Search
  • Follow NativePlanet
Share
» »കേരളാ-കാശ്മീർ ട്രെയിൻ യാത്ര, വെറും 1070 രൂപയ്ക്ക് ജമ്മുവിലെത്താം, പരീക്ഷിക്കാം ഈ യാത്രയും

കേരളാ-കാശ്മീർ ട്രെയിൻ യാത്ര, വെറും 1070 രൂപയ്ക്ക് ജമ്മുവിലെത്താം, പരീക്ഷിക്കാം ഈ യാത്രയും

സ്വപ്നവും സ്വർഗ്ഗവും എല്ലാം കൂടിച്ചേരുന്ന ഇടമാണ് കാശ്മീർ. മഞ്ഞുപൊതിഞ്ഞ മലനിരകളും പച്ചപ്പുൽമേടുകളും ദാൽ തടാകവും ഗ്രാമങ്ങളെ ചുറ്റികക്ടന്നു പോകുന്ന നദികളും അതിന്റെ തീരവും ആപ്പിൾ മരങ്ങളും ഒക്കെയുള്ള കാശ്മീര്‍ കണ്ടില്ലെങ്കിൽ ജീവിതം വെറുതേയായി എന്നുപോലും സഞ്ചാരികൾ കരുതും. എന്നാൽ ഇങ്ങേയറ്റമായ കേരളത്തിൽ നിന്നും അങ്ങേയറ്റമായ കാശ്മീമീർ വരെ എത്തിപ്പെടേണ്ട പാട് ഓർക്കുമ്പോൾ പലരും പിന്തിരിയാറുണ്ട്. റോഡ് ട്രിപ്പിലാണെങ്കിൽ പൈസ എങ്ങനെയൊക്കെ പൊടിയുമെന്ന് കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ല.

എന്നാല്‌ കേരളത്തിൽ നിന്നും കാശ്മീരിലേക്ക് നേരിട്ട് ട്രെയിൻ സർവീസുള്ള കാര്യം നിങ്ങൾക്കറിയാമോ? തിരുവനന്തപുരത്തു നിന്ന് കയറിയാൽ നേരെ ജമ്മുവിൽ ചെന്നിറങ്ങാം! ചിലവ് കുറഞ്ഞ ജമ്മു കാശ്മീർ യാത്ര ഒരു സ്വപ്നമായി കൊണ്ടുനടക്കുന്നവർക്ക് പോക്കറ്റ് കാലിയാക്കാതെ യാത്ര സാധ്യമാക്കുന്ന കന്യാകുമാരി- ശ്രീമാതാ വൈഷ്ണോദേവീ കത്ര സ്റ്റേഷൻ ഹിമസാഗർ എക്സ്പ്രസ്സ് ട്രെയിനിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

Keala-Jammu -Himsagar Express Timings, Stops And Routes

കേരള-കാശ്മീർ യാത്ര

കേരളത്തിൽ നിന്നും കാശ്മീർ യാത്ര പോകുന്നവർ ഒരുപാടുണ്ട്. ഡൽഹിയിലെത്തി അവിടെ നിന്ന് ബസിന് പോകുന്നവരും അല്ലെങ്കിൽ വാഹം വാടയകയ്ക്കെടുത്തോ ഫ്ലൈറ്റിനോ പോകുന്നവരുമായിരിക്കും. ഇതിലേത് യാത്രയാണെങ്കിലും ബജറ്റ് കുറച്ചു കൂടുതലാണ്. കേരളത്തിൽ നിന്നും കാശ്മീരിലേക്ക് ഏറ്റവും ചിലവ് കുറഞ്ഞ യാത്ര മാർഗ്ഗം ട്രെയിൻ തന്നെയാണ്. കന്യാകുമാരി-കത്ര ഹിമസാഗർ എക്സ്പ്രസിൽ നിങ്ങൾക്ക് കേരളത്തിൽ നിന്ന് നേരിട്ട് ജമ്മുവിലെത്താം.

