Search
  • Follow NativePlanet
Share
» »ഏഴരമണിക്കൂറിൽ 700 കിമീ, വേഗത്തിൽ ഡൽഹിയിയിലെത്താം; ലാഭം മണിക്കൂറുകൾ,യാത്ര സുഖകരം

ഏഴരമണിക്കൂറിൽ 700 കിമീ, വേഗത്തിൽ ഡൽഹിയിയിലെത്താം; ലാഭം മണിക്കൂറുകൾ,യാത്ര സുഖകരം

വേഗതയുടെ കാര്യത്തിൽ വാർത്തകളിലെ താരം ഇപ്പോൾ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ്. യാത്ര സമയം മണിക്കൂറുകൾ കുറച്ച്, കുതിച്ചുപായുന്ന വന്ദേ ഭാരത് ട്രെയിനുകൾ യാത്രകളിൽ വിപ്ലവം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ വന്ദേ ഭാരത് ട്രെയിനായി കഴിഞ്ഞ ദിവസം ഭോപ്പാൽ-ന്യൂ ഡൽഹി വന്ദേ ഭാരത് എക്സ്പ്രസ് മാറിയിരുന്നു. മണിക്കൂറിൽ 161 കിലോമീറ്റർ വേഗതയാണ് ഇത് കൈവരിച്ചത്. ഇതാ ഭോപ്പാൽ-ന്യൂ ഡൽഹി വന്ദേ ഭാരത് എക്സ്പ്രസിനെക്കുറിച്ചും ഇതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

Bhopal-New Delhi Vande Bharat Express

ഏറ്റവും വേഗത കൂടിയ വന്ദേ ഭാരത് എക്സ്പ്രസ്

രാജ്യത്തെ ഏറ്റവും വേഗത കൂടിയ വന്ദേ ഭാരത് എക്സപ്രസ് ട്രെയിനാണ് രാജ്യത്തെ പതിനൊന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ആയ ഡൽഹി - ഭോപ്പാൽ വന്ദേ ഭാരത് എക്സ്പ്രസ്. മണിക്കൂറിൽ 161 കിലോമീറ്റർ പിന്നിട്ടാണ് ഇത് കരുത്തു തെളിയിച്ചത്. ആഗ്ര രാജാ കീ മണ്ടിയ്‌ക്കും മധുരയ്‌ക്കും ഇടയിലുള്ള ദൂരത്തിൽ വെച്ചാണ് ട്രെയിൻ ഈ വേഗത കൈവരിച്ചത്. ആഗ്ര കന്റോൺമെന്റിനും തുഗ്ലക്കാബാദിനും ഇടയിലുള്ള ഈ സ്ഥലം നേരത്തെ, സെമി ഹൈസ്പീഡ് ട്രെയിനിന് അനായാസം പോകുവാൻ കഴിയുന്ന വിധത്തിൽ സജ്ജീകരിച്ചിരുന്നു.

Bhopal-New Delhi Vande Bharat Express-

ഭോപ്പാൽ-ന്യൂ ഡൽഹി വന്ദേ ഭാരത് എക്സ്പ്രസ്

ന്യൂ ഡൽഹിയെയും ഭോപ്പാലിനെയും ബന്ധിപ്പിക്കുന്ന ഈ വന്ദേ ഭാരത് എക്സ്പ്രസ് (Train No 20171/20172) രാജ്യതലസ്ഥാനത്തേയ്ക്കുള്ള യാത്രകൾ കൂടുതൽ വേഗത്തിലുള്ളതാക്കും. ഭോപ്പാലിലെ റാണി കമലാപതി റെയില്‍വേ സ്റ്റേഷനും ഡൽഹി നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനും ഇടയിലായാണ് ഇത് സർവീസ് നടത്തുന്നത്. നിലവിലുള്ള യാത്രാ സമയത്തെ അപേക്ഷിച്ച് വലറെ വേഗത്തിൽ സുഖകരമായി ലക്ഷ്യസ്ഥാനത്ത് എത്താം എന്നതാണ് വന്ദേ ഭാരത് ട്രെയിനുകളുടെ പ്രത്യേകത.

