Search
  • Follow NativePlanet
Share
» »പാപങ്ങൾ കഴുകിക്കളയുന്ന രാമേശ്വരം.. മുങ്ങിനിവരാം അഗ്നിതീര്‍ഥത്തിൽ.. കാണേണ്ടത് ഈ ക്ഷേത്രങ്ങൾ

പാപങ്ങൾ കഴുകിക്കളയുന്ന രാമേശ്വരം.. മുങ്ങിനിവരാം അഗ്നിതീര്‍ഥത്തിൽ.. കാണേണ്ടത് ഈ ക്ഷേത്രങ്ങൾ

രാമേശ്വരം.. ഐതിഹ്യങ്ങളും വിശ്വാസങ്ങളും ഇഴചേർന്നു കിടക്കുന്ന നാട്. വിനോദസഞ്ചാരികൾ സാഹസികതയും കടൽക്കാഴ്ചകളും പാമ്പൻ പാലവം കാണാനെത്തുമ്പോൾ ഹൈന്ദവ വിശ്വാസികൾക്ക് ഇവിടം തീർത്ഥാടന കേന്ദ്രമാണ്. ഇവിടുതതെ പാമ്പൻ പാലം വീണ്ടും തുറന്നു കൊടുത്തതോടെ സഞ്ചാരികളുടെ ഒഴുക്കും തുടങ്ങിയിട്ടുണ്ട്. പലരുടെയും ഈ അവധിക്കാലത്തെ യാത്രാ ലിസ്റ്റിൽ രാമേശ്വരം ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്.

വിശ്വാസികളെ സംബന്ധിച്ചെടുത്തോളം രാമേശ്വം എന്നാൽ രാമൻ ഈശ്വരനായി വാഴുന്ന ഇടമാണ്. രാമായണത്തിലും രാമവിശ്വാസങ്ങളിലും ഒക്കെ വലിയ പങ്ക് ഈ സ്ഥലത്തിനുണ്ട്. സീതയെ രാനണൻ തട്ടിക്കൊണ്ടുപോയപ്പോൾ വീണ്ടെടുക്കാനായി രാമൻ വാനരപ്പടയുടെ സഹായത്തോടെ പാലം പണിതത് ഇവിടെ നിന്നാണെന്നാണ് ഒരു വിശ്വാസം. എന്തായാലും രാനമേശ്വരത്ത് വരുമ്പോൾ തീർച്ചയായും സന്ദർശിക്കേണ്ട കുറച്ച് ക്ഷേത്രങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് പരിചയപ്പെടാം.

Rameshwaram Tourism 5 Temples You Must Visit Here

1. രാമേശ്വരം രാമനാഥ സ്വാമി ക്ഷേത്രം

രാമേശ്വരത്തെ ഏറ്റവും പ്രധാന ക്ഷേത്രമാണ് രാമേശ്വരം രാമനാഥ സ്വാമി ക്ഷേത്രം. രാമേശ്വരം ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര ഇന്ത്യയിലെ നാല് ചാര്‍ ധാമുകലിൽ തെക്കേ ഇന്ത്യയിലുള്ള ഏക ക്ഷേത്രമാണ്. ജ്യോതിർലിംഗ ക്ഷേത്രങ്ങളിലൊന്നു കൂടിയാ ഇവിടെ വെച്ച് ശ്രീരാമൻ ശിവനോട് പ്രാർത്ഥിച്ചുവെന്നാണ് വിശ്വാസം. ലങ്കയ.ിൽ രാവണനോട് ചെയ്ത യുദ്ധത്തിൽ താൻ ചെയ്തു പോയ പാപങ്ങൾക്ക് പരിഹാരമായാണ് അദ്ദേഹം ഇവിടെ വന്ന് പ്രാർത്ഥിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ശ്രീരാമൻ ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം എന്ന ഒരു വിശ്വാസവും ഇവിടെ നിലനിൽക്കുന്നു.

