Search
  • Follow NativePlanet
Share
» »പറന്നെത്താം ഈ വന്ദേ ഭാരതിൽ.. ഈ റൂട്ടുകളിൽ ഇനി യാത്ര എളുപ്പം... അറിയാം സമയവും ടിക്കറ്റ് നിരക്കും

പറന്നെത്താം ഈ വന്ദേ ഭാരതിൽ.. ഈ റൂട്ടുകളിൽ ഇനി യാത്ര എളുപ്പം... അറിയാം സമയവും ടിക്കറ്റ് നിരക്കും

രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള യാത്രകൾ ഏറ്റവും എളുപ്പത്തിലുന്നതാണ് ഓരോ വന്ദേ ഭാരത് എക്സ്പ്രസുകളും. മണിക്കൂറുകൾ പിടിച്ചിടുന്നതും കുറഞ്ഞ വേഗതയും അടിക്കടിയുള്ള സ്റ്റോപ്പുകളും തുടങ്ങി ട്രെയിൻ യാത്രകളെ തന്നെ മടുപ്പിക്കുന്ന പലതും യാത്രയ്ക്ക് വന്ദേ ഭാരത് വന്നതോടെ മാറി. ഇപ്പോഴിതാ ഇന്ത്യയിലെ വന്ദേ ഭാരത് ട്രെയിനുകളുടെ പട്ടികയിലേക്ക് പുതിയതായി ആറ് എണ്ണം കൂടി വന്നിരിക്കുകയാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളെയും തലസ്ഥാനങ്ങളെയും തീർത്ഥാടന സ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് യാത്രക്കാർ, തീർത്ഥാടകർ, വിനോദയാത്രികർ എന്നിങ്ങനെ പലവിഭാഗത്തിലുള്ള ആളുകൾക്ക് ഉപകാരപ്രദമാണ്. ഇന്ത്യയിലെ ഏറ്റവും പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ഏതൊക്കെയെന്ന് നോക്കാം.

Latest Vande Bharat Express

1. ഡൽഹി-അയോധ്യ വന്ദേ ഭാരത് (22425/22426)

രാജ്യത്തെ 36-ാം വന്ദേ ഭാരത് ട്രെയിൻ സർവീസാണ് ഡൽഹി-അയോധ്യ വന്ദേ ഭാരത്. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സർവീസ് നടത്തുന്ന ട്രെയിൻ 628 കിലോമീറ്റർ ദൂരം എട്ടു മണിക്കൂർ 20 മിനിറ്റില് പിന്നിടും. കാൺപൂർ സെൻട്രൽ, ലഖ്‌നൗ ചാർബാഗ് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.

ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടൽ: രാവിലെ 6:10
അയോധ്യ കാന്റ് സ്റ്റേഷനിൽ എത്തിച്ചേരൽ: ഉച്ചയ്ക്ക് 2:20
അയോധ്യ കാന്റ് സ്റ്റേഷനിൽ നിന്ന് പുറപ്പെടൽ: 3:20 pm
ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരൽ: രാത്രി 11:40

2. കത്ര-ഡൽഹി വന്ദേ ഭാരത് ട്രെയിൻ 22440/22439

ഇന്ത്യയിലെ 37-ാം വന്ദേ ഭാരത് ട്രെയിൻ സർവീസാണ് കത്ര-ഡൽഹി വന്ദേ ഭാരത് ട്രെയിൻ. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഇത് സർവീസ് നടത്തുന്നു. 655 കിലോമീറ്റർ ദൂരം എട്ട് മണിക്കൂറിൽ ട്രെയിൻ പിന്നിടും. ജമ്മു താവി, ലുധിയാന ജെഎൻ, അംബാല കാൻറ്റ് ജങ്ഷൻ എന്നിവയാണ് സ്റ്റോപ്പുകൾ.

ശ്രീ മാതാ വൈഷ്ണോ ദേവി കത്ര സ്റ്റേഷനിൽ നിന്ന് പുറപ്പെടൽ: രാവിലെ 6:00
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരൽ: ഉച്ചയ്ക്ക് 2:00
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടൽ: 3:00 pm
ശ്രീ മാതാ വൈഷ്ണോ ദേവി കത്ര സ്റ്റേഷനിൽ എത്തിച്ചേരൽ: രാത്രി 11:00

3. അമൃത്സർ-ഡൽഹി വന്ദേ ഭാരത് 20487 /20488

ഇന്ത്യയിലെ 38-ാമത്തെ വന്ദേ ഭാരത് സർവീസാണ് അമൃത്സറിനെയും രാജ്യതലസ്ഥാനമായ ഡല്‍ഹിയെയും ബന്ധിപ്പിക്കുന്ന അമൃത്സർ-ഡൽഹി വന്ദേ ഭാരത് 20487 /20488 . വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ സർവീസ് നടത്തുന്ന ഈ ട്രെയിൻ 477 കിലോമീറ്റർ ദൂരം അഞ്ച് മണിക്കൂർ 30 മിനിറ്റിൽ സർവീസ് പൂർത്തിയാക്കും.

