -എസ്എംവിടി ബംഗളൂരുവിനും ഇടയിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06556 സ്പെഷ്യൽ ട്രെയിൻ തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏപ്രിൽ - 6, 13, 20, 27, മേയ് - 4, 11, 18, 25, ജൂൺ - 1 എന്നീ ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 2.15 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.30 ന് ബെംഗളൂരു ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ എത്തും.

തിരുവനന്തപുരം നോർത്ത് - 14:15
വർക്കല ശിവഗിരി - 14:35
കൊല്ലം ജങ്ഷൻ - 14:57
കായംകുളം ജങ്ഷൻ - 15:43
മാവേലിക്കര - 15:56
ചെങ്ങന്നൂർ - 16:08
തിരുവല്ല - 16:20
ചങ്ങനാശേരി - 16:28
കോട്ടയം - 16:47
എറണാകുളം ടൗൺ - 18:00
ആലുവ - 18:35
തൃശ്ശൂർ - 20:12
പാലക്കാട് ജങ്ഷൻ - 21:35
പൊടനൂർ ജങ്ഷൻ - 22:58
തിരുപ്പൂർ - 23:53
ഈറോഡ് ജങ്ഷൻ - 00:50
സേലം ജങ്ഷൻ - 01:47
ബംഗാരപേട്ട് - 05:03
കൃഷ്ണരാജപുരം - 06:14
എസ്എംവിടി ബംഗളൂരു - 07:30

മംഗളൂരു- തിരുവനന്തപുരം സ്പെഷ്യൽ

ട്രെയിൻ നമ്പർ 06041 മംഗളൂരു ജംങ്ഷൻ- തിരുവനന്തപുരം നോർത്ത് വാരാന്ത്യ സ്പെഷ്യൽ ട്രെയിൻ മംഗളൂരു ജംങ്ഷൻ സ്റ്റേഷനിൽ നിന്ന് ഏപ്രിൽ 12, 19, 26, മേയ്- 3 എന്നീ ശനിയാഴ്ചകളിൽ വൈകിട്ട് 6.00 മണിക്ക് പുറപ്പെട്ട് പിറ്റേന്ന്, ഞായറാഴ്ച രാവിലെ 6.35 ന് തിരുവനന്തപുരം നോർത്തിൽ എത്തും.

മംഗളൂരു ജംങ്ഷൻ - 18.00 pm
കാസർകോഡ് - 18.39 pm
കാഞ്ഞങ്ങാട് - 18.59 pm
പയ്യന്നൂർ - 19.25 pm
കണ്ണൂർ - 20.02 pm
തലശ്ശേരി - 20.54 pm
വടകര - 20.24 pm
കോഴിക്കോട് - 21.37 pm
തിരൂർ - 22.33 pm
ഷൊർണ്ണൂർ - 23.45 pm
തൃശൂർ - 12.35 am
ആലുവ - 1.25 am
എറണാകുളം - 2.05 am
ആലപ്പുഴ - 3.17 am
കായംകുളം - 3.58 am
കൊല്ലം - 4.47 am
തിരുവനന്തപുരം നോർത്ത് -6.35 am

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: bangalore train ernakulam
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+