Search
  • Follow NativePlanet
Share
» »റിപ്പബ്ലിക് ദിന വാരാന്ത്യം തകർക്കാം, നാല് ദിവസ യാത്ര, ഓരോ മലയാളിയും കാണാൻ കൊതിക്കുന്ന ഇടം

റിപ്പബ്ലിക് ദിന വാരാന്ത്യം തകർക്കാം, നാല് ദിവസ യാത്ര, ഓരോ മലയാളിയും കാണാൻ കൊതിക്കുന്ന ഇടം

ഇനി വരുന്നത് റിപ്പബ്ലിക് ദിനം 2024 ന്‍റെ നീണ്ട വാരാന്ത്യമാണ്. കാത്തിരുന്ന, പ്ലാൻ ചെയ്ത യാത്രകൾക്ക് പോകാന്‍ പറ്റിയ സമയം. ജനുവരിയിലെ മൂന്നാമത്തെ നീണ്ട വാരാന്ത്യം എങ്ങനെ എവിടെ പോകണമെന്ന് ഇനിയും നിങ്ങൾ പ്ലാന്‍ ചെയ്തിട്ടില്ല? ഇതാ അതിന് ഒരു വഴിയുമായാണ് മലയാളം നേറ്റീവ് പ്ലാനറ്റ് വന്നിരിക്കുന്നത്.

ജനുവരി 26 വെള്ളിയാഴ്ച റിപ്പബ്ലിക് ദിനം ആണ്. തുടർന്നു ശനിയും ഞായറും ആയതിനാൽ ആ ദിവസങ്ങൾ കൂടി അവധി കിട്ടുകയും ചെയ്യും. ഇങ്ങനെ കുറച്ചധികം ദിവസങ്ങൾ കിട്ടുമ്പോൾ ഒരു കിടിലൻ യാത്ര കേരളത്തിനുള്ളിൽ തന്നെ പ്ലാൻ ചെയ്താലോ.. അതും ഏതൊരു മലയാളിയും വീണ്ടും വീണ്ടും പോകാൻ ആഗ്രഹിക്കുന്ന കേരളത്തിന്‍റെ സ്വന്തം ഇടങ്ങൾ തന്നെ കണ്ടൊരു യാത്ര.

 Republic Day 2024 Long Weekend Travel

ഈ റിപ്പബ്ലിക് ദിന നീണ്ട വാരാന്ത്യത്തിൽ കൊച്ചിയും ആലപ്പുഴയും കുമരകവും മൂന്നാറും ഒക്കെ കണ്ടുള്ള ഒരു യാത്രയാണ് നമ്മൾ പ്ലാൻ ചെയ്യുന്നത്. കിട്ടിയ സമയത്തിൽ പരമാവധി സ്ഥലങ്ങൾ കാണാനും ഓരോ രാത്രി ചെലവഴിക്കുവാനും സാധിക്കുന്ന വിധത്തിലാണ് പ്ലാൻ.

എവിടെയാണെങ്കിലും വ്യാഴാഴ്ച രാത്രിയോ അല്ലെങ്കിൽ വെള്ളിയാഴ്ച പുലർച്ചെയോടെയോ കൊച്ചിയിൽ എത്താൻ കഴിയുന്ന വിധത്തിൽ വേണം യാത്ര ആരംഭിക്കാൻ. രാവിലെ തന്നെ എറണാകുളത്തു നിന്നും മൂന്നാറിലേക്കുള്ള ബസ് പിടിക്കാം. ഉച്ചയോടെ മൂന്നാറിൽ എത്തുന്ന വിധത്തിൽ ആണെങ്കിൽ ഉച്ചയൂണ് മൂന്നാറിൽ നിന്നാകാം. നീണ്ട വാരാന്ത്യം ആയതുകൊണ്ടു തന്നെ യത്രാ പ്ലാൻ ഉള്ളവർ താമസസൗകര്യം മുൻകൂട്ടി ഏർപ്പെടുത്താനും ബുക്ക് ചെയ്യാനും മറക്കരുത്.

