Search
  • Follow NativePlanet
Share
» » വഴിതെറ്റിപ്പോയാലും കിടിലൻ കാഴ്ചകൾ! കാസർകോഡ് ജില്ലയിലെ ഫോറസ്റ്റ് റൂട്ടുകള്‍, കറങ്ങിവരാം കാട്ടിലൂടെ

വഴിതെറ്റിപ്പോയാലും കിടിലൻ കാഴ്ചകൾ! കാസർകോഡ് ജില്ലയിലെ ഫോറസ്റ്റ് റൂട്ടുകള്‍, കറങ്ങിവരാം കാട്ടിലൂടെ

കാസർകോഡ്... സപ്ത ഭാഷകളുടെയും സാംസ്കാരിക വൈവിധ്യങ്ങളുടെയും നാട്. കേരളത്തിന്‍റെ അങ്ങേയറ്റത്തായി പോയെന്ന കാരണത്താൽ മാത്രം പലരുടെയും യാത്രാ പട്ടികയിൽ നിന്നും വെട്ടിപ്പോയിട്ടുണ്ടെങ്കിലും പരിധിയില്ലാത്ത കാഴ്ചകളും പച്ചപ്പു മുറിയാത്ത പ്രകൃതിഭംഗിയും ഭാഷയിലെ വൈവിധ്യവും ഭക്ഷണത്തിലെ രുചിഭേദങ്ങളുമായി ഇവിടെയെത്തുന്ന സന്ദർശകരെ ഈ നാട് ഒരിക്കലും നിരാശപ്പെടുത്തില്ല.

കാസർഗോഡ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയെടുത്താൽ ചിലപ്പോൾ വിരലിലെണ്ണാവുന്നത് മാത്രമേ കാണൂ. എന്നാൽ ഈ നാടിനെ കണ്ടറിയാനെത്തുന്നുണ്ടെങ്കിൽ വിനോദസഞ്ചര ഭൂപടം ഒന്നു മാറ്റിപ്പിടിച്ചു വേണം എത്താൻ. വഴി തെറ്റിപ്പോയാൽ പോലും മനോഹരമായ എന്തെങ്കിലും കാണാൻ ഇവിടെയുണ്ട്. വേനലിലും മഴയിലും മഞ്ഞിലും ഓരോ നിറങ്ങളുമായി നിൽക്കുന്ന നാട്ടിലെ പ്രധാന ആകർഷണങ്ങളിലൊന്ന് വഴികൾ തന്നെയാണ്.

വളരെ പെട്ടാണ് പല റോഡുകളും കാട്ടിലേക്ക് കയറുന്നത്. അതിനേക്കാളേറെ വേഗത്തിൽ അത് പിന്നെയും നാട്ടിലേക്ക് കടക്കും. പ്ലാച്ചിക്കര വഴിയും പാണത്തൂർ വഴിയും മാലോം വഴിയും ഒക്കെ പോയിട്ടുള്ളവർക്ക് ഇതൊക്കെ രസകരമായ കാഴ്ചയാണ്. കാസർകോഡുകാരുടെ ഊട്ടിയായ റാണിപുരത്തിനാണ് പോകുന്നതെങ്കിൽ കാടും മലയും ഒക്കെ മാറിമാറി വരും. ഇനി അതിർത്തി കടന്ന് മടിക്കേരിക്കാണ് പോകുന്നതെങ്കിലും വഴിയിൽ പലയിടങ്ങളിലായി കാടുണ്ട്. ഇതാ കാസർകോഡ് പോകാൻ പറ്റിയ അതിമനോഹരമായ ഫോറസ്റ്റ് റൂട്ടുകൾ പരിചയപ്പെടാം.

പല്ലാഞ്ഞി

കാസർകോഡിന്‍റെ ഇതുവരെ കാണാത്ത ഭംഗി നമുക്ക് കാണിച്ചു തരുന്ന ഇടമാണ് പല്ലഞ്ഞി. പച്ചപ്പും വെള്ളവും കാടും ഒക്കെ ചേർന്ന ഒരു കിടിലന് കോംബോ ആണിവിടെയുള്ളത്. മഴ പെയ്താൽ പിന്നെ ഒന്നും പറയേണ്ട. ഏതോ കാലത്ത് ടാറിട്ട റോഡും അതിനിരുവശങ്ങളിലെ വരങ്ങളും കാട്ടിലേക്ക് കൊണ്ടുപോകുന്ന ഫീൽ തരുന്ന വഴിയും പരന്നൊഴുകി ചെറിയ കെട്ടിലൂടെയിറങ്ങി വീണ്ടും ഒഴുക്ക് തുടരുന്ന വെള്ളവും ഒക്കെയായി മഴക്കാഴ്ചകൾ വളരെ രസകരമാണ്. വേനൽക്കാലത്ത് വെയിൽ കൊള്ളാതെ പോയിരിക്കാനും സമയം ചെലവഴിക്കാനും പറ്റിയ റൂട്ടുകൂടിയാണ് പല്ലാഞ്ഞി.

