മധുര മീനാക്ഷി ക്ഷേത്രം
വിശേഷണങ്ങളോ മുഖവുരയോ ഒട്ടുമോ ആവശ്യമില്ലാത്ത ക്ഷേത്രമാണ് മധുര മീനാക്ഷി ക്ഷേത്രം. വിശ്വാസികൾ മാത്രമല്ല, ചരിത്രകാരന്മാര്‍ക്കും കലാകാരന്മാർക്കുമെല്ലാം ഒരുപോലെ കണ്ടുതീർക്കുവാുനം പരിചയപ്പെടുവാനമുള്ളതെല്ലാം ഇവിടെയുണ്ട്. 3500 ൽ അധികം വർഷത്തെ പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്നാണ് ചരിത്രം പറയുന്നത്. ആകാശത്തോളം ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന ക്ഷേത്രം ഒറ്റനോട്ടത്തിൽ തന്നെ അതിശയിപ്പിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. 12 ഗോപുരങ്ങളും 4500 തൂണുകളുമാണ് ക്ഷേത്രസമുച്ചയത്തിനു മാത്രമുള്ളത്. 17 ഏക്കർ സ്ഥലത്താണ് ക്ഷേത്രമുള്ളത്. പത്ത് ഗോപുരങ്ങളാണ് ഈ ക്ഷേത്രത്തിനുള്ളത്. 52 മീറ്റർ ഉയരത്തിൽ 1559ൽ നിർമ്മിച്ച തെക്കേ ഗോപുരമാണ് ഗോപുരങ്ങളിൽ ഏറ്റവും ഉയരം കൂടിയ ഗോപുരം. ശിവക്ഷേത്രമാണെങ്കിലും പാർവ്വതിയുടെ അവതാരമായ മീനാക്ഷിയുടെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.
PC:Mamichaelraj
കൂടൽ അഴഗാർ ക്ഷേത്രം
മധുരയിൽ നിന്നും വെറും രണ്ട് കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കൂടൽ അഴഗാർ ക്ഷേത്രം. കൂടൽ എന്നത് മധുരയുടെ മറ്റൊരു പേരാണ്. വിഷ്ണുവിനായി സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ മൂന്നു കോവിലുകളും മൂന്നു രൂപത്തിലുള്ള വിഷ്ണുവിനെയും ആരാധിക്കുന്നു. ഇരിക്കുന്ന രൂപത്തിലും നിൽക്കുന്ന രൂപത്തിലും പിന്നെ അനന്തശയന രൂപത്തിലുമുള്ല വിഷ്ണു രൂപങ്ങൾ ഇവിടെ കാണാം. മധുരയുടെ യഥാർത്ഥ സാംസ്കാരിക പാരമ്പര്യം അവകാശപ്പെടുവാന് സാധിക്കുന്ന ക്ഷേത്രമാണിത്. ചരിത്രകാരന്മാരെയും വിശ്വാസികളെയും സഞ്ചാരികളെയും ഈ ദ്രാവിഡിയൻ നിർമ്മിതി ആകർഷിക്കുന്നു. മധുര മീനാക്ഷി ക്ഷേത്രത്തേക്കാൾ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ നിർമ്മിതിയും രൂപങ്ങളും ശ്രദ്ധയാകർഷിക്കുന്നതാണ്.
