Search
  • Follow NativePlanet
Share
» »ചില്ലാവാം.. വേനൽ യാത്രയിൽ കുളിര് നല്കുന്ന പെർഫെക്ട് സ്ഥലങ്ങൾ! കൊച്ചിയിൽ നിന്ന് പോകാം..

ചില്ലാവാം.. വേനൽ യാത്രയിൽ കുളിര് നല്കുന്ന പെർഫെക്ട് സ്ഥലങ്ങൾ! കൊച്ചിയിൽ നിന്ന് പോകാം..

വേനൽക്കാലത്ത് നമ്മുടെ നാട് പൊള്ളുകയാണെങ്കിലും കുറച്ചങ്ങു ചെന്നാൽ മറ്റു കുറച്ചു ലോകങ്ങളുണ്ട്. നമ്മുടെ നാട്ടിൽ തന്നെയാണോ സ്ഥിതി ചെയ്യുന്നതെന്ന് സ‍ഞ്ചാരികളെ കൺഫ്യൂഷനിലാക്കുന്ന സ്ഥലങ്ങൾ. അതിരാവിലെയുള്ള തണുപ്പും കോടമഞ്ഞും സൂര്യാസ്തമയം കഴിയുന്നതോടെ കാടിറങ്ങി വരുന്ന കോടയും ഒക്കെയായി ആസ്വദിക്കാൻ പറ്റുന്ന സ്ഥലങ്ങള്‍ കണ്ടാലോ..

ഒത്തിരി ദൂരമൊന്നും യാത്ര ചെയ്യാതെ, നമ്മുടെ കേരളത്തോട് ചേർന്നു കിടക്കുന്ന തെക്കേ ഇന്ത്യയിലെ സമ്മർ ഡെസ്റ്റിനേഷനുകളാണ് മലയാളം നേറ്റീവ് പ്ലാനറ്റ് പരിചയപ്പെടുത്തുന്നത്. ചൂട് കാലത്ത് പോകാൻ പറ്റി, തണുപ്പും മഞ്ഞും നല്കുന്ന ഈ സ്ഥലങ്ങൾ കാഴ്ചകളുടെ കാര്യത്തിലും വേറെ ലെവലാണ് കേട്ടോ!

യേർക്കാട്

തമിഴ്നാട്ടുകാരുടെ മിനി ഊട്ടിയാണ് യേർക്കാട്.. മിനി ഊട്ടി എന്നതിനേക്കാള്‌ പാവങ്ങളുടെ ഊട്ടി എന്നാണ് യേർക്കാട് കൂടുതല് അറിയപ്പെടുന്നത്. ഊട്ടിപോലെ ഒരു തടാകത്തിനു ചുറ്റിലുമുള്ള മനോഹരമായ ലോകവും അവിടുത്തെ കാഴ്ചകളുമാണ് ഇവിടെയുള്ളത്. തിരക്കും ബഹളവും ഇല്ലാത്ത ഇവിടെ കൂടുതലും എത്തുന്നത് ബാംഗ്ലൂരിൽ നിന്നുള്ളവരാണ്.
പൂര്‍വഘട്ടത്തിലെ സെവറായന്‍ മലനിരകളില്‍പ്പെടുന്ന ഹില്‍സ്റ്റേഷനായ യേര്‍ക്കാട് ശാന്തമായ കാഴ്ചകൾ ആസ്വദിക്കാൻ പറ്റിയ ഇടമാണ്.

യേർക്കാട് ലേക്ക്, പീക്കു പാർക്ക്, പഗോഡ പോയിന്‍റ്, ലേഡീസ് സീറ്റ് വ്യൂപോയിന്‍റ്, ലൂപ്പ് റോഡിലൂടെയുള്ള സവാരി, ശ്രീ അണ്ണാമലെയാർ ക്ഷേത്രം, സെവറായന്‍ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ കാണാനുള്ളത്. ഏപ്രിൽ, മേയ് മാസങ്ങൾ ഇവിടം സന്ദർശിക്കാൻ അനുയോജ്യമായ സമയമാണ്. കൊച്ചിയിൽ നിന്ന് യേർക്കാടിന് 379 കിലോമീറ്ററാണ് ദൂരം.

വട്ടവട

തീർത്തും ചെലവ് കുറഞ്ഞ ഒരു യാത്ര ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വേനൽക്കാലത്ത് വട്ടവട കാണുന്നതിലും മികച്ച മറ്റൊരു ഓപ്ഷനില്ല. കൊച്ചിയിൽ നിന്നാണെങ്കിൽ അതിരാവിലെ ബസ് കയറിയാല്‌ അഞ്ച് മണിക്കൂർ കൊണ്ട് സ്ഥലത്തെത്താം. പുലരികളും രാവുകളും കോടമഞ്ഞു പുതഞ്ഞു കിടക്കുന്ന വട്ടവട കേരളത്തിലെ ഏറ്റവും മനോഹരമായ കാർഷിക ഗ്രാമം കൂടിയാണ്. മൂന്നാറിൽ നിന്ന് 44 കിമി അകലെ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് പോകണമെങ്കിൽ പാമ്പാടും ചോല നാഷണൽ പാർക്കിലെ പ്രധാനമ കവാടം കടക്കണം.

