Search
  • Follow NativePlanet
Share
» »തമിഴ്നാടിന് പേറ്റന്‍റ് കിട്ടിയ താജ്മഹൽ, ഒപ്പം കോഹിന്നൂരും! ഇന്ത്യയിലെ ലിറ്റിൽ ഇംഗ്ലണ്ടിൽ ഇനിയുമുണ്ട് കാഴ്ചകൾ

തമിഴ്നാടിന് പേറ്റന്‍റ് കിട്ടിയ താജ്മഹൽ, ഒപ്പം കോഹിന്നൂരും! ഇന്ത്യയിലെ ലിറ്റിൽ ഇംഗ്ലണ്ടിൽ ഇനിയുമുണ്ട് കാഴ്ചകൾ

ഇന്ത്യയ്ക്കൊരു ലിറ്റിൽ ഇംഗ്ലണ്ട് ഉള്ള കാര്യം അറിയുമോ? കടല്‍കടന്ന് ഇന്ത്യയിലെത്തിയ ബ്രിട്ടീഷുകാർ കണ്ടെത്തിയ അവരുടെ നാടിനോട് സമാനമായ കാലാവസ്ഥയും ഭൂപ്രകൃതിയും ഒക്കെ തോന്നിക്കുന്ന ഇടം. ഇത് നമ്മുടെ കാശ്മീർ, അല്ലെങ്കിൽ മണാലി എന്നല്ലേ ആദ്യം ഓർത്തത്? തെറ്റി. ബ്രിട്ടീഷുകാർ കണ്ടെത്തിയ അവരുടെ കൊച്ച് ഇംഗ്ലണ്ട് ഏതാണ് എന്നറിയുമ്പോൾ ഉറപ്പായും മനസ്സിലെത്തുന്ന ഇടമേയല്ല ഇതെന്നതാണ് സത്യം!

പറഞ്ഞു വരുന്നന്നത് ഹൊസൂർ എന്ന സ്ഥലത്തെക്കുറിച്ചാണ്. ബാംഗ്ലൂരുകാര്‍ക്കും മലയാളികൾക്കും അത്ര അപരിചിതൊന്നുമല്ല ഈ സ്ഥലം. കർണ്ണാടകയുടെ അതിർത്തിയില്‍ തമിഴ്നാടിന്‍റെ ഭാഗമായ ഹൊസൂർ യാത്രയിലൂടെയോ അല്ലാതെയോ ഒക്കെ നമുക്ക് പരിചിതമായിരിക്കും. ഒരുപാട് ചരിത്രവും കഥകളുമുള്ള നാടാണെന്ന് ഒറ്റ നോട്ടത്തിൽ ഹൊസൂർ തോന്നിക്കില്ലെന്നു മാത്രമല്ല, പിടി തരികയുമില്ല. എന്നാലോ, കയറിച്ചെന്നാൽ ഇറങ്ങി വരാൻ തോന്നുകയുമില്ല.

Patented Taj Mahal In Hosur,

അല്പം ചരിത്രവും പിന്നെ കുറച്ച് കൃഷിയും വലിയ വ്യവസായങ്ങളും പിന്നെ മനസ്സു നിറയെ സ്നേഹം മാത്രമുള്ള കർഷകരും ആണ് ഹൊസൂരിലുള്ളത്. പിന്നെ അവര് ചോര നീരാക്കി മണ്ണിലെ വിളകളും. ചരിത്രത്തെ കൂടെക്കൂട്ടാതെ ഹൊസൂരിനേക്കുറിച്ച് പറഞ്ഞു തുടങ്ങാനാവില്ല. ഇവിടെ എന്തുകണ്ടാലും ഒരു ചരിത്രവശം അതിനുണ്ടാകും, അത് ബ്രിട്ടീഷുകാരുടെയോ ചോള രാജാക്കന്മാരുടെ കാലത്തെ അല്ലെങ്കിൽ മൈസൂർ രാജവംശത്തിന്റെ ഭരണത്തിന്‍റെയോ ഒക്കെ ബാക്കിപത്രങ്ങളാണ്.

സംഗ് കാലത്ത് മൊസറു നാട് എന്നാണത്ര ഹൊസൂർ അറിയപ്പെട്ടിരുന്നത്. നേരത്തെ പറഞ്ഞ പോലെ ചോള രാജാക്കന്മാരിൽ തുടങ്ങി രജപുത്രും നായകരും ഹൊയ്സാല രാജവംശവും ബ്രിട്ടീഷുകാരുമെല്ലാം ഇവിടം ഭരിച്ചിട്ടുണ്ട്. ഇന്ന് ഇവിടം എന്തുകൊണ്ടും 'ഒത്ത' ഒരു നാടായി മാറിയിട്ടുണ്ട്. വലിയ വ്യവസായങ്ങളും ഓട്ടോ മൊബൈൽ ബിസിനസുകളും എല്ലാം വന്നെങ്കിലും ഇവിടുത്തെ കൃഷിക്ക് മാറ്റമൊന്നുമില്ല .

