Search
  • Follow NativePlanet
Share
» »കാശ്മീർ കാണാം... വിമാനടിക്കറ്റ്, താമസം, ഭക്ഷണം.. കൊച്ചിയിൽ നിന്ന് ഗംഭീര പാക്കേജുമായി ഐആർസിടിസി

കാശ്മീർ കാണാം... വിമാനടിക്കറ്റ്, താമസം, ഭക്ഷണം.. കൊച്ചിയിൽ നിന്ന് ഗംഭീര പാക്കേജുമായി ഐആർസിടിസി

കാശ്മീര്‍ യാത്ര നിങ്ങളുടെ ട്രാവൽ ബക്കറ്റ് ലിസ്റ്റിലുണ്ടോ? എങ്കിൽ അധികമൊന്നും ആലോചിക്കാതെ ഒരു കാശ്മീർ ട്രിപ്പ് പ്ലാൻ ചെയ്താലോ? കേരളത്തിൽ നിന്ന് കാശ്മീരിലേക്ക് ട്രെയിന്‍ യാത്ര വേണോ അതോ വിമാനത്തിൽ പോകണമോ, ഭക്ഷണം, താമസം ഒക്കെ എന്തു ചെയ്യും തുടങ്ങിയ കാര്യങ്ങൾ ആലോചിച്ച് ടെന്‍ഷൻ അടിക്കാത്ത ഒരു യാത്ര... ഇങ്ങനെ വളരെ എളുപ്പത്തിൽ കൊച്ചി-കാശ്മീർ വിനോദയാത്ര അവതരിപ്പിച്ചിരിക്കുന്നത് ഐആർസിടിസിയാണ്.

കാശ്മീർ- ഹെവന്‍ ഓൺ എർത്ത് എന്ന് പേരിട്ടിരിക്കുന്ന ഈ പാക്കേജിന്‍റെ ഏറ്റവും വലിയ ആകർഷണം അതൊന്നുമല്ല! വിമാന ടിക്കറ്റ്, യാത്രയിലെ താമസം, ഭക്ഷണം, മറ്റു യാത്രകൾ എന്നിവയെല്ലാം ഉൾപ്പെടുന്ന ഒരു യാത്രയാണ് ഇതെന്നാണതാണ്. അഞ്ച് രാത്രിയും ആറ് പകലും നീളുന്ന യാത്രയിൽ കാശ്മീരിലെ പ്രധാന സ്ഥലങ്ങളെല്ലാം കണ്ടു വരികയും ചെയ്യാം.

Kochi-Kashmir IRCTC Tour

2024 മാർച്ച് നാലിന് രാവിലെ 9.10 ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് തിരികെ മാര്‍ച്ച് 9ന് രാത്രി 11. 25ന് കൊച്ചിയിൽ മടങ്ങിയെത്തുന്ന വിധത്തിലാണ് ഈ പാക്കേജ് ഒരുക്കിയിരിക്കുന്നത്. മൂന്ന് രാത്രിയിൽ ശ്രീനഗറിലെ ഹോട്ടലിൽ താമസം, ഒരു രാത്രി പഹൽഗാമിൽ, വീണ്ടും ഒരു രാത്രി ശ്രീനഗറിൽ ഹൗസ് ബോട്ടിൽ താമസം, യാത്രയിലെ ഭക്ഷണം, ഐആർസിടിസി ടൂര്‍ എസ്കോര്‍ട്ടിന്റെ സേവനം, പാക്കേജിലുൾപ്പെട്ട സ്ഥലങ്ങളിലേക്ക് പ്രത്യേക വാഹനത്തിലുള്ള യാത്ര എന്നിവ ഉൾപ്പെടെയാണ് ടിക്കറ്റ് നിരക്ക് വരുന്നത്.

കാശ്മീരിൽ ചെലവഴിക്കുന്ന ഓരോ ദിവസവും ഇവിടുത്തെ പ്രധാന സ്ഥലങ്ങളെല്ലാം കണ്ട് ആസ്വദിക്കാം. ഗുൽമാർഗ്, പഹൽഗാം, ശ്രീനഗർ, സോനാമാർഗ് എന്നിവിടങ്ങൾ ആണ് യാത്രയുടെ ഭാഗമായി സന്ദർശിക്കുന്നത്. കൊച്ചിയിൽ നിന്ന് കാശ്മീരിലെത്തുന്ന ഒന്നാമത്തെ ദിവസം മറ്റു പ്രത്യേക യാത്രകളൊന്നുമില്ല. രണ്ടാമത്തെ ദിവസം സ്വർണ്ണത്തിന്‍റെ പുൽമേട് എന്നറിയപ്പെടുന്ന സോനമാർഗിലേക്കാണ് ആദ്യം പോകുന്നത്. പകൽ മുഴുവൻ അവിടെ ചെലവഴിച്ച് രാത്രിയോടെ തിരികെ ശ്രീനഗറിലേക്ക് മടങ്ങും,