PC:Ssriram mt
അഴഗാർ കോവിൽ ക്ഷേത്രം
തിരുമാലിരുഞ്ചോലൈ ക്ഷേത്രം എന്നും അറിയപ്പെടുന്ന അഴഗർ കോവിൽ മധുരയില്‍ നിന്നും കുറച്ചു ദൂരത്തിലായാണ് സ്ഥിതി ചെയ്യുന്നത്. മധുരയ്ക്ക് ചുറ്റുമുള്ള ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. ഗോപുരങ്ങളും തൂണുകളുള്ള മണ്ഡപങ്ങളുമുള്ള ക്ഷേത്രം വിശ്വാസികളെ സംബന്ധിച്ചെടുത്തോളം അതീവപ്രാധാന്യമുള്ള ക്ഷേത്രമാണ്. വിഷ്ണുവിനായി സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ കറുപ്പ സ്വാമിയുടെ ഒരു പ്രത്യേക കോവിൽ കാണാം. വർഷത്തിൽ ഒരിക്കൽ മാത്രമാണ് ക്ഷേത്രം വിശ്വാസികൾക്കായി തുറക്കുന്നത്. കല്ലുകൊണ്ട് നിർമ്മിച്ചിരിക്കുന്ന ഭഗവത് വിഗ്രഹം സവിശേഷ പ്രധാന്യമർഹിക്കുന്നു. മധുരയിൽ നിന്നും 21 കിലോമീറ്റർ ദൂരം സഞ്ചരിക്കണം ക്ഷേത്രത്തിലെത്തിച്ചേരണമെങ്കിൽ.
PC:Ssriram mt
തിരുപ്പറമ്പ്കുന്നം മുരുകൻ ക്ഷേത്രം
മധുര യാത്രയിൽ കടന്നുപോയിരിക്കേണ്ട മറ്റൊരു ക്ഷേത്രമാണ് തിരുപ്പറമ്പ് കുന്നം മുരുകൻ ക്ഷേത്രം. പല പുരാണ ഇതിഹാസങ്ങളിലും പരാമർശിക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രം കാർത്തികേയനാണ് സമർപ്പിച്ചിരിക്കുന്നത്. ആറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിൽ ശിവപരിവാർ അഥവാ ശിവകുടുംബത്തിൻറെ പ്രതിഷ്ഠ കാണാം. . പ്രധാന ശ്രീകോവിലിൽ മുരുകന്റെയും ശിവന്റെയും വിഷ്ണുവിന്റെയും വിനായകന്റെയും ദുർഗ്ഗയുടെയും പ്രതിഷ്ഠയുണ്ട്. ഇന്ദ്രന്റെ മകളായ ദേവയാനിയെ മുരുകൻ വിവാഹം കഴിച്ചത് ഈ സ്ഥലത്തു വച്ചാണെന്നാണ് മറ്റൊരു വിശ്വാസം,
നിർമ്മാണത്തിന്റെ കാര്യത്തിൽ നിരവധി സവിശേഷതകൾ ഈ ക്ഷേത്രത്തിനുണ്ട്. കല്ലിൽ ജീവനുള്ള പോലെ കൊത്തിയിരിക്കുന്ന പ്രതിമകളാണ് ഇവിടുത്തേത്. നവഭാഷണം എന്നറിയപ്പെടുന്ന ഒമ്പത് ധാതുക്കൾ സംയോജിപ്പിച്ചാണ് ശ്രീകോവിലിന്റെ നിർമ്മാണ്. തെക്കിന്റെ ഹിമാലയം എന്നും ഇവിടം വിളിക്കപ്പെടുന്നു. പ്രധാന ശ്രീകോവിലിൽ ശിവനും വിഷ്ണുവും പരസ്പരം അഭിമുഖീരിച്ചാണ് നിൽക്കുന്നത്. ഇത് വളരെ അസാധാരണമായ കാഴ്ചയാണ്.