hosur

കർണ്ണാടകയുടെ കവാടം എന്നാണ് ഹൊസൂരിനെ വിളിക്കുന്നത്. കൃഷ്ണഗിരി ജില്ലയുടെ ഭാഗമായ ഹൊസൂർ പക്ഷേ തമിഴ്നാട്ടിലെ സ്ഥിരം ചൂട് നിറഞ്ഞ ഒരിടമേയല്ല. ബാംഗ്ലൂരിൽ നിന്നും വെറും 40 കിലോമീറ്റർ മാത്രം അകലെയുള്ള ഇവിടെ കാലാസ്ഥയൊക്കെ ബാംഗ്ലൂരിനോട് സമമാണ്. സമുദ്രനിരപ്പിൽ നിന്നും 880 മീറ്റർ ഉയരം അഥവാ 2887.14 അടി ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

ഇന്ത്യയുടെ ലിറ്റിൽ ഇംഗ്ലണ്ട്

ബ്രിട്ടീഷുകാരുടെ കാലത്താണ് ലിറ്റിൽ ഇംഗ്ലണ്ട് എന്ന പേര് ഹൊസൂരിന് ലഭിച്ചത്. ഇംഗ്ലണ്ടിൽ കൃഷി ചെയ്തിരുന്ന തരത്തിലുള്ള വിളകൾ കൃഷി ചെയ്യുവാൻ വളരെ അനുയോജ്യമായ മണ്ണാണ് ഇവിടെയുള്ളത്. കാരറ്റ്, ബീറ്റ്റൂട്ട്, ബ്രോക്കോളി, കാപ്സിക്കം, തുടങ്ങി ഇംഗ്ലീഷുകാരുടെ മേശയിലെ വിഭവങ്ങള്‍ അക്കാലത്ത് വളരെ സുലഭമായി ഇവിടെ കൃഷി ചെയ്തുപോന്നു.

ഹൊസൂരും പൂക്കളും

ഹൊസൂരും ഇവിടുത്തെ പ്രധാന നഗരങ്ങളായ ബഗലൂർ, ദെൻകനികൊട്ടെ, താല്ലി തുടങ്ങിയ ഇടങ്ങളിലാണ് പൂക്കളുടെ കൃഷി പേരുകേട്ടിരിക്കുന്നത്. ലില്ലി, ജെറബെറ, തുടങ്ങി നിരവധി ഇനം പൂക്കൾ ഇവിടെ കൃഷി ചെയ്യുകയും കയറ്റുമതി നടത്തുകയും ചെയ്യുന്നു.

rose-flower-in-hosur

തമിഴ്നാട്ടിലെ താജ്മഹലും കോഹിന്നൂരും

ഹൊസൂരിലെ റോസാ പൂക്കളും വളരെ പ്രസിദ്ധമാണ്. ലോകപ്രസിദ്ധ, വാലന്‍റൈൻ റോസ് എന്നറിയപ്പെടുന്ന താജ് മഹൽ റോസ് ഇവിടുത്തെ ഒരാകർഷണമാണ്. ഇരുണ്ട ചുമന്ന നിറത്തിലുള്ള മൊട്ടം നീളമേറിയ തണ്ടും വലിയ ഇലകളുമുള്ള താജ് മഹൽ റോസിന് ഹോളണ്ട്കാരനായ ഒരാൾ പേറ്റന്‍റ് നേടി ഹൊസൂരിൽ കൃഷി ചെയ്യുന്നു . ഓറഞ്ച് നിറവും പിങ്കും ചേർന്ന കോഹിന്നൂർ റോസും ഇവിടുത്തെ പ്രത്യേകതയാണ്.

വലിയ രീതിയിലാണ് ഇവിടുന്ന് പൂക്കളുടെ കയറ്റുമതി നടക്കുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് പ്രത്യേകിച്ച യൂറോപ്പ്, ഓസ്ട്രേലിയ, ജപ്പാൻ, ഗൾഫ് രാജ്യങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പൂക്കൾ ഇവിടെ നിന്നും കൊണ്ടുപോകുന്നു. പനീർ റോസ് എന്നറിയപ്പെടുന്ന ദമാസ്ക് റോസും ഇവിടെ വ്യാപകമായി കൃഷി ചെയ്യുന്നു.

ഹൊസൂരിൽ കാണാൻ

ചരിത്രയിടങ്ങളും ക്ഷേത്രങ്ങളും ഇവിടെ കാണാനുണ്ട്. ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ ആയിരുന്ന സി രാജഗോപാലാചാരി ജനിച്ച തോറപ്പള്ളിയിലെ രാജാജി മെമ്മോറിയൽ, ശ്രീ ചന്ദ്ര ചൂഡേശ്വര ക്ഷേത്രം, കെലവറപ്പള്ളി റിസർവോയർ, ദക്ഷിണ തിരുപ്പതി ക്ഷേത്രം, ജെയിൻ ക്ഷേത്രം, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ,

ബാംഗ്ലൂരിൽ നിന്നു വരാം
രസകരമായ കാഴ്ചകളും വ്യത്യസ്മായ യാത്രാനുഭവവും തേടുന്ന ഒരാളാണ് നിങ്ങളെങ്കിൽ ബാംഗ്ലൂരിൽ നിന്നും ഒരു പകൽ ഇവിടെ വന്ന് ചെലവഴിക്കാം. പൊന്നയാർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇവിടേക്ക് ബാംഗ്ലൂരിൽ നിന്നും വെറും 40 കിലോമീറ്റർ ദൂരമേയുള്ളൂ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+