Search
  • Follow NativePlanet
Share
» »കൊല്ലൂര്‍ മൂകാംബികയിലേക്ക് വന്ദേ ഭാരതിൽ പോകാം, യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ, സംഗതി സിപിൾ!

കൊല്ലൂര്‍ മൂകാംബികയിലേക്ക് വന്ദേ ഭാരതിൽ പോകാം, യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ, സംഗതി സിപിൾ!

കൊല്ലൂർ ക്ഷേത്രം മലയാളികളുടെ ആശ്രയകേന്ദ്രമാണ്. കൊല്ലൂരിലെ മൂകാംബികയെ കാണാൻ മലയാളികൾ എത്താത്ത ഒരു ദിവസവും ഇതുവരെ ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, ഇനിയുണ്ടാവുകയുമില്ല. അഥവാ മലയാളികൾ ആരും എത്തിയില്ലെങ്കിൽ മൂകാംബിക ദേവി മലയാള നാട്ടിലേക്ക് വരുമെന്നാണ് വിശ്വാസം. കൊല്ലൂരിൽ എത്തണമെങ്കിൽ ദേവി വിളിക്കണമെന്നും അല്ലാത്തവര്‍ക്ക് എത്ര ആഗ്രഹിച്ചാലും പോകാൻ പറ്റില്ലെന്നുമാണ് വിശ്വാസം.

കൊല്ലൂർ യാത്ര നിങ്ങളുടെ പട്ടികയിലുണ്ടെങ്കിൽ ഇത്തവണ വന്ദേ ഭാരതിൽ പോയാലോ. അതിന് നേരിട്ട് വന്ദേ ഭാരത് സർവീസ് കേരളത്തിൽ നിന്നും കൊല്ലൂരിലേക്ക് ഇല്ലല്ലോ എന്നല്ലേ ചോദിക്കാന് വരുന്നത്. എന്നാലും നമുക്ക് പോകാം. മംഗലാപുരത്ത് എത്തിയാൽ മാത്രം മതി. ഇതാ എങ്ങനെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് വന്ദേ ഭാരത് ട്രെയിനിൽ പോകാം എന്നു നോക്കാം.

Kollur Mookambika Temple Trip In Vande Bharat Train‌

കോഴിക്കോട് നിന്നോ കണ്ണൂരിൽ നിന്നോ പോകാൻ കഴിയുന്ന വിധത്തില് വളരെ എളുപ്പത്തിൽ നമുക്ക് യാത്ര പ്ലാൻ ചെയ്യാം. നേരത്തെ സൂചിപ്പിച്ചതു പോലെ മംഗലാപുരത്ത് എത്തുകയാണ് ആദ്യം വേണ്ടത്.മംഗലാപുരം -ഗോവ വന്ദേ ഭാരത് ട്രെയിൻ മംഗലാപുരത്ത് നിന്ന് രാവിലെ 8.30 മണിക്ക് പുറപ്പെടും. അപ്പോൾ അതിനു മുന്നേ മംഗലാപുരത്ത് എത്തുന്ന വിധത്തില്‍ യാത്ര പ്ലാൻ ചെയ്യാം.

സെൻട്രൽ - മംഗളൂരു സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, മാവേലി എക്സ്പ്രസ്, ചെന്നൈ-കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളെ ആശ്രയിച്ചാൽ മംഗലാപുരത്ത് നമ്മുടെ സൗകര്യപ്രദമായ സമയത്ത് എത്താം. ഒപ്പം ചെറുതായി വിശ്രമിച്ച ശേഷം അടുത്ത യാത്രയ്ക്കൊരുങ്ങാം. മംഗലാപുരത്ത് നിന്ന് 8.30ന് എടുക്കുന്ന വന്ദേ ഭാരതിന്‍റെ ആദ്യ സ്റ്റോപ്പ് ആയ ഉഡുപ്പിയിൽ ആണ് നമുക്ക് ഇറങ്ങേണ്ടത്. 9.48ന് ട്രെയിൻ ഉഡുപ്പി റെയില്‍വേ സ്റ്റേഷനിൽ എത്തും.

മംഗലാപുരത്തു നിന്നും ഉഡുപ്പിയിലേക്ക് വന്ദേ ഭാരതിൽ എസി ചെയർ കാറിൽ 550 രൂപയാണ് നിരക്ക്. എക്സിക്യൂട്ടീവ് ചെയർ കാറിൽ 980 രൂപയും വരും. രാവിലെ ഭക്ഷണം ഉൾപ്പെടെയാണ് നിരക്ക്. ഉഡുപ്പിയില്‍ ഇറങ്ങിയാൽ ഇവിടെ നിന്നും കൊല്ലൂർ മൂംകാംബികയിലേക്ക് 58 കിലോമീറ്ററാണ് ദൂരം. ഏകദേശം ഒരു മണിക്കൂർ മതിയാവും ഈ ദൂരം പിന്നിടുവാൻ. നിരന്തരം ബസ് സർവീസുകൾ ഈ റൂട്ടിലുണ്ട്. അല്ലെങ്കിൽ ടാക്സി ആശ്രയിക്കാം.

മൂകാംബികയിലേക്ക് ബസിന് വരാം

കേരളത്തിൽ നിന്നും മൂകാംബികയിലേക്ക് ബസിനും പോകാം. കൊട്ടാരക്കര- കൊല്ലൂർ സ്വിഫ്റ്റ് ബസ് സർവീസ് തെക്കു നിന്നുള്ളവർ കൂടുതൽ തിരഞ്ഞെടുക്കുന്ന സർവീസാണ്. കൊട്ടാരക്കരയിൽ നിന്നു രാത്രി 8.00 മണിക്ക് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12.05ന് കൊല്ലൂരിൽ എത്തിച്ചേരുന്ന വിധത്തിൽ ആണ് യാത്ര. മടക്കയാത്രയിൽ മടക്ക യാത്രയിൽ കൊല്ലൂരിൽ നിന്ന് രാത്രി 09.10ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 01.00 ന് കൊട്ടാരക്കര എത്തിച്ചേരുന്ന വിധത്തിലുമാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്.

കൊട്ടാരക്കര, അടൂർ , ചെങ്ങന്നൂർ , തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, കൂത്താട്ടുകുളം, മൂവാറ്റുപുഴ , അങ്കമാലി , തൃശൂർ , കോട്ടക്കൽ , കോഴിക്കോട് , കണ്ണൂർ , പയ്യന്നൂർ , കാഞ്ഞങ്ങാട് , കാസർകോട് , മംഗലാപുരം , ഉഡുപ്പി , കൊല്ലൂർ എന്നീ സ്റ്റോപ്പുകളാണ് ബസിനുള്ളത്. കൊട്ടാരക്കര- കൊല്ലൂർ റൂട്ടിൽ ഒരാൾക്ക് 967 രൂപയാണ് ടിക്കറ്റ് നിരക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+