യാത്രകളിൽ ഒരുപാട് സന്തോഷം നല്കുന്ന ചില സ്ഥലങ്ങളുണ്ട്. ചിലപ്പോൾ അതവിടുത്തെ കാഴ്ചകളായിരിക്കും, മറ്റു ചിലപ്പോൾ അവിടുത്തെ ഷോപ്പിങ്ങോ അല്ലെങ്കിൽ രുചികളോ ആയിരിക്കും. ചിലപ്പോൾ ഒരൊറ്റ കാപ്പി മാത്രം മിതി വീണ്ടും നിങ്ങളെ അവിടേക്ക് കൊണ്ടുപോകുവാൻ. ഇങ്ങനെ അപ്രതീക്ഷിതമായി സന്തോഷം നല്കുന്ന കുറേ തെരുവുകൾ നമ്മുടെ കൊച്ചിയിലുമുണ്ട്. ചില സ്ഥലങ്ങളുടെ പേര് നമുക്ക് അറിയില്ലെങ്കിൽ പോലും കൊച്ചി യാത്പരയിൽ അതുവഴി നാം എപ്പോഴൊക്കെയോ അതുവഴി കടന്നു പോയിട്ടുണ്ടാകുമെന്നത് തീർച്ച. ഇതാ യാത്രകളിൽ സന്തോഷം നല്കുന്ന കൊച്ചിയിലെ തെരുവുകൾ പരിചയപ്പെടാം.

പ്രിൻസസ് സ്ട്രീറ്റ്
പേരുകേൾക്കുമ്പോൾ ആളൊരു വിദേശിയാമെന്നു തോന്നിയേക്കാം. പക്ഷേ, സംഭവം നമ്മുടെ ഫോർട്ട് കൊച്ചിയിൽ തന്നെയാണ്. കാഴ്ചയിലും രൂപത്തിലും നിറങ്ങളിൽ വരെ ഒരു യൂറോപ്യൻ ടച്ച് ഉള്ള പ്രിൻസസ് സ്ട്രീറ്റ് എന്ന ലോഫേഴ്സ് സ്ട്രീറ്റ്. പണ്ട്, ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് കൊച്ചി എങ്ങനെയായിരുന്നു എന്നതിന്‍റെ ഏറ്റവും മികച്ച കാഴ്ചയാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. ഇവിടെ സന്ദര്‍ശകരെ സന്തോഷിപ്പിക്കുന്ന കുറേ കാര്യങ്ങളുണ്ട്. ഇതിലൊന്ന് ഇവിടുത്തെ കാഴ്ചയും അടുത്തത് ഷോപ്പിങ്ങുമാണ്. വിലക്കുറവ് ഇവിടെ ലഭിക്കുവാൻ സാധ്യത വളരെ കുറവാണെങ്കിലും ഇവിടുത്തെ ഷോപ്പിങ് അനുഭവം വളരെ വ്യത്യസ്തമായ ഒരനുഭവം ആയിരിക്കും.

ഫോർട്ട് കൊച്ചി
വ്യത്യസ്തങ്ങളായ കാര്യങ്ങൾക്ക് ഫോർട്ട് കൊച്ചി പ്രസിദ്ധമാണ്. ഇവിടെ വന്നിറങ്ങുന്നതു മുതൽ വേറെൊരു ലോകത്തെത്തിയ പ്രതീതിയാണ് ഇവിടം നല്കുന്നത്. പഴയ ഒരു കാലത്തേക്ക് നമ്മെ കൊണ്ടുപോകുന്ന ഇവിടെ എപ്പോൾ വന്നാലും പുതിയൊരു ഊർജം ലഭിക്കും.
ഷോപ്പിങ് ആയാലും കാഴ്ചകൾ ആയാലും രാത്രി ജീവിതമായാലും എന്തിനധികം ഇവിടുത്തെ കഫേകൾ ആയാൽ പോലും എല്ലാം വേറൊരു വൈബ് ആണ്.
ബോട്ടിറങ്ങി ഫോർട്ട് കൊച്ചിയിൽ കാലുകുത്തുന്നതു മുതൽ രസിപ്പിക്കുന്ന കുറേ കാഴ്ചകൾ ഇവിടെ കാണാം. വഴിവാണിഭക്കാരെയാണ് ആദ്യം കണ്ണിൽപ്പെടുക. മുന്നോട്ട് നടന്നു നീങ്ങുമ്പോൾ പഴയകാലത്തിന്റെ പ്രൗഢി ഒട്ടും ചോരാതെ ഇന്നും തലയുയർത്തി നിൽക്കുന്ന കെട്ടിടങ്ങള് കാണാം. ഇവയിൽ പലതും ഗാലറികളം കഫേകളും ആർട്ട് കഫേകളും റസ്റ്റോറന്‍റുകളും ഒക്കെയായി മാറിയിട്ടുണ്ട്.
ഫോർട്ട് കൊച്ചിയിലെ കോഫി ഷോപ്പുകളാണ് സന്തോഷം നല്കുന്ന വേറൊരിടം. ഭക്ഷണപ്രേമികളാണെങ്കിൽ പറയുകയും വേണ്ട. കേക്കുകളുടെയും പേസ്ട്രികളുടെയും വിദേശരുചികളുടെയും മറ്റൊരു ലോകമാണ് ഇവിടെയുള്ളത്.

