Search
  • Follow NativePlanet
Share
» » പുത്തൻ പുതിയ നാല് വന്ദേ ഭാരത് ട്രെയിനുകൾ.. കോളടിച്ചത് ഈ നഗരത്തിന്, സർവീസ് ഉടൻ വന്നേക്കും.. ഇനിമുതൽ എളുപ്പയാത്

പുത്തൻ പുതിയ നാല് വന്ദേ ഭാരത് ട്രെയിനുകൾ.. കോളടിച്ചത് ഈ നഗരത്തിന്, സർവീസ് ഉടൻ വന്നേക്കും.. ഇനിമുതൽ എളുപ്പയാത്

ഇന്ത്യയിലെ ട്രെയിൻ യാത്രകള്‍ കൂടുതൽ ജനപ്രിയവും എളുപ്പവുമായത് വന്ദേ ഭാരത് ട്രെയിനുകളുടെ വരവോടെയാണ്. കുറഞ്ഞ യാത്രാ സമയത്തിൽ ദീർഘദൂര ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാം എന്നതാണ് യാത്രക്കാരെ വന്ദേ ഭാരതിലേക്ക് ആകർഷിക്കുന്നത്. രാജ്യത്തുടനീളം വിവിധ ഇടങ്ങളിലേക്ക് വന്ദേ ഭാരത് സർവീസ് നടത്തുന്നു. കേരളത്തില് മാത്രം രണ്ട് വന്ദേ ഭാരത് ട്രെയിനുകളാണ് ഓടുന്നത്. വരും മാസങ്ങളിൽ വിവിധ റൂട്ടുകളിൽ കൂടുൽ വന്ദേ ഭാരത് ട്രെയിനുകൾ എത്തും.

ഇപ്പോഴിതാ, ഇന്ത്യയിലെ ഒരു നഗരത്തിലേക്ക് മാത്രം പുതിയ നാല് വന്ദേ ഭാരത് ട്രെയിനുകളെത്തുമെന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. സാധാരണ യാത്രക്കാരെ മാത്രമല്ല, വിനോദസഞ്ചാരികളെയും തീർത്ഥാടകരെയും ഉൾപ്പെടെയുള്ളവരെ ലക്ഷ്യം വയ്ക്കുന്ന സര്‍വീസ് വരുന്നത് ബീഹാറിലാണ്. രാജ്യത്തെ ഏറ്റവും വേഗതയേറിയ ട്രെയിനുകൾ ബീഹാറിൽ എത്തുന്നതോടെ ഇവിടേക്കുള്ള കണക്ടിവിറ്റിയും വർധിക്കും.

Vande Bharat Trains

ബീഹാറിലെ പ്രധാന നഗരമായ മുസാഫർപൂരിൽ അധിക താമസമില്ലാതെ, നാല് വന്ദേ ഭാരത് ട്രെയിനുകൾ ആരംഭിച്ചേക്കും. ഇതിനായി ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ (ഇസിആർ) നിർദ്ദേശപ്രകാരം സോൻപൂർ ഡിവിഷൻ ഇതിനായി ഒരു സാധ്യതാ റിപ്പോർട്ട് തയ്യാറാക്കുന്ന നടപടികളിലേക്ക് കടന്നു കഴിഞ്ഞു. വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കുന്നതിന്റെ സാധ്യതകളും ആവശ്യങ്ങളും സംബന്ധിച്ച എല്ലാത്തരം വിവരങ്ങളും പതിനഞ്ച് ദിവസം സമയമെടുത്ത് പഠിച്ച് തയ്യാറാക്കുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർ തീരുമാനങ്ങളെടുത്തും. ഇതിൽ മുസാഫറ്‍പൂരിൽ നിന്ന് വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കുന്നതിന്റെ സാധ്യതകളും ആവശ്യങ്ങളും സംബന്ധിച്ച എല്ലാത്തരം വിവരങ്ങളും ഈ റിപ്പോർട്ടിൽ ശേഖരിക്കും.

