Search
  • Follow NativePlanet
Share
» »തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം 2023; പാർവ്വതി ദേവിയുടെ ദർശനം നല്കുന്ന ഫലങ്ങൾ

തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം 2023; പാർവ്വതി ദേവിയുടെ ദർശനം നല്കുന്ന ഫലങ്ങൾ

തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവത്തിന്‍റെ നാളുകളാണിത്. വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന, ഏറ്റവും പുണ്യപൂർണ്ണമായ ദിവസങ്ങൾ. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ എത്തുന്ന തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ നട തുറക്കുന്ന 12 ദിവസവും പാർവ്വതി ദേവിയുടെ ദർശനമാണ് ലഭിക്കുക.

ഒരു ശ്രീകോവിലിൽ ശിവനും പാർവ്വതിയും വാഴുന്ന, ഒരുപാട് വ്യത്യസ്തതകളുള്ള ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ തിരുവൈരാണിക്കുളം ക്ഷേത്രം. ഒരേ കോവിലിൽ ആണെങ്കില്‍പോലും പാർവ്വതി ദേവി പടിഞ്ഞാറ് ദിശയിലേക്കും ശിവൻ കിഴക്ക് ദിശയിലേക്കും ദർശനം നല്കുന്ന ക്ഷേത്രമാണിത്. ഇവിടുത്തെ നടതുറക്കുന്ന 12 ദിവസവും വിശ്വാസികളുടെ ഒഴുക്കാണ്.അധികവും സ്ത്രീകളെത്തുന്ന ഇവിടം സ്ത്രീകളുടെ ശബരിമല എന്നും അറിയപ്പെടുന്നു.

Thiruvairanikulam Mahadeva Temple-Nadathurappu 2023

എല്ലാ വർഷവും ധനു മാസത്തിലെ തിരുവാതിരയ്ക്കാണ് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ പാർവ്വതി ദേവിയുടെ നട തുറക്കുന്നത്. ഈ ദിവസങ്ങളിൽ മാത്രമേ ദേവിയെ ദർശനം ലഭിക്കൂ എന്നതിനാൽ ലക്ഷക്കണക്കിന് വിശ്വാസികൾ എത്താറുണ്ട്. ഈ വർഷവും വന്‍ തിരക്കാണ് എല്ലാ വർഷവും ഇവിടെ നടതുറപ്പ് മഹോത്സവത്തിന് അനുഭവപ്പെടുന്നത്.

ഈ വർഷത്തെ നടതുറപ്പ് മഹോത്സവം തിരുവാതിര നക്ഷത്രം സന്ധ്യയ്ക്ക് വരുന്ന ദിവസമായ ഡിസംബർ 26ന് ആരംഭിക്കും. ജനുവരി ആറ് വരെ 12 ദിവസം നീണ്ടു നിൽക്കുന്നതാണ് മഹോത്സവം. ദർശനത്തിന് എത്തുന്നവർക്ക് സുഖമമായ ദർശനം ഉറപ്പുവരുത്തുന്നതിനായുളള വിർച്വൽ ബുക്കിങ് ഡിസംബർ 17 മുതല്‍ ആരംഭിച്ചു.

പാർവ്വതി ദേവിയെ ദർശിച്ചാൽ

തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവത്തിൽ പങ്കെടുത്ത് ദേവിയെ ദർശിച്ചാൽ ഒരുപാട് ഫലങ്ങളുണ്ടെന്നാണ് വിശ്വാസം. 12 ദിവസങ്ങളിൽ ഏതെങ്കിലുമൊരു ദിവസം വന്ന് ദർശിച്ചാൽ ദേവി ജീവിതകാലം മുഴുവനും അവരെ അനുഗ്രഹിക്കുമെന്നും ഐശ്വര്യം ജീവിതത്തിലുടനീളം ഉണ്ടായിരിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

വെർച്വൽ ക്യൂ ബുക്ക് ചെയ്യാത്തവർക്കും സാധാരണ ക്യൂ വഴി ക്ഷേത്ര ദർശനം നടത്താം.
വെർച്ച്വൽ ക്യൂ സേവനം തികച്ചും സൗജന്യമാണ്. ഒരു ലോഗിൻ ഐഡിയിൽ നിന്നു ആറു പേർക്ക് വരെ മാത്രമേ ബുക്ക് ചെയ്യുവാൻ സാധിക്കു. . https://thiruvairanikkulamtemple.org/VirtualQBooking/ എന്ന അഡ്രസ് വഴി വിർച്വൽ ദർഷന ക്യൂ ബുക്ക് ചെയ്യാം.
ൃവെർച്ച്വൽ ക്യൂ ബുക്കിങ്ങിലൂടെ സൗകര്യപ്രദമായ സമയത്തും തീയ്യതിയിലും ഭക്തജനങ്ങൾക്ക് ക്ഷേത്ര ദർശനം നടത്താവുന്നതാണ്. ബുക്ക് ചെയ്തിട്ടുള്ള ടൈം സ്ലോട്ടിനു അര മണിക്കൂർ മുൻപ് മാത്രമേ ഭക്തർക്ക് വെരിഫിക്കേഷൻ കൗണ്ടറിൽ നിന്നും ദർശന പാസ് ലഭിക്കുകയുള്ളു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+