Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കാസര്‍കോട്

തെയ്യങ്ങളും ഭാഷയും സംസ്കാരവും കൂടിച്ചേരുന്ന കാസര്‍കോട്

15

കാസര്‍കോട് മുതല്‍ പാറശ്ശാല വരെ എന്നൊരു പ്രയോഗം തന്നെയുണ്ട് മലയാളത്തില്‍. സംഗതി മറ്റൊന്നുമല്ല, കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ എന്നര്‍ത്ഥമാക്കാനാണ് ആ പ്രയോഗം ഉപയോഗിക്കുന്നത്. അതേ, കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ ജില്ലയാണ് കാസര്‍കോട്. ചരിത്രകുതുകികള്‍ക്ക് പ്രിയപ്പെട്ട, സംസ്‌കാരങ്ങളുടെ സംമഭൂമിയെന്ന് നിസംശയം വിളിക്കാവുന്ന കാസര്‍കോട്. ഒമ്പതും പതിനാലും നൂറ്റാണ്ടുകള്‍ക്കിടയില് കാസര്‍കോടെത്തിയ അറബികള്‍ ഇവിടവുമായി കച്ചവട, സാംസ്‌കാരിക കൈമാറ്റങ്ങളിലേര്‍പ്പെട്ടിരുന്നു എന്നാണ് സൂചന. സംശയം വേണ്ട, വിനോദസഞ്ചാരഭൂപടത്തില്‍ കാസര്‍കോടിന്റെ കീര്‍ത്തി മറുനാടുകളിലെത്തിക്കുന്നതില്‍ പ്രധാനി ബേക്കല്‍ കോട്ട തന്നെയാണ്.

നിരവധി മരങ്ങളുള്ള കാസര്‍കോടിന് ഏറ്റം പ്രിയപ്പെട്ട മരം കയ്പുനിറഞ്ഞ കാഞ്ഞിരമാണ്. മറ്റൊന്നും കൊണ്ടല്ല, കാഞ്ഞിരം എന്നര്‍ത്ഥം വരുന്ന കാസകര എന്ന വാക്കില്‍നിന്നാണ് കാസര്‍കോടിന് ഈ ലഭിച്ചതെന്നതുതന്നെ കാരണം. നെടുനീളന്‍ കടല്‍ത്തീരങ്ങളും തിങ്ങിവളരുന്ന കേരവൃക്ഷങ്ങളും നിറഞ്ഞ കാസര്‍കോട് നിരവധി സാസ്‌കാരിക പ്രത്യേകതകളുള്ള മണ്ണുകൂടിയാണ്. ഗോവിന്ദ പൈ, പി കുഞ്ഞിരാമന്‍ നായര്‍, കുട്ടമത്ത് തുടങ്ങിയ കവികളുടെയും എഴുത്തുകാരുടെയും പേരില്‍ പ്രശസ്തമാണ് കാസര്‍കോട്.

തെയ്യമാണ് കാസര്‍കോടിന്റെ പെരുമയ്ക്ക് മറ്റൊരു കാരണം. കമ്പാള എന്നു വിളിക്കപ്പെടുന്ന കാളപ്പോരിനും കോഴിപ്പോരിനും ഇവിടെ വലിയ പ്രാധാന്യമുണ്ട്. ഹിന്ദു, മുസ്ലിം, കൃസ്ത്യന്‍ മതവിഭാഗങ്ങള്‍ സൗഹാര്‍ദ്ദത്തോടെ ഇവിടെ കഴിയുന്നു. മലയാളം, തുളു, കന്നഡ, കൊങ്കിണി, തമിഴ് എന്നിങ്ങനെ നിരവധി ഭാഷകള്‍ കാസര്‍കോട്ടുകാര്‍ സംസാരിക്കുന്നു. സംസ്‌കാരത്തിന്റെ കാര്യത്തിലെന്ന പോലെ തന്നെ കാസര്‍കോടിന്റെ കാലാവസ്ഥയും പ്രത്യേകതകള്‍ നിറഞ്ഞതാണ്. കടുത്ത ചൂട്, കനത്ത മഴ, തണുപ്പ് ഇവയെല്ലാം കാസര്‍കോടന്‍ കാലാവസ്ഥയിലുണ്ടാകും. നവംബര്‍ മുതല്‍ ജനുവരി അവസാനം വരെയാണ് ശീതകാലം.

കാസര്‍കോട് പ്രശസ്തമാക്കുന്നത്

കാസര്‍കോട് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കാസര്‍കോട്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കാസര്‍കോട്

  • റോഡ് മാര്‍ഗം
    സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും സര്‍വ്വീസ് നടത്തുന്ന ദേശീയപാതയിലാണ് കാസര്‍കോട്. ബാംഗ്ലൂര്‍, തിരുവനന്തപുരം, പാലക്കാട്, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും ബസ് പുറപ്പെടുന്നു. കാസര്‍കോട് ബസ് മാര്‍ഗം യാത്രച്ചെലവ് താരതമ്യേന കുറവാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഇന്ത്യയിലെ പ്രധാനപ്പെട്ട സ്‌റ്റേഷനുകളില്‍നിന്നും കാസര്‍കോട് സ്റ്റേഷനിലേക്ക് ട്രെയിനുകളുണ്ട്. ചെന്നൈ, ബാംഗ്ലൂര്‍, ഡല്‍ഹി, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിങ്ങനെയുള്ള സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും ട്രെയിനുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മംഗലാപുരം ബാജ്‌പെ ആണ് ഏറ്റവും സമീപത്തുള്ള വിമാനത്താവളം. പ്രധാനപ്പെട്ട രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങളുണ്ട്. മംഗലാപുരത്ത് നിന്നും 60 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. വിമാനത്താവളത്തില്‍ നിന്നും ബസ്സ് സര്‍വ്വീസും ടാക്‌സി വഴിയും കാസര്‍കോട് നഗരത്തിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
12 Jun,Fri
Return On
13 Jun,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Jun,Fri
Check Out
13 Jun,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Jun,Fri
Return On
13 Jun,Sat