മൂന്നാമത്തെ ദിവസം ഗുൽമാർഗ് ആണ് ലക്ഷ്യം. രാവിലെ ശ്രീനഗറിൽ നിന്നിറങ്ങി ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കേബിൾ കാറിൽ കയറാനുള്ള സൗകര്യം ഉണ്ടായിരിക്കും. എന്നാൽ ഇവിടെ നേരിട്ട് പണം മുടക്കി വേണം കയറാൻ. അതായത്, ഈ തുക പാക്കേജിൽ ഉൾപ്പെടുന്നില്ല എന്ന കാര്യം ശ്രദ്ധിക്കുക. വൈകിട്ട് തിരികെ ഹോട്ടലിൽ എത്തി നിങ്ങളുടെ സൗകര്യം പോലെ സമയം ചിലവഴിക്കാം.

നാലാമത്തെ ദിവസം ഇടയന്മാരുടെ താഴ്‌വരയായ പഹൽഗാം ആണ് സന്ദർശിക്കുന്നത്. കുങ്കുമപ്പാടങ്ങൾ, അവന്തിപൂർ അവശിഷ്ടങ്ങള്‍, പഹൽഗാമിലെ ബേതാബ് വാലി, ചന്ദൻവാരി, അരു വാലി എന്നിവിടങ്ങള്‍ കണ്ട് വൈകുന്നേരം പഹൽഗാമിലെ ഹോട്ടലിൽ താമസം ആണ് ഒരുക്കിയിരിക്കുന്നത്. അഞ്ചാമത്തെ ദിവസം ശ്രീനഗറിലേക്ക് മടങ്ങും. ശങ്കരാചാര്യ ക്ഷേത്രം, ഹസ്രത്ബാൽ ദേവാലയം എന്നിവിടങ്ങള്‍ കണ്ട് വൈകിട്ട് ഹൗസ് ബോട്ടിൽ ചെക്ക് ഇൻ ചെയ്യാം. തടാകത്തിന് മുകളിലൂടെ ശിക്കാര സവാരി,ഹൗസ് ബോട്ടിൽ അത്താഴവും രാത്രി താമസവും എന്നിവയാണ് ഈ ദിവസം ചെയ്യുന്നത്.

43,070 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന പാക്കേജ് അനുസരിച്ചാണ് നിരക്ക്. സിംഗിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 48,440/- രൂപയാണ്. രണ്ടു പേർ കൂടി യാത്ര ചെയ്യുന്ന ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് രൂപയും 44,270/- മൂന്നുപേര് കൂടിയാണ് ടിക്കറ്റെങ്കിൽ ഒരാൾക്ക് രൂപയുമാണ് 43,070 നിരക്ക്. കിടക്ക ആവശ്യമുള്ള കുട്ടികള്‍ക്കുള്ള ടിക്കറ്റിന്(അഞ്ചു വയസു മുതല്‍ 11 വയസുവരെ) 35,600/-രൂപയും കിടക്ക ആവശ്യമില്ലെങ്കില്‍ കുട്ടികളുടെ ടിക്കറ്റ് നിരക്ക് 33,220 രൂപയും 2-4 പ്രായത്തിലുള്ള കുട്ടികൾക്ക് 28,360/- രൂപയുമാണ് നിരക്ക്.

ആകെ 29 പേർക്കാണ് ഈ യാത്രയിൽ പങ്കെടുക്കാൻ സാധിക്കുക.
പോകാനാഗ്രഹിക്കുന്നവർ സീറ്റുകൾ നേരത്തെ ബുക്ക് ചെയ്യേണ്ടതാണ്. 8287932117, 8287932082, 8287932064, 8287932098,8287932095 എന്നീ ഫോൺ നമ്പറുകളില്‌ നേരത്തെ ബുക്ക് ചെയ്യാം. കാശ്മീർ ഹെവൻ ഓൺ എർത്ത് പാക്കേജിനെക്കുറിച്ച് കൂടുതലറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+