2. അഗ്നി തീർത്ഥം

രാമേശ്വരം സന്ദർശിക്കുന്ന വിശ്വാസികൾ മറക്കാതെ സന്ദർശിക്കേണ്ട അടുത്തയിടമാണ് അഗ്നിതീർത്ഥം. രാമനാഥ് സ്വാമി ക്ഷേത്രത്തിന്‍റെ എതിർവശത്തായി സ്ഥിതി ചെയ്യുന്ന ഈ തീർത്ഥത്തിൽ മുങ്ങിനിവർന്നാല്‍ പാപങ്ങളിൽ നിന്ന് മോചനവും മോക്ഷഭാഗ്യവും കിട്ടുമെന്ന് വിശ്വസിക്കപ്പെടുന്നു. പൊതുവേ രാമസ്വാമി ക്ഷേത്രത്തിൽ കയറുന്നതിന് മുൻപ് ഇവിടെ സ്നാനം ചെയ്യുന്നത് വിശ്വാസികൾക്കിടയിൽ പതിവാണ്. രാമേശ്വരത്ത് നിന്ന് കുറഞ്ഞത് 100 മീറ്റർ ദൂരം അഗ്നി തീർത്ഥത്തിലേക്കുണ്ട്

3. ലക്ഷ്മണ തീർഥം

ഒന്നും രണ്ടുമല്ല, 64 തീർത്ഥങ്ങൾ രാമേശ്വരത്തിലു പലഭാഗത്തായി സ്ഥിതി ചെയ്യുന്നു അതിൽ പ്രധാനപ്പെട്ട മറ്റൊന്നാണ് ലക്ഷ്മണ തീർഥം. ലങ്കയിൽ നിന്ന മടങ്ങുന്ന വഴി രാമന്‍റെ സഹോദരനായ ലക്ഷ്മണൻ ഇവിടെ തീർത്ഥത്തിൽ മുങ്ങി നിവർന്ന് പാപമോചനത്തിന് വേണ്ടി പ്രാർത്ഥിച്ചുവെന്നാണ് വിശ്വാസം. ഇവിടുത്തെ ശിവലിംഗം സ്ഥാപിച്ചതും ലക്ഷമണനാണത്രെ. പാപമോചനത്തിനായും മോക്ഷത്തിനുമായി വിശ്വാസികളും ഈ തീർത്ഥത്തിൽ സ്നാനം നടത്തുന്നു. ‌

4. വില്ലൂണ്ടി തീർത്ഥം

വിശ്വാസങ്ങളും കഥകളും ഒരുപാടുള്ള ഇടമാണ് രാമേശ്വരത്തെ വില്ലൂണ്ടി തീർത്ഥം. കടലിലേക്കിറങ്ങി സ്ഥിതി ചെയ്യുന്ന തീർത്ഥമാണെങ്കിലും ഇതിലെ വെള്ളം കടൽവെള്ളമലല്, മറിച്ച് ശുദ്ധമായ ജലമാണ്. രാമേശ്വരത്ത് എത്തിയപ്പോൾ ദാഹം അനുഭവപ്പെട്ട സീതാ ദേവിക്ക് കുടിക്കുവാനായി വില്ലുകുലച്ച് രാമൻ വെള്ളം കണ്ടെത്തിയ ഇടമാണ് വില്ലൂണ്ടി തീർത്ഥം. രാമേശ്വരത്ത് നിന്ന് ഏകദേശം ആറ് കിലോമീറ്ററോളം അകലെയാണ് വില്ലൂണ്ടി തീർത്ഥം ഉള്ളത്.

5. കോദണ്ഡരാമ സ്വാമി ക്ഷേത്രം

രാമേശ്വരത്ത് നിന്ന് ധനുഷ്കോടിയിലേക്കുള്ള പാതയിലാണ്
കോദണ്ഡരാമ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏകദേശം അഞ്ഞൂറ് വർഷത്തിനു മുകളിൽ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഇവിടെ രാമപാദങ്ങൾ പതിഞ്ഞിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. രാവണന്റെ സഹോദരനായ വിഭാഷണന്‍ രാമനു തന്‍റെ ജീവൻ സമര്‍പ്പിച്ച സ്ഥലം കൂടിയാണിത്, 1964 ൽ ധനുഷ്കോടിയെ തൂത്തെറിഞ്ഞ ചുഴലിക്കാറ്റലി്‍ ഇവിടെ ആകെ അവശേഷിച്ചത് ഈ ക്ഷേത്രം മാത്രമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: rameshwaram temples tamil nadu
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+