സാധ്യതയുള്ളത് ഈ റൂട്ടുകൾക്ക്

മുസാഫർപൂരിൽ നിന്ന് വന്ദേ ഭാരത് ട്രെയിൻ സർവീസ് നടത്തുവാനുള്ള നാല് സാധ്യതാ റൂട്ടുകളും പുഫറത്തു വന്നിട്ടുണ്ട്. ന്യൂഡൽഹി, ന്യൂ ജൽപായ്ഗുരി, ഹൗറ, ബനാറസ് എന്നിവിടങ്ങളിലേക്ക് വന്ദേ ഭാരത് എക്സ്പ്രസ് ഓടിക്കുന്നതിനുള്ള ഒരു നിർദ്ദേശം സോൻപൂർ ഡിവിഷൻ റെയിൽവേ ബോർഡിന് നല്കിയിരുന്നു. ഇനി നടക്കുന്ന സാധ്യതാ റിപ്പോർട്ടില്‍ മുസാഫർപൂർ ജംഗ്ഷനിൽ വന്ദേ ഭാരത് ട്രെയിനിന് ആവശ്യക്കാരുണ്ടോ ഇല്ലയോ എന്നതും പരിശോധിക്കും.

മംഗളൂരു- മുംബൈ വന്ദേ ഭാരത് വരുന്നു

ഏറ്റവും പുതിയ വാർത്തകളനുസരിച്ച് മംഗളൂരു -ഗോവ വന്ദേഭാരതിനെയും മുംബൈ - ഗോവ വന്ദേഭാരതിനെയും ഒന്നിപ്പിച്ച് മുംബൈ - മംഗളൂരു റൂട്ടിൽ സർവീസ് നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. പൊതുവേ യാത്രക്കാർ കുറവുള്ള ഇരു റൂട്ടിലെയും സർവീസുകൾ ഒന്നാക്കുന്നതോടെ ഒക്യുപന്‍സി റേറ്റ് കൂട്ടി വരുമാനവും വർധിപ്പിക്കാം. നിലവിൽ മംഗളൂരു- ഗോവ വന്ദേ ഭാരതിന് 40 ശതമാനവും മംഗളൂരു- ഗോവ വന്ദേ ഭാരതിന് 70 ശതമാനവും യാത്രക്കാർ മാത്രമാണുള്ളത്.

പുതിയ മംഗളൂരു- മുംബൈ വന്ദേ ഭാരത് സർവീസ് വരുന്നത് ഈ റൂട്ടിലെ മലയാളി യാത്രക്കാർക്കും ഗുണപ്രദമാകും. മംഗലാപുരത്ത് എത്തിയാൽ അതിവേഗത്തിൽ മുംബൈ യാത്ര സാധ്യമാകും. തിരുവനന്തപുരം - മംഗലാപുരം വന്ദേ ഭാരത് 20631/20632 സർവീസ് ഉള്ളതിനാനാൽ മംഗലാപുരത്ത് എത്തുന്നതിനും വലിയ താമസമുണ്ടാകില്ല.

മുംബൈയില്‍ നിന്ന് രാവിലെ 5.25ന് പുറപ്പെട്ട് എക്‌സ്പ്രസ് ഉച്ചയ്ക്ക് 1.10ന് ഗോവയിലെത്തി ഇവിടുന്ന് യാത്ര തുടർന്ന് വൈകുന്നേരെ ആറു മണിയോടെ മംഗലാപുരത്ത് എത്തുന്ന വിധത്തിലാണ് പുതിയ ഷെഡ്യൂൾ ആലോചിക്കുന്നത്. മംഗലാപുരത്ത് നിന്ന് രാവിലെ 8.30ന് പുറപ്പെടുന്ന വന്ദേ ഭാരത് ഉച്ചയ്ക്ക് 1.10ന് ഗോവയിലെത്തി യാത്ര തുടർന്ന് രാത്രി 9.00 മണിയോടെ മുംബൈയിലെത്താൻ കഴിയുന്ന വിധത്തിലാണ് തിരിച്ചുള്ള യാത്ര.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: vande bharat express
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+