പാണത്തൂർ - ഭാഗമണ്ഡല - തലക്കാവേരി

ഓഫ്റോഡ് സുഖത്തിൽ അതിർത്തി കടന്ന് ഒരു വൺ ഡേ ട്രിപ്പ് ആണ് നോക്കുന്നതെങ്കിൽ പാണത്തൂരിൽ നിന്ന് ബാഗമണ്ഡല വഴി തലക്കാവേരിക്ക് പോകാം. കാട്, വെള്ളച്ചാട്ടങ്ങൾ, തനി നാടന്‍ ഗ്രാമങ്ങൾ, പാലം , പുഴ എന്നിങ്ങനെ ഒരുപാട് താഴ്ചകൾ കണ്ട് മനസ്സ് കുളിര്‌പ്പിച്ച് എത്തിച്ചേരാൻ പറ്റിയ റൂട്ടാണിത്. മഴയാണെങ്കിലും തണുപ്പാണെങ്കിലും വൻ ഫീലിൽ പോകാം. മഞ്ഞുകാലത്ത് തൊട്ടുമുന്നിലുള്ളതുപോലും കാണാൻ സാധിക്കാത്ത വിധത്തിൽ കോടമഞ്ഞ് വഴിമൂടുന്ന റൂട്ടു കൂടിയാണിത്.

പാണത്തൂരില‍് നിന്ന് കേരള- കർണ്ണാടക അതിർത്തി പങ്കിടുന്ന ചെമ്പേരി പാലം കടന്ന് കരിക്കെ- ഭാഗമണ്ഡല റൂട്ടിലൂടെയാണ് പോകേണ്ടത്. ഏകദേശം 35 കിലോമീറ്ററാണ് കാടും നാടും ഇടകലര്ന്നു വഴിയിലൂടെയുള്ള ഈ യാത്ര ബാഗമണ്ഡല എത്തും. ഇവിടുന്ന് എട്ടു കിലോമീറ്റര് കൂടി പോയാൽ കാവേരി നദിയുടെ ഉത്ഭവ സ്ഥാനമായ തലക്കാരവേരിയിൽ എത്താം.

പാണത്തൂർ - സുള്ള്യ

കാസർകോഡിന്‍റെ പ്രകൃതിഭംഗി ആസ്വദിക്കാൻ പറ്റിയ മറ്റൊരു റൂട്ടാണ് പാണത്തൂരിൽ നിന്ന് സുള്ള്യയിലേക്കുള്ളത്. കർണ്ണാടകയുടെ അതിർത്തി പ്രദേശമായ ഇവിടം കാസറഗോഡ് നിന്ന് 58 കി മീ അകലെയാണ്. കൂർഗ്, മടിക്കേരി യാത്രകളുടെ ഭാഗമായി ഇവിടേക്ക് വരുന്നതാണ് നല്ലത്. പാണത്തൂർ- സുള്ള്യ റൂട്ട് 21 കിമി ദൂരമാണ്. കാടിന്‍റെ കാഴ്ചകളാണ് ഇവിടെ കൂടുതലും ആസ്വദിക്കാനുള്ളത്.

ബന്തടുക്ക- സുള്ള്യ

മറ്റു നാട്ടുകാർക്ക് മുന്നിൽ അത്രയൊന്നു അറിയപ്പെട്ടിട്ടില്ലാത്ത മറ്റൊരു റൂട്ടാണ്
ബന്തടുക്ക- സുള്ള്യ. ഇവിടെയും കാടിന്‍റെ കാഴ്ചകൾ തന്നെയാണ് പ്രധാനം. തെക്കീൽ- ആലട്ടി റോഡ് വഴിയുള്ള
ബന്തടുക്ക- സുള്ള്യ യാത്രയ്ക്ക് ഏകദേശം 20 കിമി ആണ് ദൂരം. അരമണിക്കൂറിൽ ഈ യാക്ര പൂർത്തി.ാക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+