വിഷു 2025: വാരാന്ത്യമാകുന്നതോടെ നാടും നഗരവും വിഷുത്തിരക്കിലേക്ക് എത്തും. മാത്രമല്ല, മറ്റു നാടുകളിൽ പഠിക്കുന്നവരും ജോലി ചെയ്യുന്നവരും ഒക്കെ സ്വന്തം വീട്ടിലേക്ക് എത്തുന്ന സമയം കൂടിയാണിത്. വെള്ളിയാഴ്ച വൈകിട്ട് നാട്ടിലേക്ക് വണ്ടി കയറുവാനുള്ള പരിപാടിയാണ് മിക്കവരും. എന്നാൽ ചുരുക്കം ചിലർക്കെങ്കിലും ഇനിയും ടിക്കറ്റ് കിട്ടിയിട്ടുണ്ടാകില്ല. ഈ തിരക്ക് പരിഗഹണിച്ച് കോട്ടയത്ത് നിന്ന് കാസർകോഡ് ജില്ലയിലെ കാഞ്ഞങ്ങാടിന് കെഎസ്ആർടിസി വിഷു സ്പെഷ്യൽ ബസ് ഏർപ്പെടുത്തിയിരിക്കുകയാണ്.
കോട്ടയത്ത് പഠിക്കുന്ന വിദ്യാർത്ഥികൾ, ജോലിക്കാർ മറ്റ് ആവശ്യങ്ങൾക്കായി പോയിട്ടുള്ളവർ, അവസാന നിമിഷം യാത്ര പ്ലാൻ ചെയ്തവർ തുടങ്ങിയവർക്ക് സൗകര്യപ്രദമാകുന്ന സർവീസ് കാഞ്ഞങ്ങാട്- കോട്ടയം റൂട്ടിൽ രണ്ടും കോട്ടയം- കാഞ്ഞങ്ങാട് റൂട്ടിൽ രണ്ടും വീതം ആകെ നാല് സർവീസുകൾ നടത്തും. ഈസ്റ്ററിന് കുറച്ച് ദിവസം മുൻപ വീട്ടിലെത്തുവാൻ പ്ലാൻ ചെയ്യുന്നവർക്കും ഈ സർവീസ് പ്രയോജനപ്പെടുത്താം.

കാഞ്ഞങ്ങാട്- കോട്ടയം പ്രത്യേക ബസ്
ഏപ്രിൽ 10,11 - വ്യാഴം, വെള്ളി ദിവസങ്ങളിലാണ് കാഞ്ഞങ്ങാട്- കോട്ടയം വിഷു സ്പെഷ്യൽ സൂപ്പർ ഫാസ്റ്റ് ബസ് സർവീസുള്ളത്. രാത്രി 7.31 ന് കാഞ്ഞങ്ങാട് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 06:55 ന് കോട്ടയത്ത് എത്തും. 11 മണിക്കൂർ 24 മിനിറ്റാണ് യാത്രാ സമയം. ടിക്കറ്റ് നിരക്ക് 498 രൂപ. കാഞ്ഞങ്ങാട് - പയ്യന്നൂർ - തളിപ്പറമ്പ് - കണ്ണൂർ - തലശ്ശേരി - വടകര - കൊയിലാണ്ടി - കോഴിക്കോട് - കോഴിക്കോട് സർവ്വകലാശാല - കോട്ടക്കൽ - വളാഞ്ചേരി - കുറ്റിപ്പുറം - എടപ്പാൾ - ചങ്ങരംകുളം - കുന്നംകുളം - തൃശൂർ - പുതുക്കാട് - ചാലക്കുടി - അങ്കമാലി - പെരുമ്പാവൂർ - മൂവാറ്റുപുഴ - കൂത്താട്ടുകുളം - ഏറ്റുമാനൂർ - കോട്ടയം എന്നതാണ് റൂട്ട്.
കാഞ്ഞങ്ങാട് - 19:31 pm
പയ്യന്നൂർ -20:25 pm
തളിപ്പറമ്പ് - 20:55 pm
കണ്ണൂർ - 21:25 pm
തലശ്ശേരി - 21:55 pm
വടകര -22:30 pm
കൊയിലാണ്ടി - 23:05 pm
കോഴിക്കോട് - 23:50 pm
കോഴിക്കോട് സർവ്വകലാശാല - 00:20 am
കോട്ടക്കൽ - 01:05 am
വളാഞ്ചേരി - 01:35 am
കുറ്റിപ്പുറം - 01:50 am
എടപ്പാൾ - 02:05 am
ചങ്ങരംകുളം - 02:20 am
കുന്നംകുളം - 02:45 am
തൃശൂർ - 03:25 am
പുതുക്കാട് - 03:45 am
ചാലക്കുടി - 04:10 am
അങ്കമാലി - 04:30 am
പെരുമ്പാവൂർ - 04:55 am
മൂവാറ്റുപുഴ - 05:25 am
കൂത്താട്ടുകുളം - 05:50 am
ഏറ്റുമാനൂർ - 06:30 am
കോട്ടയം - 06:55 am
കോട്ടയം - കാഞ്ഞങ്ങാട് വിഷു സ്പെഷ്യൽ ബസ്
കോട്ടയത്ത് നിന്ന് ഏപ്രിൽ 11,12 തീയതികളിൽ (വ്യാഴം, വെള്ളി) വൈകിട്ട് 6.46 ന് പുറപ്പെടുന്ന
കോട്ടയം - കാഞ്ഞങ്ങാട് വിഷു സ്പെഷ്യൽ സൂപ്പർഫാസ്റ്റ് ബസ് പിറ്റേന്ന് രാവിലെ 06:00 മണിക്ക് കാഞ്ഞങ്ങാട് എത്തും. 1 മണിക്കൂർ 14 മിനിറ്റാണ് യാത്രാ സമയം.
കോട്ടയം - 18:46 pm
ഏറ്റുമാനൂർ - 19:10 pm
കൂത്താട്ടുകുളം -19:50 pm
മൂവാറ്റുപുഴ - 20:20 pm
പെരുമ്പാവൂർ - 20:50 pm
അങ്കമാലി - 21:15 pm
ചാലക്കുടി - 21:35 pm
പുതുക്കാട് - 22:00 pm pm
തൃശൂർ - 22:40
കുന്നംകുളം - 23:15 pm
ചങ്ങരംകുളം - 23:40 pm
എടപ്പാൾ - 23:55 pm
കുറ്റിപ്പുറം - 00:10 am
വളാഞ്ചേരി - 00:25 am
കോട്ടക്കൽ - 00:50 am
കോഴിക്കോട് സർവ്വകലാശാല - 01:35 am
കോഴിക്കോട് - 02:10 am
കൊയിലാണ്ടി - 02:45 am
വടകര - 03:15 am
തലശ്ശേരി - 03:45 am
കണ്ണൂർ - 04:15 am
തളിപ്പറമ്പ് - 04:40 am
പയ്യന്നൂർ - 05:05 am
കാഞ്ഞങ്ങാട് - 06:00 am
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













