Search
  • Follow NativePlanet
Share
» »കൊച്ചി, മൂന്നാർ, തേക്കടി, ഒരു രാത്രി ഹൗസ് ബോട്ടിലും, ഒപ്പം ഭക്ഷണവും താമസവും, നാട് കാണാം ഐആർസിടിസിക്കൊപ്പം

കൊച്ചി, മൂന്നാർ, തേക്കടി, ഒരു രാത്രി ഹൗസ് ബോട്ടിലും, ഒപ്പം ഭക്ഷണവും താമസവും, നാട് കാണാം ഐആർസിടിസിക്കൊപ്പം

ആശങ്കകളൊന്നുമില്ലാതെ യാത്ര പോകണമെന്നാഗ്രഹിക്കുന്നവര്‍ക്ക് എന്നും സഹായകമാണ് ഐആർസിടിസി. കാശ്മീരിലേക്കും ഉത്തരാഖണ്ഡിലേക്കും കാശിയിലേക്കും തിരുപ്പതിയിലേക്കുമെല്ലാം നല്ല പാക്കേജുകൾ ഐആർസിടിസി അവതരിപ്പിക്കുന്നു. ഇൻഷുറൻസും താമസവും ഭക്ഷണവും ഉൾപ്പെടുന്ന പാക്കേജുകളായതിനാൽ ബുക്ക് ചെയ്തു പോയാൽ പിന്നെ കൂടുതലൊന്നും അറിയുകയും വേണ്ട. അതുകൊണ്ടുതന്നെ ഇഷ്ടംപോലെ ആളുകളാണ് ഇന്ത്യൻ റെയിൽവേയുടെ പാക്കേജ് ടൂറുകളെ ആശ്രയിക്കുന്നത്.
ഇപ്പോഴിതാ നമ്മുടെ കേരളത്തിൽ തന്നെ കൊച്ചിയും ആലപ്പുഴയും മൂന്നാറും ഒക്കെ ഒന്നു കാണണം എന്നാഗ്രഹിക്കുന്നവർക്ക് ഒറ്റയ്ക്കും സംഘമായും പോകുവാൻ പറ്റിയ ഒരു പാക്കേജ് ഐആർസിടിസി കൊണ്ടുവന്നിട്ടുണ്ട്. വെറുതെ സ്ഥലം കാണുവല്ല , ഒരു കിടിലൻ സർപ്രൈസും ഇതിലുണ്ട്... വായിക്കാം

Cover PC: Babu Kattupalam/Unspalsh

നാട് കാണാം

നാട് കാണാം

റാവിഷിങ് കേരള വിത്ത് ഹൗസ് ബോട്ട് സ്റ്റേ (Ravishing Kerala with Houseboat Stay) എന്നു പേരിട്ടിരിക്കുന്ന പാക്കേജ് കേരളത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് കടന്നു പോകുന്നത്. അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന യാത്രയിൽ ആലപ്പുഴ, കൊച്ചി, കുമരകം, മൂന്നാർ, തേക്കടി എന്നീ സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്. കൊച്ചിയിലു കുമരകത്തും തേക്കടിയിലും ഒരു രാത്രി വീതവും മൂന്നാറിൽ രണ്ടു രാത്രിയും ചിലവഴിക്കുന്ന യാത്ര പ്രധാന കാഴ്ചകളെല്ലാം ഉൾപ്പെടുത്തിയാണ് ക്രമീകരിച്ചിരിക്കുന്നത്.

PC:Firosnv. Photography/Unsplash

ഒന്നാം ദിവസം കൊച്ചി

ഒന്നാം ദിവസം കൊച്ചി

എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്നോ അല്ലെങ്കിൽ കൊച്ചി വിമാനത്താവളത്തിൽ നിന്നോ യാത്രക്കാരെ/ സംഘത്തെ കൂട്ടുന്നതോടെ യാത്ര ആരംഭിക്കും. നേരേ കൊച്ചിയിലെ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത് ഉച്ചകഴിഞ്ഞ് കൊച്ചി കാഴ്ചകൾക്കായി ഇറങ്ങം. ഡച്ച് പാലസ്, സിനനോഗ്, ഫോർട്ട് കൊച്ചി തുടങ്ങിയ സ്ഥലങ്ങളാണ് യാത്രയിൽ കാണുന്നത്. തുടർന്ന് മറൈൻ ഡ്രൈവിൽ വരും. അന്ന് രാത്രി താമസം കൊച്ചിയില്‍ തന്നെയായിരിക്കും.