അമൃത്സർ ജംഗ്ഷൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടൽ: 8:20 am
ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരൽ: ഉച്ചയ്ക്ക് 1:50
ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടൽ: 3:15 pm
അമൃത്സർ ജംഗ്ഷൻ സ്റ്റേഷനിൽ എത്തിച്ചേരൽ: 8:45 pm

ബിയാസ് ജംഗ്ഷൻ, ജലന്ധർ കാൻറ്റ് ജങ്ഷൻ, ഫഗ്വാര ജംഗ്ഷൻ, ലുധിയാന ജംഗ്ഷൻ, അംബാല കാൻറ്റ് ജോൺ എന്നിവാണ് സ്റ്റോപ്പുകൾ.

4. കോയമ്പത്തൂർ-ബെംഗളുരു വന്ദേ ഭാരത് 20642/20643

ബെംഗളുരു വഴി സർവീസ് നടത്തുന്ന നാലാമത്തെയും രാജ്യത്തെ മുപ്പത്തിയൊൻപതാമത്തെയും വന്ദേ ഭാരത് ട്രെയിൻ ആണ് കോയമ്പത്തൂർ-ബെംഗളുരു വന്ദേ ഭാരത്
403 കിലോമീറ്റർ ദൂരം ആറര മണിക്കൂർകൊണ്ട് പിന്നിടുന്നതാണ് ഇത്. വ്യാഴാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും സർവീസ് നടത്തും

കോയമ്പത്തൂർ ജംഗ്ഷൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടൽ: രാവിലെ 5:00
ബാംഗ്ലൂർ കാന്റ് സ്റ്റേഷനിൽ എത്തിച്ചേരൽ: രാവിലെ 11:30
ബാംഗ്ലൂർ കാന്റ് സ്റ്റേഷനിൽ നിന്ന് പുറപ്പെടൽ: 1:40 pm
കോയമ്പത്തൂർ ജംഗ്ഷൻ സ്റ്റേഷനിൽ എത്തിച്ചേരൽ: രാത്രി 8:00

5. മംഗളൂരു-ഗോവ-മംഗളൂരു-വന്ദേഭാരത് (20646/20645)

മലയാളികൾക്കുൾപ്പെടെ പ്രയോജനകരമാകുന്ന വന്ദേ ഭാരത് ട്രെയിൻ സർവീസാണ് മംഗളൂരു-ഗോവ-മംഗളൂരു-വന്ദേഭാരത്.
320 കിലോമീറ്റർ ദൂരം നാലര മണിക്കൂറിൽ പിന്നിടുന്ന രീതിയിലാണ് ഇതിന്‍റെ സർവീസ്.

മംഗലാപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് പുറപ്പെടൽ: രാവിലെ 8:30
മഡ്ഗാവ് ജംഗ്ഷൻ സ്റ്റേഷനിൽ എത്തിച്ചേരൽ: ഉച്ചയ്ക്ക് 1:15
മഡ്ഗാവ് ജംഗ്ഷൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടൽ: 6:10 pm
മംഗലാപുരം സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചേരൽ: രാത്രി 10:45
ടിക്കറ്റുകൾ: 1,220 രൂപ മുതൽ
കോച്ചുകളുടെ എണ്ണം: 8

6. ജൽന-മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് 20705/ 20706

മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളായ മുംബൈയെയും ജൽനയെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ജൽന-മുംബൈ-ജൽന വന്ദേ ഭാരത് എക്സ്പ്രസ്. ദാദർ, താനെ, കല്യാൺ, നാസിക് റോഡ്, മൻമാഡ്, ഔറംഗബാദ് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. 435 കിലോമീറ്റര്‍ ദൂരം 7 മണിക്കൂർ 20 മിനിറ്റിലാണ് ഇത് പിന്നിടുന്നത്.

ജൽന സ്റ്റേഷനിൽ നിന്ന് പുറപ്പെടൽ: രാവിലെ 5:05
മുംബൈയിലെ ഛത്രപതി ശിവാജി ടെർമിനലിൽ എത്തിച്ചേരൽ: രാവിലെ 11:55
മുംബൈ ഛത്രപതി ശിവാജി ടെർമിനലിൽ നിന്ന് പുറപ്പെടൽ : 1:10 pm
ജൽന സ്റ്റേഷനില്‍ എത്തിച്ചേരൽ: രാത്രി 8:30

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+