Search
  • Follow NativePlanet
Share
» »മഴ, യാത്ര പിന്നെ വെള്ളച്ചാട്ടവും.. ഇതിൽക്കൂടുതൽ എന്തു വേണം.. അപ്പോൾ ബാഗ് പാക്ക് ചെയ്യുവല്ലേ..

മഴ, യാത്ര പിന്നെ വെള്ളച്ചാട്ടവും.. ഇതിൽക്കൂടുതൽ എന്തു വേണം.. അപ്പോൾ ബാഗ് പാക്ക് ചെയ്യുവല്ലേ..

കൊച്ചിയിൽ നിന്നും ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ പല ഇടങ്ങളും മനസ്സിലെത്തും. ഒരു അവധി ദിവസത്തിൽ വണ്ടിയുമെടുത്ത് പോയി കറങ്ങി അടിച്ച് പൊളിച്ച് വരാൻ പറ്റിയ നിരവധി ഇടങ്ങള്‌ എറണാകുളത്തിനു ചുറ്റും ഉണ്ട്. മടുപ്പിക്കില്ല എന്ന മാത്രമല്ല, എത്ര തവണ പോയാലും ഓരോ യാത്രയിലും പുതിയ കാഴ്ചകൾ എന്തെങ്കിലും കരുതുകയും ചെയ്യും. എങ്കിൽ ഇത്തവണത്തെ യാത്രകൾക്കായി കുറച്ച് വെള്ളച്ചാട്ടങ്ങൾ പരിചയപ്പെട്ടാലോ.

മഴകൂടി ആയതോടെ വെള്ളച്ചാട്ടങ്ങളുടെ ഭംഗി ഒന്നുകൂടി വർധിച്ചിട്ടുണ്ടാവും. അതുകൊണ്ടുതന്നെ പോകുന്ന യാത്ര മുതലാകുമെന്ന കാര്യത്തിൽ സംശയം വേണ്ടാ...ഇതാ കൊച്ചിയിൽ നിന്നും ഒരു ദിവസത്തെ യാത്രയിൽ പോയി വരാൻ പറ്റിയ അഞ്ച് വെള്ളച്ചാട്ടങ്ങള്‍ ഏതൊക്കെയാണെന്നും അതിന്‍റെ പ്രത്യേകതകളും റൂട്ടും വായിക്കാം.

Kochi One Day Trip:5 Waterfalls

1. അരീക്കൽ വെള്ളച്ചാട്ടം

പതഞ്ഞെൊഴുകുന്ന ഒറ്റക്കാഴ്ചയിൽ നേരിട്ട് മനസ്സിൽ കയറിക്കൂടുന്ന വെള്ളച്ചാട്ടമാണ് പിറവത്തിനു സമീപമുള്ള അരീക്കൽ വെള്ളച്ചാട്ടം. എറണാകുളം യാത്രകളിൽ ഒഴിവാക്കാനാവത്ത ഇടമായി മാറിയ അരീക്കൽ ഇന്ന് മഴക്കാല യാത്രാലക്ഷ്യസ്ഥാനങ്ങളിലൊന്നായും മാറിയിട്ടുണ്ട്. 100 അടിയോളം മുകളിൽ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം കാണാൻ മഴ പെയ്യുന്ന സമയങ്ങളിൽ നൂറുകണക്കിനാളുകളാണ് വരുന്നത്.

കുട്ടികളെയും കൂടി സുരക്ഷിതമായി വരാൻ പറ്റിയ ഇടമായതിനാൽ കുടുംബമായി വരുന്നവരാണ് ഇവിടെ അധികവും. വെള്ളം പതിക്കുന്നത് കാണുവാൻ പറ്റിയ സ്ഥലങ്ങളും സുരക്ഷിതമായി നിൽക്കാനുള്ള ഇടങ്ങളും ഉണ്ടെന്നതും അരീക്കൽ വെള്ളച്ചാട്ടത്തിന്‍റെ പ്രത്യേകതയാണ്. പിറവം പാമ്പാക്കുട പഞ്ചായത്തിലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. രാവിലെ 8.00 മുതൽ വൈകുന്നേരം 6.00 വരെയാണ് അരീക്കൽ വെള്ളച്ചാട്ടം കാണാനുള്ള സമയം.

Areekkal Waterfall

2. അതിരപ്പിള്ളി വെള്ളച്ചാട്ടം

സിനിമകളിലൂടെയും ചിത്രങ്ങളിലൂടെയും ലോകത്തിന് സുപരിചിതമാണ് തൃശൂർ ജില്ലയിലെ അതിരപ്പിള്ളി വെള്ളച്ചാട്ടം. നീണ്ടദൂരം ഒഴുകിവന്ന് പാറക്കെട്ടിലൂടെ താഴേക്ക് പതിക്കുന്ന അതിരപ്പിള്ളി കൊച്ചിയിൽ നിന്ന് പോകാൻ പറ്റിയ ഏറ്റവും മികച്ച വെള്ളച്ചാട്ട യാത്രകളിലൊന്നാണ്. ഇന്ത്യയുടെ നയാഗ്ര വെള്ളച്ചാട്ടം എന്നാണ് ഇവിടം അറിയപ്പെടുന്നത് തന്നെ. പശ്ചിമ ഘട്ട മലനിരകളിൽ നിന്നും ഒഴുകിവരുന്ന ചാലക്കുടി പുഴയുടെ ഭാഗമായ ഇതിന്‍റെ കാഴ്ചകൾ കണ്ടുനിൽക്കുക എന്നത് തന്നെ രസകരമാണ്.