PC:Sam M/Unsplash

രണ്ടും മൂന്നും ദിവസം മൂന്നാർ

രണ്ടും മൂന്നും ദിവസം മൂന്നാർ

രണ്ടാമത്തെ ദിവസം രാവിലെ മൂന്നാറിന് റോഡ് മാർഗം പോകും. വഴിയിൽ ചീയപ്പാറ വെള്ളച്ചാട്ടം കാണും. മൂന്നാറിൽ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത ശേഷം മൂന്നാർ ടീ മ്യൂസിയം കാണുവാൻ പോകും. അതിനു ശേഷം പുനർജനിയിൽ സാംസ്കാരിക പരിപാടികൾ ഒരുക്കിയിട്ടുണ്ട്. രാത്രി താമസം മൂന്നാറിൽ ആണ്.
മൂന്നാം ദിവസം ഇരവികുളം ദേശീയോദ്യാനം, കുണ്ടള ഡാം ലേക്ക്, ഇക്കോ പോയിന്‍റ് , മാട്ടുപ്പെട്ടി ഡാം, തുടങ്ങിയ സ്ഥലങ്ങൾ കാണുവാനും ഷോപ്പിങ്ങിനുമാണ് ഈ ദിവസം സാധ്യമാകുന്നത്

PC:Sreehari Devadas/Unsplash

നാലാം ദിവസം തേക്കടിയിലേക്ക്

നാലാം ദിവസം തേക്കടിയിലേക്ക്

മൂന്നാറില് നിന്നും നാലാം ദിവസം രാവിലെ തേക്കടിയിലേക്ക് പോകും. നേരെ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത ശേഷം ഉച്ചകഴിഞ്ഞുള്ള നേരം പെരിയാർ വന്യജീവി സങ്കേതത്തിൽ ബോട്ടിങ്ങിനോ അല്ലെങ്കിൽ സ്പൈസ് പ്ലാന്‍റേഷൻ തോട്ടം കാണുവാനോ ഒക്കെയാി വിനിയോഗിക്കാം. അന്ന് രാത്രി മാതസം തേക്കടിയിലെ ഹോട്ടലിൽ ആണ്.

PC:Amal S/Unsplash

അഞ്ചാം ദിവസം കുമരകത്തിന്

അഞ്ചാം ദിവസം കുമരകത്തിന്

യാത്രയിൽ അഞ്ചാമത്തെ ദിവസം കുമരകം അല്ലെങ്കിൽ ആലപ്പുഴയാണ് സന്ദർശിക്കുന്നത്. രണ്ടിലേതിടമായാലും ഈ യാത്രയിലെ ഏറ്റവം വലിയ ആകർഷണമായ ഹൗസ് ബോട്ട് യാത്രയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. നേരെ ഹൗസ് ബോട്ടിലേക്ക് ചെക്ക് ഇൻ ചെയ്യുന്നു. തുടർന്ന് ഉച്ചഭക്ഷണവും രാത്രിയിലെ ഭക്ഷണവും താമസവും ഹൗസ് ബോട്ടിൽ തന്നെയാണ്. ആദ്യം 12.30 മുതൽ 1.30 വരെ ബോട്ടിങ്, തുടർന്ന് ഉച്ചഭക്ഷണത്തിനായി 30 മിനിറ്റ് ബ്രേക്ക്, 3.00 നുചൽ 5.30 വരെ വീണ്ടും ബോട്ടിങ്, തുടര്‌ന്ന് ബോട്ട് കരയോട് അടുപ്പിക്കും. രാത്രി ബോട്ടിങ് ഉണ്ടായിരിക്കില്ല. പക്ഷേ ബോട്ടിൽ രാത്രി ചിലവഴിക്കാം. പിറ്റേന്ന് വീണ്ടും പുലർച്ചെ 8.00 മുതൽ 9.00 മണി വരെയും ബോട്ടിങ് തുടർന്ന ശേഷം കുമരത്തോ അല്ലെങ്കിൽ ആലപ്പുഴ ബോട്ട് ജെട്ടിയിലെ ഡ്രോപ് ചെയ്യും.
PC:Varun Nambiar/Unsplash