PC:Richard Mortel
ശ്രീ മാവൂട്ട് വേലപ്പർ ക്ഷേത്രം
മധുര യാത്രയിൽ സന്ദർശിക്കുവാൻ കഴിയുന്ന ക്ഷേത്രമാണങ്കിലും പലരും ഇവിടേക്ക് എത്തിച്ചേരാറില്ല എന്നതാണ് യാഥാർത്ഥ്യം. കടന്നു വരുവാനുള്ള ബുദ്ധിമുട്ടും യാത്രാ ദൂരവും ഒക്കെയാണ് മാവൂട്ട് വേലപ്പർ ക്ഷേത്രത്തിലേക്ക് സഞ്ചാരികളെത്താത്തിന്‌റെ കാരണം. വനങ്ങൾക്കും മലകൾക്കും നടുവിലായി മുന്നൂറോളം പടിക്കെട്ടുകൾ കയറി മാത്രം എത്തുവാൻ സാധിക്കുന്ന ക്ഷേത്രം മുരുഗനായാണ് സമർപ്പിച്ചിരിക്കുന്നത്. പാലിയർ സമുദായത്തിൽപെട്ട ആളുകളാണ് ഈ ക്ഷേത്രം ആദ്യമായി കണ്ടെത്തിയതെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ സമുദായത്തിൽപ്പെട്ടവർക്കാണ് ആരാധനയ്ക്കുള്ള പ്രഥമ അവകാശം നൽകിയിരിക്കുന്നത്. ക്ഷേത്രത്തിന് വശത്ത് വറ്റാത്ത ഒരു അരുവിയുണ്ട്, ഈ നീരുറവ ഒരു കുളത്തിലേക്ക് പതിക്കുന്നു. ഇതിൽ കുളിക്കുകയും ഈ വെള്ളം ഉപയോഗിച്ച് പാകം ചെയ്ത ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് രോഗങ്ങളെ ഭേദമാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
നരസിംഗം യോഗ നരസിംഹ പെരുമാൾ
നീണ്ട യാത്രകളോ അലച്ചിലോ ഇല്ലാതെ, എളുപ്പത്തിൽ മധുര നഗരത്തില്‍ നിന്നും പുറത്തുകടന്ന് പോകുവാൻ പറ്റിയ ക്ഷേത്രമാണ് നരസിംഗം യോഗ നരസിംഹ പെരുമാൾ ക്ഷേത്രം. മധുരയിൽ നിന്ന് 11 കിലോമീറ്റർ അകലെ യാനമലൈ കുന്നുകൾക്ക് മുകളിലാണ് യോഗ നരസിംഹ പെരുമാളിന് സമർപ്പിച്ചിരിക്കുന്ന ഗുഹാ ക്ഷേത്രമുള്ളത്. പാണ്ഡ്യ രാജവംശത്തിന്റെ കാലത്ത് നിർമ്മിക്കപ്പെട്ടിരിക്കുന്ന എന്നു വിശ്വാസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിന് ശിവനുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഒരു കഥയുണ്ട്. ബ്രഹ്മാവിന്റെ ശിരസ്സുകളിലൊന്ന് ശിവനെടുത്തതായി ഐതിഹ്യങ്ങളിൽ പറയുന്നുണ്ടല്ലോ. താൻ ചെയ്ത തെറ്റിൽ പശ്ചാത്തപിച്ച ശിവൻ പാപത്തിൽ നിന്ന് മുക്തി നേടുന്നതിനായി ഈ ക്ഷേത്രം സന്ദർശിച്ച് നരസിംഹ ഭഗവാനെ ആരാധിക്കുകയും പുണ്യ ചക്ര തീർത്ഥത്തിലും അതിനോട് ചേർന്നുള്ള താമരക്കുളത്തിലും സ്നാനം ചെയ്യുകയും ചെയ്തുവെന്നാണ് വിശ്വാസം.
PC:wikipedia
വണ്ടിയൂർ മാരിയമ്മൻ ക്ഷേത്രം
മഴയുടെ ദേവതയായ മാരിയമ്മന് സമർപ്പിച്ചിരിക്കുന്ന ണ്ടിയൂർ മാരിയമ്മൻ ക്ഷേത്രം മധുരയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട ക്ഷേത്രമാണ്. 2000 വർഷത്തെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം വൈഗൈ നദിയുടെ തീരത്തായാണുള്ളത്. വിഘ്‌നേശ്വരന്റെ ബഹുമാനാർത്ഥം നിർമ്മിച്ച ഈ ദിവ്യ ക്ഷേത്രം മീനാക്ഷി ക്ഷേത്രത്തിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. പണ്ട് ഇവിടെ ഒരു കുഴിയെടുക്കുമ്പോള്‍ഒരു വിഗ്രഹം ഉയർന്നുവത്രെ. ആ സ്ഥാനത്താണ് ഇന്നത്തെ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്.
PC:wikipedia