Search
  • Follow NativePlanet
Share
» »ടിക്കറ്റ് വേണ്ടാത്ത ട്രെയിന്‍, 73 വർഷമായി 25 ഗ്രാമങ്ങൾ ചുറ്റിയുള്ള യാത്ര.. കാരണം

ടിക്കറ്റ് വേണ്ടാത്ത ട്രെയിന്‍, 73 വർഷമായി 25 ഗ്രാമങ്ങൾ ചുറ്റിയുള്ള യാത്ര.. കാരണം

റെയിൽവേയുടെ സേവനം ഏതെങ്കിലുമൊക്കെ തരത്തിൽ പ്രയോജനപ്പെടുത്തുന്നവരാണ് നമ്മൾ. വളരെ ചെറിയ ദൂരത്തിലുള്ള യാത്രയാണെങ്കിലും കന്യാകുമാരിയിൽ നിന്ന് കാശ്മീർ വരെ പോകണമെങ്കിലും ധൈര്യത്തിലും ചുറഞ്ഞ ചിലവിലുമുള്ള യാത്രകൾക്ക് ധൈര്യമായ ആശ്രയിക്കാം എന്നതു തന്നെയാണ് ഇന്ത്യൻ റെയില്‍വേയുടെ ഏറ്റവും വലിയ പ്രത്യേകത.

അതോടൊപ്പം ട്രെയിൻ യാത്രകളിലെ കിഴിവുകളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. മുതിർന്ന പൗരന്മാർക്കും ശാരീരികമായി അവശതകളുള്ളവർക്കും വിദ്യാർത്ഥികൾക്കുമൊക്കെ പലതരത്തിലുള്ള ഇളവുകൾ റെയിൽവേ നല്കുന്നു. എന്നാൽ ഒരു നാട്ടിലെ മുഴുവൻ ആളുകൾക്കും വേണ്ടി സൗജന്യമായി ട്രെയിൻ ഓടുന്ന കഥ കേട്ടിട്ടുണ്ടോ? പത്തും ഇരുപതുമല്ല, കഴിഞ്ഞ 73 വർഷമായി ഇങ്ങനെയൊരു ട്രെയിൻ ഓടുന്നുണ്ട്.

bhakra-nangal train

PC:Jehu Christan/Unsplash

സൗജന്യ ട്രെയിൻ യാത്ര
ഒരു രൂപ പോലും ചിലവില്ലാതെ, ഒരു ദിവസം പോലും മുടക്കില്ലാതെ കഴിഞ്ഞ 73 വർഷമായി സൗജന്യമായാണ് ഈ ട്രെയിൻ ഓടുന്നത്. എന്തിനധികം ഒരു ടിടിഇ പോലും ഈ ട്രെയിനിലില്ല. ടിക്കറ്റ് വേണ്ടാത്ത ട്രെയിനിൽ ടിടിയുടെ സേവനവും വേണ്ടല്ലോ!

ഭക്രാ-നംഗൽ ട്രെയിൻ എന്നറിയപ്പെടുന്ന ഈ പ്രത്യേക ട്രെയിൻ പഞ്ചാബിന്റെയും ഹിമാചലിന്റെയും അതിർത്തികളിലൂടെ ഭക്രയ്ക്കും നംഗലിനും ഇടയിലായാണ് സർവീസ് നടത്തുന്നത്. ശിവാലിക് മലനിരകളിലൂടെ സഞ്ചാരിക്കുന്ന ട്രെയിൻ സത്ലജ് നദി മുറിച്ചുകടന്നാണ് പോകുന്നത്. 25 ഗ്രാമങ്ങൾ ചുറ്റി പോകുന്ന ഈ സർവീസിൽ ഏകദേശം മുന്നൂറോളം ആളുകൾ ഈ ട്രെയിനിന്റെ സർവീസ് പ്രതിദിനം പ്രയോജനപ്പെടുത്തുന്നുണ്ട്. 13 കിലോമീറ്റർ ദൂരം വരുന്ന ഈ യാത്രയെ ഉപയോഗപ്പെടുത്തുന്നത് ഇവിടുത്തെ സ്കൂൾ കോളേജ് വിദ്യാർത്ഥികളും തൊഴിലാളികളുമാണ്.