Bhopal-New Delhi Vande Bharat Express-

ഡൽഹിയിലെത്തുവാൻ മണിക്കൂറുകൾ

യാത്രാ സമയലാഭം തന്നെയാണ് വന്ദേ ഭാരത് എക്സ്പ്രസിനെ യാത്രക്കാർക്കിടയിൽ പ്രിയപ്പെട്ടതാക്കുന്നത്. ശനിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സർവീസ് നടത്തുന്ന ഈ ട്രെയിനിന് 702 കിലോമീറ്റർ (436 mi) പിന്നിടുവാൻ വെറും ഏഴര മണിക്കൂർ മതി. മണിക്കൂറിൽ പരമാവധി വേഗത 160 കിലോമീറ്ററും കുറഞ്ഞത് 94 km/h ഉം ആണ് അനുവദനീയമായത്.

ആഗ്ര കന്‍റോൺമെന്‍റ്, ഗ്വാളിയോർ, വീരാംഗന ലക്ഷ്മി ഭായ് ഝാൻസി എന്നിങ്ങനെ മൂന്ന് സ്റ്റേഷനുകളിൽ മാത്രമേ ഈ ട്രെയിനിന് സ്റ്റോപ്പുള്ളൂ. ശനിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ട്രെയിൻ സർവീസ് നടത്തും.

ഭോപ്പാൽ-ന്യൂ ഡൽഹി വന്ദേ ഭാരത് എക്സ്പ്രസ് - സമയക്രമം

ഭോപ്പാൽ റാണി കമലാപതി സ്റ്റേഷനിൽ നിന്നും പുലർച്ചെ 5.40ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ (20171) 8.46ന് ലക്ഷ്മി ഭായ് ഝാൻസി സ്റ്റേഷനിലും 9.48ന് ഗ്വാളിയോർ റെയിൽവേ സ്റ്റേഷനിലും 11.23 ന് ആഗ്രാ കന്‍റോൺമെന്‍റ് സ്റ്റേഷനിലും 1.10ന് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിലും എത്തിച്ചേരും.

നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.40ന് ആരംഭിക്കുന്ന ട്രെയിൻ (20172) ആഗ്രാ കന്‍റോൺമെന്‍റ് സ്റ്റേഷനിൽ 4.20നും ഗ്വാളിയോർ റെയിൽവേ സ്റ്റേഷനില്‍ 5.45നും ലക്ഷ്മി ഭായ് ഝാൻസി സ്റ്റേഷനിൽ 7.03നും റാണി കമലാപതി സ്റ്റേഷനിൽ രാത്രി 10.10നും എത്തിച്ചേരും.

Bhopal-New Delhi Vande Bharat Express-

ഭോപ്പാൽ-ന്യൂ ഡൽഹി വന്ദേ ഭാരത് എക്സ്പ്രസ് -ടിക്കറ്റ് നിരക്ക്

ട്രെയിൻ നമ്പർ- 20172 ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് റാണി കമലാപതി സ്റ്റേഷനിലേക്ക് എക്‌സിക്യൂട്ടീവ് ക്ലാസിൽ 1665 രൂപയാണ് ടിക്കറ്റ് നിരക്ക്. കാറ്ററിംഗ് ചാർജായി 308 രൂപ കൂടി ഉള്‍പ്പെടെയുള്ള ചാർജ് ആണിത്. എക്‌സിക്യൂട്ടീവ് ക്ലാസിൽ ആണ് യാത്രയെങ്കിൽ 369 രൂപ കാറ്ററിഗ് ചാർജ് അടക്കം 3120 രൂപയാണ് നിരക്ക്.
റാണി കമലാപതി സ്റ്റേഷനിൽ നിന്ന് ന്യ ഡൽഹിയിലേക്ക് പോകുമ്പോൾ (20171) ചെയർ കാറിൽ 1735 രൂപയായിരിക്കും നിരക്ക്. ഇത് കാറ്ററിംഗ് ചാർജ് 379 രൂപ ഉൾപ്പെടെയാണ്. എക്‌സിക്യൂട്ടീവ് ക്ലാസിൽ 3185 രൂപയാണ് നിരക്ക്. ഇതിൽ 434 രൂപയാണ് കാറ്ററിംഗ് ചാർജ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about:
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+