ഹിമസാഗർ എക്സ്പ്രസ് (16317/16318)

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന ട്രെയിനുകളിലൊന്നാണ് ഇന്ത്യയുടെ ഒരൊറ്റമായ കന്യാകുമാരിയിൽ നിന്നും മറ്റൊരു അറ്റമായ ജമ്മു കാശ്മീരിലേക്ക് പോകുന്ന ഹിമസാഗർ എക്സ്പ്രസ്. 12 സംസ്ഥാനങ്ങൾ കടന്ന്, 3715 കിലോമീറ്റര്‍ യാത്ര ചെയ്യുന്ന ട്രെയിന്‍ സർവീസാണിത്. എല്ലാ വെള്ളിയാഴ്ചയും കന്യാകുമാരിയിൽനിന്ന് പുറപ്പെടുന്ന വണ്ടി ജമ്മുതാവിയിൽനിന്ന് എല്ലാ തിങ്കളാഴ്ചയുമായിരിക്കും പുറപ്പെടുക.

himsagar express timings

കേരളത്തിൽ 11 സ്റ്റോപ്പുകളാണ് ഹിമസാർ എക്സ്പ്രസിനുള്ളത്. തിരുവനന്തപുരം സെൻട്രൽ, കൊല്ലം ജംങ്ഷൻ, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവാ, തൃശൂർ, ഒറ്റപ്പാലം,പാലക്കാട് ജംങ്ഷൻ എന്നിവയാണ് കേരളത്തിൽ നിർത്തുന്ന സ്റ്റേഷനുകൾ. കേരള, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, മധ്യ പ്രദേശ്, ഡൽഹി, ഹരിയാന, പഞ്ചാബ്, ജമ്മു കാശ്മീർ എന്നീ സംസ്ഥാനങ്ങളിലൂടെ ഇത് സഞ്ചരിക്കും. ആകെ നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം 69 ആണ്.

കന്യാകുമാരിയിൽ നിന്ന് എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 2.15ന് പുറപ്പെടുന്ന ഹിമസാഗർ എക്സ്പ്രസ് 68 മണിക്കൂർ 20 മിനിറ്റ് യാത്ര ചെയ്ത് തിങ്കളാഴ്ച രാവിലെ 10:35 ന് ശ്രീമാതാ വൈഷ്ണോദേവീ കത്ര സ്റ്റേഷനിലെത്തും. കന്യാകുമാരിയിൽ നിന്നുള്ള യാത്രയ്ക്ക് സ്ലീപ്പറിന് 1080 രൂപയും എസി ത്രി ടയറിന് 2785 രൂപയും എസി ടൂ ടയറിന് 4130 രൂപയും ആണ് നിരക്ക്. ജമ്മു കാശ്മീരിൽ കത്വാ, സാംബാ,ജമ്മു താവി, ഉദ്ദംപൂർ, ശ്രീ മാതാ വൈഷ്ണോ ദേവി കത്ര എന്നിങ്ങനെ അ‍ഞ്ച് സ്റ്റോപ്പുകളാണുള്ളത്. ജമ്മു താവിയിൽ ഇറങ്ങിയ ശേഷം ഇവിടുന്ന് ബസ് മാർഗം കാശ്മീരിലേക്ക് പോകാം, ശ്രീനദറിന് ജമ്മു താവിയിൽ നിന്ന് എട്ടു മണിക്കൂർ ദൂരം ബസിൽ സഞ്ചരിക്കണം.

kashmir trip

തിരുവനന്തപുരം-കശ്മീർ യാത്ര

തിരുവനന്തപുരത്ത് വൈകിട്ട് 4.05ന് എത്തിച്ചേരുന്ന ട്രെയിനിൽ 66 മണിക്കൂർ 30 മിനിറ്റാണ് കാശ്മീരിലേക്കുള്ള യാത്രാ സമയം. തിരുവനന്തപുരത്ത് നിന്ന് സ്ലീപ്പറിന് 1070 രൂപയും എസി ത്രി ടയറിന് 2765 രൂപയും എസി ടൂ ടയറിന് 4095 രൂപയും ആണ് നിരക്ക്. കാശ്മീരിൽ നിന്നും തിരികെ വരുമ്പോൾ ചൊവ്വാഴ്ച പുറപ്പെടുന്ന യാത്ര വ്യാഴാഴ്ച രാത്രി 11.20ന് കന്യാകുമാരിയിലെത്തും. 71 മണിക്കൂർ 10 മിനിറ്റാണ് യാത്രാ ദൈർഘ്യം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+