Search
  • Follow NativePlanet
Share
» »വന്ദേ ഭാരത് എക്സ്പ്രസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി, തിരു-കാസർകോഡ് ചെയർ കാറിന് 1590 രൂപ

വന്ദേ ഭാരത് എക്സ്പ്രസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി, തിരു-കാസർകോഡ് ചെയർ കാറിന് 1590 രൂപ

കേരളത്തിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ആയ തിരുവനന്തപുരം-കാസർകോഡ് വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ടിക്കറ്റ് ബുക്കിങ്ങിനു തുടക്കമായി. തിരുവനന്തപുരത്ത് നിന്ന് കാസർഗോഡിന് എസി ചെയർകാറിൽ 1590 രൂപയും എക്സിക്യുട്ടീവ് ക്ലാസിൽ 2880 രൂപയും ആണ് ടിക്കറ്റ് നിരക്ക്. ഞായറാഴ്ച രാവിലെ എട്ട് മണി മുതൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. റെയിൽവേ സ്റ്റേഷനുകളില റിസർവേഷൻ കൗണ്ടറുകൾ, ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുവാൻ സാധിക്കും.

കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേയ്ക്ക് എ സി ചെയര്‍കാറില്‍ 1520 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 2,815 രൂപയുമാണ് നിരക്ക്.

 Kerala Vande Bharat Express: Ticket Rate And Booking

തിരുവനന്തപുരം-കാസർകോഡ് ചെയർ കാർ നിരക്ക്

കൊല്ലം- 435 രൂപ
കോട്ടയം- 555 രൂപ
എറണാകുളം ടൗണ്‍- 765 രൂപ
തൃശൂര്‍- 880 രൂപ
ഷൊര്‍ണൂര്‍- 950 രൂപ
കോഴിക്കോട്- 1090 രൂപ
കണ്ണൂര്‍- 1260 രൂപ
കാസർകോഡ് 1590 രൂപ.

തിരുവനന്തപുരം-കാസർകോഡ് എക്സിക്യൂട്ടീവ് ചെയർ

കൊല്ലം- 820 രൂപ
കോട്ടയം-1075 രൂപ
എറണാകുളം ടൗണ്‍- 1420 രൂപ
തൃശൂര്‍-1650 രൂപ
ഷൊര്‍ണൂര്‍- 1775 രൂപ
കോഴിക്കോട്- 2060 രൂപ
കണ്ണൂര്‍- 2415 രൂപ
കാസർകോഡ് 2880 രൂപ

കാസർകോഡ്-തിരുവനന്തപുരം ചെയർ കാർ നിരക്ക്
കണ്ണൂര്‍- 445 രൂപ
കോഴിക്കോട്- 625 രൂപ
ഷൊര്‍ണൂര്‍- 775 രൂപ
തൃശൂര്‍- 825 രൂപ
എറണാകുളം- 940 രൂപ
കോട്ടയം- 1250 രൂപ
കൊല്ലം- 1435 രൂപ
തിരുവനന്തപുരം- 1520 രൂപ.

 Kerala Vande Bharat Express: Ticket Rate And Booking

കാസർകോഡ്-തിരുവനന്തപുരം എക്സിക്യൂട്ടീവ് ചെയർ കാർ നിരക്ക്

കണ്ണൂര്‍- , 840
കോഴിക്കോട്- 1195
ഷൊര്‍ണൂര്‍- 1510
തൃശൂര്‍- 1600
എറണാകുളം- 1835
കോട്ടയം- 2270
കൊല്ലം- 2645
തിരുവനന്തപുരം- 2815 രൂപ.

ചെയര്‍കാറില്‍ 914 സീറ്റുകളും എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ 86 സീറ്റുമാണ് ഉള്ളത്.
ഏപ്രിൽ 25ന് പ്രധാനമന്ത്രി വന്ദേ ബാരത് എസ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുമെങ്കിലും തിരുവനന്തപുരത്തുനിന്നുള്ള സാധാരണ സര്‍വീസ് ആരംഭിക്കുന്നത് 28നും കാസര്‍കോടുനിന്നുള്ള സര്‍വീസ് 26-നും ആണ് ആരംഭിക്കുന്നത്.

വന്ദേ ഭാരത് എക്സ്പ്രസ് യാത്രാ സമയം
തിരുവനന്തപുരത്തു നിന്നും രാവിലെ 5.20 നാണ് വന്ദേഭാരത് എക്സ്പ്രസ് പുറപ്പെട്ട് ഉച്ചയ്ക്ക് 1.25ന് കാസർകോട് എത്തും. തിരികെയുള്ള യാത്ര ഉച്ചയ്ക്ക് 2.30 ന് കാസർകോട് നിന്ന് തുടങ്ങി രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് തിരുവനന്തപുരം-കാസർകോഡ് വന്ദേ ഭാരത് എക്സ്പ്രസിന് സ്റ്റോപ്പുള്ളത്.എട്ട് മണിക്കൂർ അഞ്ച് മിനിറ്റാണ് കേരള വന്ദേഭാരതിന്‍റെ റണ്ണിങ് ടൈം. വ്യാഴാഴ്ചകളിൽ വന്ദേഭാരത് സർവീസ് ഉണ്ടായിരിക്കില്ല.

തിരുവനന്തപുരം-കാസർകോഡ് വന്ദേ ഭാരത് (Train No:20634)സമയക്രമം

തിരുവനന്തപുരം - 5.20
കൊല്ലം - 6.07
കോട്ടയം - 7.20
എറണാകുളം - 8.17
തൃശ്ശൂർ - 9.22
ഷൊർണൂർ - 10.02
കോഴിക്കോട് - 11.03
കണ്ണൂർ 12.02
കാസർകോട് - 1.30

കാസർകോഡ്-തിരുവനന്തപുരം വന്ദേ ഭാരത് (Train No:20633) സമയക്രമം

കാസർകോട് - 2.30
കണ്ണൂർ - 3.28
കോഴിക്കോട് - 4.28
ഷൊർണ്ണൂർ - 5.28
തൃശ്ശൂർ - 6.03
എറണാകുളം - 7.05
കോട്ടയം - 8 കൊല്ലം - 9.18 തിരുവനന്തപുരം - 10.35 pm.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+