ടിക്കറ്റ് കൗണ്ടറിൽ നിന്നും കുറച്ചു ദൂരം നടന്ന് വേണം വെള്ളച്ചാട്ടത്തിലേക്കെത്തുവാൻ. ആ നടത്തത്തിൽ തന്നെ വെള്ളച്ചാട്ടത്തിന്‍റെ സ്വരം കേൾക്കാം. മഴക്കാലങ്ങളിൽ കനത്ത ശക്തിയിൽ ഒഴുകിയെത്തി താഴേക്ക് പതിക്കുന്ന അതിരപ്പിള്ളിയിൽ പക്ഷേ, വൻ മഴക്കാലത്ത് പ്രവേശനം അനുവദിക്കാറില്ല. കൊച്ചിയിൽ നിന്നും 66 കിമീ ആണ് ഇവിടേക്കുള്ള ഗൂരം. രണ്ടര മണിക്കൂർ വേണ്ടിവരും യാത്രയ്ക്ക്. നേരിട്ടുള്ള ബസുകൾ കുറവാണ്. ചാലക്കുടിയിലെത്തി വേണം പോകാൻ.

Athirapplli Waterfall

3. വാഴച്ചാൽ വെള്ളച്ചാട്ടം

അതിരപ്പിള്ളി യാത്രയ്ക്കൊപ്പം തന്നെ സന്ദർശിച്ചു വരാവുന്നതാണ് വാഴച്ചാൽ വെള്ളച്ചാട്ടവും. ചാലക്കുടി പുഴയുടെ ഭാഗമായ ഈ വെള്ളച്ചാട്ടം അതിരപ്പിള്ളിയിൽ നിന്നും അഞ്ച് കിലോമീറ്റർ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ആര്‍ത്തലച്ചു പെയ്യുന്ന മഴയുടെ പശ്ചാത്തലത്തിൽ കോടമഞ്ഞും കൂടി നിൽക്കുന്ന ഒരു കാഴ്ചയാണ് വാഴച്ചാൽ വെള്ളച്ചാട്ടം നമുക്ക് തരുന്നത്. ഷോളയാർ കാടുകളുടെ ഭാഗമായ ഇവിടെ വെള്ളത്തി്‍റെ ഒഴുക്കിനോട് ചേർന്നുള്ള കൈവരിയിൽ നിന്ന് കാഴ്ചകൾ ആസ്വദിക്കാം.

4. തൊമ്മൻകുത്ത് വെള്ളച്ചാട്ടം ഇടുക്കി

അവധി ദിവസത്തിൽ ഇടുക്കി കയറുവാനാണ് താല്പര്യമെങ്കിൽ തൊമ്മൻകുത്ത് വെള്ളച്ചാട്ടം സന്ദർശിക്കാം. തൊടുപുഴയില്‍ നിന്നും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന ഇവിടം ഏഴുതട്ടുകളായി താഴേക്ക് പതിക്കുന്ന ഇടമാണ്. ഒരു ചെറിയ ട്രെക്കിങ് നടത്തി വേണം ഈ വെള്ളച്ചാട്ടത്തിലെത്തുവാൻ. പൊതുവേ സുരക്ഷിതമാണെങ്കിലും കനത്ത മഴക്കാലത്ത് ഇവിടേക്ക് പ്രവേശനം അനുവദിക്കാറില്ല. സാധാരണയായി വേനൽക്കാലത്താണ് ഇവിടേക്ക് ട്രെക്കിങ് ഉള്ളത്. തൊടുപുഴയിൽ നിന്നും 17 കിലോമീറ്റർ ദൂരവും ‌എറണാകുളത്ത് നിന്ന് 69 കിലോമീറ്റർ ദൂരവും ഉണ്ട് തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിൽ എത്തുവാൻ.

5. ചീയപ്പാറ വെള്ളച്ചാട്ടം

യാത്രാ ക്ലേശങ്ങളോ ട്രെക്കിങ്ങോ ഒന്നും വേണ്ടാതെ, മെയിൻ റോഡിലൂടെ യാത്ര ചെയ്ത് എത്തിപ്പെടാന്‍ സാധിക്കുന്ന ഇടമാണ് ഇടുക്കിയിലെ ചീയപ്പാറ വെള്ളച്ചാട്ടം. റോഡിന് സമീപത്ത് ആയതിനാൽ വണ്ടിയിൽ യാത്ര ചെയ്യാൻ കഴിയുമെങ്കിൽ ഇവിടെ വന്ന് ചീയപ്പാറയുടെ ഭംഗി ആസ്വദിച്ച് പോകാം. കൊച്ചി-മധുരെ ദേശീയപാതയിലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.മൂന്നാറിലേക്കുള്ള യാത്രയിൽ ഇവിടെ നിർത്തി വെള്ളച്ചാട്ടം കാണാതെ ആരും പോകാറില്ല. മഴക്കാലത്താണ് സർവ്വശക്തിയിലും പതിക്കുന്ന ചീയപ്പാറ വെള്ളച്ചാട്ടത്തെ കാണേണ്ടത്, പാറക്കൂട്ടത്തിൽ നിന്ന് പതിച്ച് റോഡിന് താഴെക്കൂടിയാണ് ഇത് ഒഴുകിപ്പോകുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+