വട്ടവട മാത്രം കാണാതെ, മൂന്നാറില് കൂടി ഇറങ്ങുന്ന വിധത്തിൽ യാത്രകൾ പ്ലാൻ ചെയ്യുന്നതാണ് ലാഭം. മൂന്നാർ ടൗൺ, മൂന്നാർ ഫോട്ടോ പോയിന്‍റ്, മൂന്നാർ എക്കോ പോയിന്‍റ്, മാട്ടുപ്പെട്ടി ഡാം, കുണ്ടള ഡാം, മൂന്നാർ ടോപ്പ് സ്റ്റേഷൻ , കോവിലൂർ തുടങ്ങിയ സ്ഥലങ്ങൾ ഈ യാത്രയിൽ സന്ദർശിക്കാം. ഇവിടുത്തെ സ്ട്രോബെറി തോട്ടങ്ങൾ കാണാനും മേടിക്കാനും മറക്കരുത്. കൊച്ചിയിൽ നിന്ന് വട്ടവടക്ക് 170 കിലോമീറ്ററാണ് ദൂരം.

കൂർഗ്

മലബാർ ഭാഗത്തുള്ളവർക്ക് നാട്ടിൽ ചൂട് വന്നാൽ പിന്നെ അടുത്ത ആശ്രയം കൂർഗ് ആണ്. വളരെ എളുപ്പത്തിൽ എത്താം എന്നതു മാത്രമല്ല, കുറഞ്ഞ ചെലവും മുടക്കുന്ന തുകയ്ക്കുള്ള കാഴ്ചകളും ഇവിടെയുണ്ട്. ട്രെക്കിങ്, വെള്ളച്ചാട്ടം, തേയിലത്തോട്ടങ്ങള്‍ എന്നിങ്ങനെ എക്സ്പ്ലോർ ചെയ്യുവാൻ ഇവിടെ ഒത്തിരി കാഴ്ചകളുണ്ട്.

മണ്ഡൽപെട്ടി ഓഫ്റോഡ്, സൂര്യോദയം, ദുബാരെ എലിഫന്‍റ് ക്യാംപ്, തലക്കാവേരി, ഗോൾഡൻ ക്ഷേത്രം, രാജാ സീറ്റ്, അബ്ബെ വെള്ളച്ചാട്ടം, ഓംകാരേശ്വര ക്ഷേത്രം, മടിക്കേരി, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. കേരളത്തിൽ നിന്ന് കാസർകോഡ്, കണ്ണൂർ, വയനാട് തുടങ്ങി ഭാഗങ്ങളിൽ നിന്ന് എളുപ്പത്തിൽ എത്താം. കൊച്ചിയിൽ നിന്ന് കൂര്‍ഗിന് 364 കിലോമീറ്ററാണ് ദൂരം.

കൊടൈക്കനാൽ

പരിചയമുള്ള സ്ഥലങ്ങൾ തന്നെയാണ് വീണ്ടും പരിചയപ്പെടുത്തുന്നതെങ്കിലും ഓരോ തവണയും കൊടൈക്കനാൽ നല്കുന്ന കാഴ്ചകളും നിറങ്ങളും വ്യത്യസ്തമാണ്. മലനിരകളുടെ റാണി എന്നറിയപ്പെടുന്ന ഇവിടെ ഏതു ചൂടിനെയും അകറ്റുന്ന കോടമഞ്ഞും തണുപ്പും തന്നെയാണ് ഹൈലൈറ്റ്. എങ്ങു തിരിഞ്ഞാലും പച്ചപ്പ് മാത്രമാണ് ഇവിടെ കാണാനുള്ളത്. മലയാളികൾക്ക് ഇവിടം നൊസ്റ്റാൾജിക് ഓർമ്മകളുമായി ചേര്‌ന്നു നിൽക്കുന്ന സ്ഥലം കൂടിയാണ്. സ്കൂൾ ടൂർ മുതൽ ഹണിമൂൺ വരെ ജീവിതത്തിലെ പല യാത്രകളിലും കൊടൈക്കനാൽ കടന്നു വന്നിട്ടുണ്ട്.

കോക്കേഴ്‌സ് വാക്ക്, പൈന്‍ തോട്ടങ്ങള്‍, ഗുണ ഗുഹ, ഗ്രീന്‍ വാലി വ്യൂ, ഷെബാംഗനൂര്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി, സയന്‍സ് ഒബ്‌സര്‍വേറ്ററി, പില്ലര്‍ റോക്ക്‌സ്, സില്‍വര്‍ കാസ്‌കേഡ്, ഡോള്‍ഫിന്‍സ് നോസ്, കുറിഞ്ഞി ആണ്ടവാര്‍ മുരുകക്ഷേത്രം, വെള്ളച്ചാട്ടങ്ങൾ, തടാകങ്ങൾ, മനവന്നൂർ, പൂമ്പാറെ തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ കാണാനുള്ളത്.
കൊച്ചിയിൽ നിന്ന് കൊടൈക്കനാലിലേക്ക് 310 കിലോമീറ്ററാണ് ദൂരം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: summer kochi travel ideas
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+