ഫോർട്ട് കൊച്ചിയുടെ രാത്രി ജീവിതം
കൊച്ചിയിലെ ഏറ്റവും രസകരമായ സമയം ഇവിടുത്തെ രാത്രികളാണ്. രാവ് അവസാനിക്കരുതെ എന്നാഗ്രഹിക്കുന്ന തരത്തിലുള്ള ആഘോഷങ്ങളും പാർട്ടികളും അലങ്കാരങ്ങളും ഇവിടെ കാണാം.
ബ്രോഡ് വേ
വിലക്കുറവിൽ കൂടുതൽ ഷോപ്പിങ് ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഇതുപോലെ കൊച്ചിയിൽ മറ്റൊരു സ്ഥലത്തിനും നിങ്ങളെ സന്തോഷിപ്പിക്കുവാനാകില്ല. ബ്രോഡ്വേയുടെ പഴയ പ്രതാപം ഇന്നില്ലെങ്കിലും ഇന്നും മാറ്റമില്ലാത്ത പല കാഴ്ചകളും അവിടെയുണ്ട്. ഇന്നും എറണാകുളത്ത് ബജറ്റ് തുകയിൽ സാധനങ്ങൾ ലഭിക്കുന്ന ചുരുക്കം ചില സ്ഥലങ്ങളിലൊന്നും കൂടിയാണിത്. പേരിനോട് ഒട്ടും നീതി പുലർത്താത്ത വഴികളാണ് ഇവിടെയുള്ളതെന്നതാണ് മറ്റൊരു കൗതുകം. മറൈൻ ഡ്രൈവിനും എംജി റോഡിനും ഇടയിലായാണ് ബ്രോഡ് വേ സ്ഥിതി ചെയ്യുന്നത്. ഏകദേശം ആയിരത്തിനടുത്ത് കടകൾ ഇവിടെ കാണാം. ബ്രോഡ് വേയെക്കുറിച്ച് പറയുമ്പോൾ വിട്ടുപോകരുതാത്ത മറ്റൊരു കാര്യം ഇതിന്റെ ചരിത്രമാണ്. കൊച്ചിയിലെ ശരിക്കുമുള്ള ബ്രോഡ് വേ സ്ട്രീറ്റ് ഫോർട്ട് കൊച്ചിയിലായിരുന്നുവത്രെ. എന്നാൽ ബ്രിട്ടീഷുകാർ ഡച്ചുകാരിൽ നിന്നും കൊച്ചിയുടെ ഭരണം നേടിയ സമയത്ത് ഈ ബ്രോഡ് വേയെ അവർ കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്നു.

എംജി റോഡ്
കൊച്ചിയിൽ ഷോപ്പിങ്ങിന് വരുന്നവരുടെ സ്വർഗ്ഗമാണ് എംജി റോഡ്. എന്തും ഏതും എത്ര കുറഞ്ഞ വിലയിലും കൂടിയ വിലയിലും ലഭിക്കുന്ന ഇവിടം കൊച്ചിയുടെ ഒരു വ്യാപാര-സാമ്പത്തിക കേന്ദ്രം കൂടിയാണ്. ഒറ്റ റോഡിൽ നിറയെ ഷോപ്പുകളാണ് ഇവിടെയുള്ളത്. വസ്ത്രങ്ങൾ മാത്രമല്ല, ഒരു വീട്ടിലേക്ക് ആവശ്യമായതെല്ലാം ഇവിടെ നിന്നു ലഭിക്കും. ഒരുപാട് ഷോപ്പുകളാണ് ഇവിടുത്തെ പ്രത്യേകത. ഏതു വിലയിലും രൂപത്തിലും നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് സാധനങ്ങൾ ഇവിടെ നിന്നു ലഭിക്കും. വിലപേശുവാൻ മിടുക്കുണ്ടെങ്കിൽ മികച്ച ഷോപ്പിങ് നടത്താം. ബ്രാൻഡഡ് ഷോപ്പുകൾ കൂടാതെ, ഇഷ്ടംപോലെ ചെറുകിട കച്ചവടക്കാരെയും ഇവിടെ കാണാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications

