ബീഹാര്‍ - നളന്ദയുടെ അവശിഷ്‌ടങ്ങളിലൂടെ ഒരു യാത്ര

ഹോം » സ്ഥലങ്ങൾ » » ഓവര്‍വ്യൂ

ജനസംഖ്യയില്‍ രാജ്യത്തെ മൂന്നാമത്തെ വലിയ സംസ്ഥാനമാണ്‌ ബീഹാര്‍. വലുപ്പത്തില്‍ പന്ത്രണ്ടാം സ്ഥാനമാണ്‌ ബീഹാറിനുള്ളത്‌. ആശ്രമം എന്നര്‍ത്ഥം വരുന്ന വിഹാര എന്ന പദത്തില്‍ നിന്നാണ്‌ ബീഹാര്‍ എന്ന പേരുണ്ടായത്‌. ജൈന, ഹിന്ദു ,ബുദ്ധമത വിശ്വാസികളുടെ പ്രമുഖ മതകേന്ദ്രമായിരുന്നു ബീഹാര്‍. ബുദ്ധഭഗവാന്‌ ജ്ഞാനോദയം ഉണ്ടായ ബോധഗയ ബീഹാറിലാണ്‌. ജൈനമത സ്ഥാപകനായ മഹാവീരന്‍ ജനിച്ചതും നിര്‍വാണം പ്രാപിച്ചതും ഇവിടെയാണ്‌. പടിഞ്ഞാറ്‌്‌ ഉത്തര്‍പ്രദേശും വടക്ക്‌ നേപ്പാളും കിഴക്ക്‌ പശ്ചിമ ബംഗാളിന്റെ വടക്ക്‌ ഭാഗവും തെക്ക്‌ ഝാര്‍ഖണ്ഡുമാണ്‌ ബീഹാറിന്റെ അതിരുകള്‍.

ബീഹാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

തടാകങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, ചൂട്‌ നീരുറവകള്‍ എന്നിവയാല്‍ മനോഹരമായ പ്രകൃതിയാണ്‌ ബീഹാറിലേത്‌. വിദ്യാഭ്യാസ, സാംസ്‌കാരിക, ശക്തി കേന്ദ്രമായിരുന്നു പുരാതന ബീഹാര്‍. ബീഹാറിന്റെ തലസ്ഥാനമായ പാട്‌നയ്‌ക്ക്‌ സമീപമുള്ള നളന്ദയും വിക്രമശിലയും യഥാക്രമം അഞ്ചും എട്ടും നൂറ്റാണ്ടുകളിലെ പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളായിരുന്നു. അക്കാലത്തെ ഏറ്റവും പഴക്കം ചെന്ന അന്തര്‍ദ്ദേശീയ സര്‍വകലാശാലകളായിരുന്നു ഇവരണ്ടും. ഹിന്ദു, ബുദ്ധ, ജൈന, സിഖ്‌, ഇസ്ലാം മതക്കാരെ സംബന്ധിച്ച്‌ വളരെ പവിത്രമായ സ്ഥലമാണ്‌ ബീഹാര്‍. യുണൈസ്‌കോ പൈതൃക പ്രദേശമായ മഹാബോധി ബുദ്ധ ക്ഷേത്രം ബീഹാറിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. 1980 ന്റെ തുടക്കത്തില്‍ ലോകത്തിലെ ഏറ്റവും വലിയ നദീ പാലമായി കണക്കായിരുന്നത്‌ പാട്‌നയിലെ മഹാത്മ ഗാന്ധി സേതു ആണ്‌. പാട്‌ന, രാജ്‌ഗിര്‍ എന്നീ നഗരങ്ങള്‍ ബീഹാറിലെ രണ്ട്‌ പ്രമുഖ ചരിത്ര സ്ഥലങ്ങളാണ്‌.

ബീഹാറിന്റെ ചരിത്രവും സംസ്‌കാരവും

ജൈന്‍, ഹിന്ദു, ബുദ്ധ മതക്കാരുടെ പ്രധാന മതകേന്ദ്രമാണ്‌ ബീഹാര്‍. ഭഗവാന്‍ ബുദ്ധന്‌ ജ്ഞാനോദയമുണ്ടായ ബോധഗയ ഇവിടെയാണ്‌. അഞ്ചാം നൂറ്റാണ്ടിലെ ലോക പ്രശസ്‌തമായ ബുദ്ധ സര്‍വകലാശാലയായിരുന്നു നളന്ദ. ബുദ്ധനുമായും മഹാവീരനുമായും ബന്ധപ്പെട്ട്‌ കിടക്കുന്ന സ്ഥലമാണ്‌ രാജഗീര്‍. ജൈനമത സ്ഥാപകനായ മഹാവീരന്‍ ജനിച്ചതും നിര്‍വാണം പ്രാപിച്ചതും ഇവിടെയാണ്‌. ബുദ്ധമതത്തെ കുറിയച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്‌ ബോധഗയ. രാജഗിര്‍, സസരം, നളന്ദ തുടങ്ങിയവ ഏറെ സന്ദര്‍ശകരെത്തുന്ന സ്ഥലങ്ങളാണ്‌. വര്‍ഷങ്ങളോളം സംസ്‌കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പ്രധാ കേന്ദ്രമായിരുന്നു ബീഹാര്‍. എഡി 240 ല്‍ മഗധയില്‍ നിന്ന്‌ രൂപമെടുത്ത ഗുപ്‌ത സാമാജ്ര കാലയളവ്‌ ഇന്ത്യയിലെ ശാസ്‌ത്രം, ഗണിതശാസ്‌ത്രം, വാനശാസ്‌ത്രം, വാണിജ്യം, മതം, തത്വശാസ്‌ത്രം എന്നിവയുടെ സുവര്‍ണകാലഘട്ടമായിട്ടാണ്‌ കണക്കാക്കുന്നത്‌. പുരാതന ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതും മികച്ചതുമായ വിദ്യാഭ്യാസ കേന്ദ്രങ്ങളായിരുന്നു വിക്രമശിലയും നളന്ദയും.എഡി 400 നും 1,000 ത്തിനും ഇടയ്‌ക്ക്‌ ബുദ്ധമതത്തിന്‌ ഹിന്ദുമതം നേട്ടങ്ങള്‍ ഉണ്ടാക്കിയതായാണ്‌ കരുതുന്നത്‌. ബ്രഹ്മവിഹാരങ്ങള്‍ പണിയുന്നതിന്‌ ബുദ്ധമത സന്യാസിമാര്‍ക്ക്‌ നിരവധി സഹായങ്ങള്‍ ഹിന്ദു രാജാക്കന്‍മാര്‍ ചെയ്‌തു കൊടുത്തിരുന്നു.

ഭക്ഷ്യമേളകളും ഉത്സവങ്ങളും

വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ബീഹാര്‍ വിനോദ സഞ്ചാരത്തിന്റെ പ്രധാന ഘടകങ്ങളാണ്‌. പരമ്പരാഗത ബീഹാറി സമൂഹത്തെ ഹിന്ദു, ബുദ്ധ മതങ്ങളുടെ അഹിംസപോലുള്ള മൂല്യങ്ങള്‍ സ്വാധീനിച്ചിരുന്നതിനാല്‍ ഇവിടുത്തെ വിഭവങ്ങളിലേറെയും സസ്യാഹാരങ്ങളാണ്‌. കോഴിയിറച്ചിയും മാട്ടിറച്ചിയും കൊണ്ടുണ്ടാക്കിയ നിരവധി വിഭവങ്ങളും ഇവിടെ സാധാരണമാണ്‌. പൊരിച്ച കേഴിയിറച്ചിയും എരിവുള്ള ഉരുളകിഴങ്ങും വച്ചുണ്ടാക്കുന്ന സാതു പറാട്ട ബീഹാറി വിഭവങ്ങളില്‍ പ്രശസ്‌തമാണ്‌. വര്‍ഷത്തില്‍ രണ്ട്‌ തവണ നടക്കുന്ന ഛാത്‌ ബീഹാറിലെ വളരെ പ്രശസ്‌തമായ ആഘോഷമാണ്‌. ചാതി ഛാത്‌ എന്ന പേരില്‍ വേനല്‍ക്കാലത്തും കാര്‍തിക്‌ ഛാത്‌ എന്ന പേരില്‍ ദീപാവലിയ്‌ക്ക്‌ ശേഷവുമാണ്‌ ഇത്‌ ആഘോഷിക്കുക. സൂര്യദേവനോടുള്ള പ്രാര്‍ത്ഥനയാണ്‌ ഛാത്‌. സൂര്യദേവനെ ആരാധിക്കുന്നതിനായി രാവിലെയും വൈകുന്നേരവും നദിയിലോ പൊതു കുളത്തിലോ മുങ്ങികുളിക്കുന്നതാണ്‌ പ്രധാന ചടങ്ങ്‌. ഛാതിന്‌ പുറമെ മകര സംക്രാന്തി, സരസ്വതി പൂജ, ഹോളി തുടങ്ങിയ രാജ്യത്തെ പ്രധാന ഉത്സവങ്ങളെല്ലാം ഇവിടെയും ആഘോഷിക്കാറുണ്ട്‌. ദീപാവലി കഴിഞ്ഞ്‌ രണ്ടാഴ്‌ചകള്‍ക്ക്‌ ശേഷം തുടങ്ങുന്ന സോനെപൂര്‍ കന്നുകാലി മേള ഒരുമാസം നീണ്ടു നില്‍ക്കുന്ന ബീഹാറിലെ പ്രധാന ആഘോഷമാണ്‌. സോണെപൂരിലെ ഗാന്‍ഡക്‌ നദീ തീരത്ത്‌ നടക്കുന്ന ഈ മേള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കന്നുകാലി മേളയായിട്ടാണ്‌ കണക്കാക്കുന്നത്‌.

Please Wait while comments are loading...