ആറാം ദിവസം

ആറാം ദിവസം

ഹൗസ് ബോട്ടിൽ നിന്നിറങ്ങിയ ശേഷം നേരെ കൊച്ചിയിലേക്ക് പോകും. ഉച്ചഭക്ഷണം കഴിഞ്ഞ് ലുലു മാൾ സന്ദർശിച്ച ശേഷം എറണാകുളം റെയിൽവേ സ്റ്റേഷനിലോ അല്ലെങ്കിൽ കൊച്ചി വിമാനത്താവളത്തിലോ എത്തിക്കും.

PC:Sreehari Devadas/Unsplash

ഓർമ്മിക്കുവാൻ

ഓർമ്മിക്കുവാൻ

വെള്ളിയാഴ്ചകളിൽ ഫോർട്ട് കൊച്ചിയിലെ ഡച്ച് പാലസ് അടച്ചിട്ടിരിക്കും. സിനഗോഗിലും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞും ശനിയാഴ്ചയും പ്രവേശനം ഉണ്ടായിരിക്കില്ല. മൂന്നാർ ടീ മ്യൂസിയം തിങ്കളാഴ്ചകളിൽ പ്രവർത്തിക്കില്ല. 2023 ഫെബ്രുവരി 1 മുതൽ മാർച്ച് 31 വരെ ഇരവികുളം ദേശീയോദ്യാനം അടച്ചിരിക്കുകയാണ്.

PC:Jean-Pierre Dalbéra

ടിക്കറ്റ് നിരക്കും യാത്രാ തിയതിയും

ടിക്കറ്റ് നിരക്കും യാത്രാ തിയതിയും

01-03 വരെ മുതിർന്ന ആളുകളുള്ള യാത്ര സംഘത്തിൽ സിംഗിൾ ഒക്യൂപൻസിയിൽ 48570/- രൂപയും ഡബിൾ ഒക്യൂപൻസിയിൽ 24785/- രൂപയും ട്രിപ്പിൾ ഒക്യൂപൻസിയിൽ 19065/-രൂപയും 5-11 പ്രായത്തിൽ ബെഡ് ആവശ്യമുള്ള കുട്ടിക്ക് 8795/- രൂപയും ബെഡ് ആവശ്യമില്ലാത്ത കുട്ടിക്ക് 5080/- രൂപയുമാണ് നിരക്ക്.

04-06 വരെ മുതിർന്ന ആളുകളുള്ള യാത്ര സംഘത്തിൽ സിംഗിൾ ഒക്യൂപൻസിയിൽ 21990/- രൂപയും ഡബിൾ ഒക്യൂപൻസിയിൽ 19475/-
രൂപയും 5-11 പ്രായത്തിൽ ബെഡ് ആവശ്യമുള്ള കുട്ടിക്ക് 8795/- രൂപയും ബെഡ് ആവശ്യമില്ലാത്ത കുട്ടിക്ക് 5080/- രൂപയുമാണ് നിരക്ക്.

PC:Jaison Thomas/Unsplash

കൂടുതല്‍ വിവരങ്ങൾക്ക്

കൂടുതല്‍ വിവരങ്ങൾക്ക്

ബിനു കുമാർ- 8287931934 ,
രഞ്ജിത് ആർ നാഥ്- 8287931959,
ക്ലിപ്സൺ പൊന്‍സേക- 8287932117 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം

PC:Alexander Schimmeck/Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+