മൂന്നാറിൽ എത്തിയാൽ ആദ്യ ദിവസം അവിടുത്തെ വൈകുന്നേരം ആസ്വദിച്ചും സമീപത്തെ ചെറിയ സ്ഥലങ്ങൾ കണ്ടും രാത്രി തണുപ്പിൽ പുറത്തിറങ്ങിയും ഒക്കെ ആഘോഷിക്കാം. മൂന്നാറിന്‍റെ പ്രാദേശിക ജീവിതം മനസ്സിലാക്കാൻ ഈ സായാഹ്നം നിങ്ങളെ സഹായിക്കും. രണ്ടാമത്തെ ദിവസം ഇരവികുളം ദേശീയോദ്യാനമാണ് ആദ്യം കാണേണ്ടത്. തുടർന്ന് ടീ മ്യൂസിയം, തേയിലത്തോട്ടങ്ങൾ, മാട്ടുപ്പെട്ടി അണക്കെട്ട്, എക്കോ പോയിന്‍റ് എന്നിവിടങ്ങൾ കാണും.

പിറ്റേന്ന് രാവിലെ നിങ്ങൾക്ക് കുമരകം പോകാം. സ്വന്തം വാഹനത്തിനാണ് പോകുന്നതെങ്കിൽ നിങ്ങളുടെ സമയംപോലെ ഇറങ്ങാം. എന്നാൽ പൊതഗതാഗതത്തെ ആശ്രയിച്ചാണെങ്കില്‍ കുറച്ച് നേരത്തെ ഇറങ്ങണം. ഇവിടെ ഹൗസ് ബോട്ടിലെ ഉച്ചഭക്ഷണം കഴിച്ച് ബോട്ടിൽ തന്നെ കായൽ കറങ്ങി കാണുന്നതാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രാത്രി ഹൗസ് ബോട്ടിൽ തന്നെ ചെലവഴിക്കാനും കഴിയും.

പിറ്റേന്ന് യാത്രയുടെ അവസാന ദിവസമാണ്. കുമരകത്തു നിന്നും കൊച്ചിയിലേക്ക് മടങ്ങുകയാണ്. ഈ ദിവസം തന്നെയാണ് കൊച്ചി കാണാൻ നിങ്ങൾക്ക് സാധിക്കുന്ന സമയം. ഹൗസ് ബോട്ടിൽ നിന്നും പ്രഭാതഭക്ഷണം കഴിച്ച ശേഷം ആണ് കൊച്ചിയിലേക്ക് യാത്ര. ഉച്ചയ്ക്കു മുന്നേ കൊച്ചിയിൽ എത്തിയാൽ ഹിൽ പാലസ് മ്യൂസിയം, സിനഗോഗ്, ഡച്ച് പാലസ്, സെന്‍റ് ഫ്രാൻസീസ് പള്ളി, തുടങ്ങിയ ഇടങ്ങൾ കാണാം.

നീണ്ട വാരാന്ത്യ യാത്രകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരുപാട് ആളുകള്‍ യാത്രകള്‍ക്കായി തിരഞ്ഞടുക്കുന്ന സമയമാണ് നീണ്ടവാരാന്ത്യങ്ങൾ. അതുകൊണ്ടു തന്നെ വലിയ തിരക്ക് ഈ സമയത്ത് പ്രതീക്ഷിക്കാം. താമസസ്ഥലങ്ങൾ , മറ്റു സൗകര്യങ്ങൾ, വാഹനങ്ങൾ എന്നിവ മുൻകൂട്ടി ബുക്ക് ചെയ്തു വേണം പോകാൻ. ബസ് ടിക്കറ്റ്, ഫ്ലൈറ്റ് ടിക്കറ്റ് തുടങ്ങിയവ നേരതെ വിറ്റുതീരാറുണ്ട്. അവസാന നിമിഷത്തിൽ ബുക്ക് ചെയ്യുന്നവയ്ക്ക് വലിയ നിരക്കും നല്കേണ്ടി വരും. അതിനാല്‍ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യാനും ടിക്കറ്റ് ബുക്ക് ചെയ്യാനും ശ്രദ്ധിക്കുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+