bhakra-nangal train

PC:Parichay Sen

ട്രെയിനിനു പിന്നിലെ കഥയറിയണമെങ്കിൽ ഏഴു പതിറ്റാണ്ടോളം കാലം പിന്നോട്ട് പോകണം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ട്രെയിറ്റ് ഗ്രാവിറ്റി അണക്കെട്ടായ ഭക്രാ-നംഗൽ അണക്കെട്ടിന്റെ നിർമ്മാണ സമയത്ത് തൊഴിലാളികളുടെയും പ്രദേശവാസികളുടെയും സഞ്ചാരസൗകര്യം മുൻനിർത്തിയാണ് ഈ റൂട്ട് പണിതത്. പണിക്കാർക്ക് പണിസ്ഥലത്തോയ്ക്ക് എളുപ്പത്തിൽ എത്തിച്ചേരുവാൻ ഉള്ള മാര്‍ഗ്ഗമായിരുന്നു ഇത്. ഭക്ര-നംഗൽ റെയിൽ പാത 1948-ൽ പൂർത്തിയാക്കി. 1963-ൽ ആണ് ഭക്രാ-നംഗൽ റെയിൽപാതയുടെ നിര്‍മ്മാണം പൂർത്തിയാകുന്നത്.

ആദ്യകാലത്ത് ട്രെയിനിന് സ്റ്റീം എൻജിൻ ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീട്, 1953ൽ അമേരിക്കയിൽ നിന്നും കൊണ്ടുവന്ന ആധുനിക എൻജിനുകൾ ഇതിലുപയോഗിച്ചു. ഇതിനു ശേഷം പലതരത്തിലുള്ള എൻജിനുകൾ ഇന്ത്യൻ റെയിൽവേയിൽ വന്നുവെങ്കിലും അക്കാലത്തെ എൻജിൻ ഇപ്പോഴും ഇവിടെ ഉപയോഗിക്കുന്നുണ്ട്.
അക്കാലത്തെ പല സവിശേഷതകളും ഇന്നും ഈ ട്രെയിനിൽ കാണാം. ഇന്നത്തെ പാക്കിസ്ഥാനിലെ കറാച്ചിയിൽ ആണ് ട്രെയിനിന്റെ ബോഗികൾ നിർമ്മിച്ചത്. ഇതിനുള്ളിലെ ഇരിപ്പിടങ്ങൾ നിർമ്മിച്ചിരിക്കുന്നത് ഓക്കുമരത്തിന്‍റെ തടികൊണ്ടാണ്.

bhakra-nangal train

PC:Kingsley Jebaraj

ട്രെയിൻ സമയം

നംഗൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 7:05 ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 8:20 ന് ഭക്രയിലെത്തും. വൈകുന്നേ‌രം നംഗലിൽ നിന്ന് 3:05 ന് പുറപ്പെട്ട് 4:20 ന് ഭക്രയിൽ എത്തുന്നു.

2011 ൽ സൗജന്യമായി നടത്തിയിരുന്ന ഈ സർവീസ് നിർത്തുവാൻ ഭക്ര ബിയാസ് മാനേജ്‌മെന്റ് ബോർഡ് (ബിബിഎംബി) തീരുമാനിച്ചിരുന്നു. ചിലവ് കണക്കിലെടുത്താണ് ഇങ്ങനെ ആലോചിച്ചതെങ്കിലും പിന്നീട് തങ്ങൾ നടത്തുന്ന സേവനത്തിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞ് സൗജന്യ സേവനം തുടരുവാൻ മാനേജ്മെന്‍റ് തീരുമാനിക്കുകയായിരുന്നു. വരുമാനമ എനന്തിനേക്കാൾ പ്രദേശത്തിന്റെ ചരിത്രം, സംസ്കാരം, പൈതൃകം തുടങ്ങിയ കാര്യങ്ങൾക്ക് നല്കിയ പ്രാധാന്യം കൂടിയാണ് ഇത്. ഇപ്പോൻത്തെ തലമുറയ്ക്കും ഇനി വരുന്ന തലമുറകൾക്കും ഈ പ്രദേശത്തെക്കുറിച്ചും അണക്കെട്ടിന്റെ നിർമ്മാണത്തെക്കുറിച്ചും മറ്റു കാര്യങ്ങളെക്കുറിച്ചും കൂടുതലറിയാൻ ഇതു സഹായിക്കുമെന്നാണ് കരുതുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+