വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനാണ് ഇപ്പോഴത്തെ താരം. തിരുവനന്തപുരത്തു നിന്നും കാസർകോഡ് വരെ വെറും എട്ടു മണിക്കൂർ അഞ്ച് മിനിറ്റുകൊണ്ട് എത്തുന്ന വന്ദേ ഭാരതിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. മേയ് ആദ്യം വരെയുള്ള ടിക്കറ്റുകൾ വേഗത്തിലാണ് കാലിയാകുന്നത്. ഇതേ റൂട്ടിലെ മറ്റു ട്രെയിനുകളെ അപേക്ഷിച്ച് യാത്രാ സമയം കുറവാണ് എന്നതു തന്നെയാണ് കേരളാ വന്ദേ ഭാരത് എക്സ്പ്ര പ്രധാന ആകർഷണം.
എന്നാല്‍, വെറും 54 മിനിറ്റിന്‍റെ വ്യത്യാസത്തിൽ രാജധാനി എക്സ്പ്രസ് (12431) തിരുവനന്തപുരത്തു നിന്നും കാസർകോഡ് ഓടിയെത്തുന്നു. സൗകര്യങ്ങളുടെ കാര്യത്തിൽ ഉൾപ്പെടെ ഇരു ട്രെയിനുകൾക്കും ഒരുപാട് വ്യത്യാസങ്ങളുണ്ട്. ഇതാ തിരുവനന്തപുരം-കാസർകോഡ് റൂട്ടിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനും രാജധാനി എക്സ്പ്രസും എങ്ങനെയൊക്കെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് നോക്കാം.

തിരുവനന്തപുരം - കാസർകോഡ് വന്ദേ ഭാരത് എക്സ്പ്രസ്
കേരളത്തിൽ നിലവിൽ സർവീസ് നടത്തുന്ന ഏറ്റവും വേഗമറിയ ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്. ഇന്ത്യയിലെ 15-ാമത്തെ വന്ദേ ഭാരത് എക്സ്പ്രസായ ഇത് തിരുവനന്തപുരം-കാസർകോഡ് റൂട്ടിലാണ് സർവീസ് നടത്തുന്നത്. മണിക്കൂറിൽ ശരാശരി 73 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിൻ കേരളത്തിൽ സഞ്ചരിക്കുന്നത്. കേരളത്തിൽ പരമാവധി 110 കിലോമീറ്റർ വേഗതയിലും സഞ്ചരിക്കുന്നു. 2023 ഏപ്രിൽ 25നാണ് കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടനം ചെയ്തത്.
തിരുവനന്തപുരം-നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് 12431
തിരുവനന്തപുരത്തു നിന്നും ഡൽഹി നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷൻ വരെ സർവീസ് നടക്കുന്ന, കേരളത്തിലെ വേഗമേറിയ മറ്റൊരു ട്രെയിനാണ് രാജധാനി എക്സ്പ്രസ്. 3149 കിലോമീറ്ററാണ് ഈ ട്രെയിൻ ആകെ സഞ്ചരിക്കുന്ന ദൂരം. മണിക്കൂറിൽ 76 കിലോമീറ്ററാണ് രാജധാനി എക്സ്പ്രസിന്റെ ശരാശരി വേഗതയെങ്കിലും 62.5 കി.മീ വേഗതയിൽ ആണ് സഞ്ചരിക്കുന്നത്.
യാത്രാ സമയം
തിരുവനന്തപുരം-കാസർകോഡ് റൂട്ടിൽ വന്ദേ ഭാരത് എക്സ്പ്രസ് യാത്രാ സമയം 8 മണിക്കൂർ അഞ്ച് മിനിറ്റാണ്. പുലർച്ചെ 5.20 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രയിൻ ഉച്ചയ്ക്ക് 1.25ന് കാസർകോഡ് എത്തിച്ചേരും. വ്യാഴാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും സർവീസ് നടക്കുന്നു.
അതേസമയം രാജധാനി എക്സ്പ്രസ് (12431) തിരുവനന്തപുരം-കാസർകോഡ് യാത്രാ സമയം 8 മണിക്കൂർ 59 മിനിറ്റാണ്. തിരുവനന്തപുരത്തു നിന്ന് വൈകിട്ട് 7.15ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് പുലർച്ചെ 4.14ന് കാസർകോഡ് എത്തും. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഈ ട്രെയിൻ സർവീസ് നടത്തുക.

സ്റ്റോപ്പുകൾ
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നിവയാണ് വന്ദേ ഭാരത് ട്രെയിന്‍ സ്റ്റോപ്പുകൾ. എന്നാൽ രാജധാനി എക്സ്പ്രസ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജംങ്ഷൻ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസര്‍കോഡ് എന്നീ സ്റ്റേഷനുകളിൽ നിർത്തുന്നു.
ടിക്കറ്റ് നിരക്ക്
വന്ദേ ഭാരത് എക്സ്പ്രസിൽ എസി ചെയർ കാറും എക്സിക്യൂട്ടീവ് ചെയർ കാറുമാണ് ലഭ്യമായിട്ടുള്ളത്. തിരുവനന്തപുരത്ത് നിന്ന് കാസർഗോഡിന് എസി ചെയർകാറിൽ 1590 രൂപയും എക്സിക്യുട്ടീവ് ക്ലാസിൽ 2880 രൂപയും ആണ് ടിക്കറ്റ് നിരക്ക്.
രാജധാനി എക്സ്പ്രസില്‍ എസി 3 ടിയർ, എസി 2 ടിയർ, എസി ഫസ്റ്റ് ക്ലാസ് എന്നിവയാണ് ലഭിക്കുന്നത്. 3A യിൽ 1670 രൂപയും 2Aയിൽ 2265 രൂപയും 1Aയിൽ 2770 രൂപയുമാണ് നിരക്ക്.

ഫെയർ ബ്രേക്ക്
വന്ദേ ഭാരതിൽ എസി ചെയർകാറിൽ 1590 രൂപയാണ് തിരുവനന്തപുരം-കാസർകോഡിന് നിരക്ക്. ഇതിൽ ബേസ് ഫെയർ 1068 രൂപയും റിസർവേഷൻ ചാർജ് 40 രൂപയും സൂപ്പർഫാസ്റ്റ് ചാർജ് 45 രൂപയും ജിഎസ്ടി 58 രൂപയും കാറ്ററിങ് ചാർജ് 379 രൂപയുമാണ്. ഭക്ഷണം ആവശ്യമില്ലെങ്കിൽ അത് ടിക്കറ്റിൽ നിന്നു കുറയും. എക്സിക്യൂട്ടീവ് ചെയർ കാറിൽ ആകെ നിരക്ക് 2880 രൂപയാണ്. ഇതിൽ ബേസ് ഫെയർ 2194 രൂപയും റിസർവേഷൻ ചാർജ് 60 രൂപയും സൂപ്പർഫാസ്റ്റ് ചാർജ് 75 രൂപയും ജിഎസ്ടി 117 രൂപയും കാറ്ററിങ് ചാർജ് 434 രൂപയുമാണ്.
രാജധാനിയിൽ തേഡ് എസിയിൽ ഈ റൂട്ടിലെ ടിക്കറ്റ് നിരക്ക് 1670 രൂപയാണ്. ഇതിൽ ബേസ് ഫെയർ 948 രൂപയും റിസർവേഷൻ ചാർജ് 40 രൂപയും സൂപ്പർഫാസ്റ്റ് ചാർജ് 45 രൂപയും ജിഎസ്ടി 71 രൂപയും കാറ്ററിങ് ചാർജ് 380 രൂപയുമാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications

