Search
  • Follow NativePlanet
Share
» »വിഷു ശബരിമലയിൽ ആഘോഷിക്കാം.. അയ്യപ്പസന്നിധിയിൽ വിഷുക്കണി, പ്രത്യേക സർവീസുമായി കെഎസ്ആർടിസി

വിഷു ശബരിമലയിൽ ആഘോഷിക്കാം.. അയ്യപ്പസന്നിധിയിൽ വിഷുക്കണി, പ്രത്യേക സർവീസുമായി കെഎസ്ആർടിസി

ശബരിമലയിലെ പൂജകൾക്കൊയി ഏപ്രിൽ 1 ന് നട തുറന്നിരുന്നു. വിഷുവും അവധിയും കൂടിയായതിനാൽ പതിവിലും തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. കൂടാതെ, ശബരിമല തിരുവുത്സവം, പൈങ്കുനി ഉത്ര ഉത്സവം, വിഷു മഹോത്സവം മേടമാസ പൂജ എന്നിവ ഈ മാസത്തിലാണ് വരുന്നത്. ശബരിമല ഉത്സവവും വിഷുവും കണക്കാക്കി നിരവധി ആളുകൾ ഈ ദിവസങ്ങളിൽ ശബരിമലയിലെത്തുന്നു. വിഷുവിന് പൊതുവേ ദർശനത്തിന് ഇവിടെ തിരക്ക് അനുഭവപ്പെടാറുണ്ട്.

ശബരിമല ഉത്സവവും വിഷു, മേടമാസ പൂജകളും കണക്കിലെടുത്ത് വിശ്വാസികൾക്ക് സുഗമമായ യാത്ര ഒരുക്കുന്നതിന് വിപുലമായ യാത്രാ ക്രമീകരണങ്ങൾ കെഎസ്ആർടിസി നടപ്പാക്കുന്നു. തീർത്ഥാടകർക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്കിംഗ് സംവിധാനമുൾപ്പെടെ വിപുലമായ യാത്രാ ക്രമീകരണം കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്.

KSRTC Special Services For Sabarimala Temple Thiruvulsavam And Vishu

തിരുവനന്തപുരം, പത്തനംത്തിട്ട, കൊട്ടാരക്കര, പുനലൂർ,ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ sabഉണ്ടായിരിക്കുന്നതാണ്. കൂടാതെ, നിലയ്ക്കൽ-പമ്പ ചെയിൻ സർവ്വീസുകളും ക്രമീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കിനനുസരിച്ച് സ്പെഷ്യൽ ബസുകളും, മുൻകൂട്ടി ബുക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ തിരക്കനുഭവപ്പെടുന്ന സാഹചര്യത്തിൽ തൊട്ടടുത്ത യൂണിറ്റുകളിൽ നന്നും സർവ്വീസുകൾ ക്രമീകരിക്കുവാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും
ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർ ടി സിയുടെ താഴെപ്പറയുന്ന യൂണിറ്റുകളുമായി ബന്ധപ്പെടാം.
പമ്പ - 0473-5203445
തിരുവനന്തപുരം - 0471-2323979
കൊട്ടാരക്കര - 0474-2452812
പത്തനംത്തിട്ട - 0468-2222366

വിഷുക്കണി ശബരിമലയിൽ കാണാം

വിഷു ദിനത്തിൽ സന്നിധാനത്തുള്ള വിശ്വാസികൾക്കായി ക്ഷേത്രത്തിൽ വിഷുക്കണിയും ദർശനം ഒരുക്കുന്നുണ്ട്. ഏപ്രിൽ 14 തിങ്കളാഴ്ച മേടം 1 ന് പുലർച്ചെ 3.00 മണി മുതൽ 7.00 മണി വരെയാണ് ശബരിമലയിൽ വിഷുക്കണി ദർശനം. തുടർന്ന് ഏഴു മണി മുതൽ അഭിഷേകവും മറ്റ് പൂജകളും നടക്കും. ഈ മാസത്തെ പൂജകൾ പൂർത്തിയാ ശേഷം ഏപ്രിൽ 18 വെള്ളിയാഴ്ച ന് രാത്രി 10 മണിക്ക് നട അടക്കും

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: vishu sabarimala ksrtc
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+