Search
  • Follow NativePlanet
Share
» »വിഷു, ഈസ്റ്റർ യാത്ര: ചെന്നൈ- കൊല്ലം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ, കേരളത്തിൽ 10 സ്റ്റോപ്പ്

വിഷു, ഈസ്റ്റർ യാത്ര: ചെന്നൈ- കൊല്ലം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ, കേരളത്തിൽ 10 സ്റ്റോപ്പ്

വിഷു ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി മലയാളികൾ നാട്ടിലേക്ക് എത്തിത്തുടങ്ങി. രണ്ട് ആഘോഷങ്ങളും ഏകദേശം അടുപ്പിച്ച് വരുന്നതിനാലും നീണ്ട അവധി ഉള്ളതിനാലും വലിയ യാത്രാ തിരക്കാണ് എല്ലാ റൂട്ടിലും. കേരളത്തിന് പുറത്തുള്ള മലയാളികൾ ഏറ്റവം കൂടുതൽ നാട്ടിലേക്ക് എത്തുന്ന സമയം കൂടിയാണിത്. ഈ തിരക്ക് പരിഗണിച്ച് ദക്ഷിണ റെയിൽവേ ചെന്നൈ- കൊല്ലം റൂട്ടിൽ പ്രത്യേക ട്രെയിൻ അനുവദിച്ചിരിക്കുകയാണ്.

ചെന്നൈ എം ജി ആർ സെൻട്രൽ സ്റ്റേഷനിൽ നിന്ന് കൊല്ലത്തേക്കും തിരികെ കൊല്ലത്തു നിന്ന് ചെന്നൈയിലേക്കും രണ്ടുവീതം സർവീസുകളോടെ ആകെ നാല് സർവീസുകളാണ് സ്പെഷ്യൽ ട്രെയിനിനുള്ളത്. പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ചെന്നൈ ഭാഗത്തു നിന്നും ചെന്നൈ, സേലം, ജോലാർപേട്ട ഭാഗങ്ങളിൽ നിന്നും വരുന്നവർക്ക് പറ്റിയ ട്രെയിനാണിത്. തിരുവനന്തപുരം ഭാഗത്തു നിന്നുള്ളവർക് കൊല്ലത്ത് വന്നിറങ്ങി യാത്ര തുടരുകയും ചെയ്യാം.

Vishu- Easter Travel Chennai-Kollam Special Train

ചെന്നൈ- കൊല്ലം വാരാന്ത്യ സ്പെഷ്യൽ

ഏപ്രിൽ 12, 19 എന്നീ ശനിയാഴ്ചകളിൽ രാത്രി 11.20 ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06113 ചെന്നൈ സെൻട്രൽ കൊല്ലം - പ്രതിവാര സ്പെഷ്യൽ ട്രെയിൻ ഞായറാഴ്ച 3.30ന് കൊല്ലം എത്തിച്ചേരും. 16 മണിക്കൂർ10 മിനിറ്റാണ് യാത്രാ സമയം. 12 സ്ലീപ്പർ ക്ലാസ് കോച്ച്, 6 ജനറൽ സെക്കൻഡ് ക്ലാസ്, 2 സെക്കൻഡ് ക്ലാസ് എന്നിവയാണ് ഇതിനുള്ളത്. ചെന്നൈ- കൊല്ലം സ്ലാപ്പർ ടിക്കറ്റിന് 555 രൂപയാണ് നിരക്ക്.

എംജിആർ ചെന്നൈ സെൻട്രൽ - 11:20 PM
അരക്കോണം ജംഷൻ - 12:18 AM
കാട്ടുപടി ജംഷൻ - 01:13 AM
ജോളാർപെട്ട ജംഷൻ - 02:25 AM
സേലം ജംഷൻ - 04:00 AM
ഇറോഡ് ജംഷൻ - 05:15 AM
തിരുപ്പൂർ - 06:10 AM
പൊടനൂർ ജംഷൻ - 07:28 AM
പാലക്കാട് ജംഷൻ - 08:37 AM
തൃശ്ശൂർ - 09:43 AM
ആലുവ - 10:45 AM
എറണാകുളം ടൗൺ - 11:05 AM
കോട്ടയം - 12:18 PM
ചങ്ങനാശേരി - 12:38 PM
തിരുവല്ല - 12:47 PM
ചെങ്ങന്നൂർ - 01:00 PM
മാവേലിക്കര - 01:10 PM
കായംകുളം ജംഷൻ - 01:20 PM
കൊല്ലം ജംഷൻ - 03:30 PM

കൊല്ലം- ചെന്നൈ വാരാന്ത്യ സ്പെഷ്യൽ

ഏപ്രിൽ 13, 20 എന്നീ ഞായറാഴ്ചകളിൽ രാത്രി 7.10ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06114
കൊല്ലം- ചെന്നൈ വാരാന്ത്യ സ്പെഷ്യൽ, പിറ്റേന്ന് തിങ്കളാഴ്ച രാവിലെ 11.00 മണിത്ത് ചെന്നൈയിൽ എത്തും.

കൊല്ലം ജംഷൻ - 07:10 PM
കായംകുളം ജംഷൻ - 07:44 PM
മാവേലിക്കര - 07:54 PM
ചെങ്ങന്നൂർ - 08:05 PM
തിരുവല്ല - 08:15 PM
ചങ്ങനാശേരി - 08:25 PM
കോട്ടയം - 08:40 PM
എറണാകുളം ടൗൺ - 10:10 PM
ആലുവ - 10:40 PM
തൃശ്ശൂർ - 11:40 PM
പാലക്കാട് ജംഷൻ - 12:57 AM
പൊടനൂർ ജംഷൻ - 02:28 AM
തിരുപ്പൂർ - 03:15 AM
ഇറോഡ് ജംഷൻ - 04:05 AM
സേലം ജംഷൻ - 05:07 AM
ജോളാർപെട്ട ജംഷൻ - 06:40 AM
കാട്ടുപടി ജംഷൻ - - 08:05 AM
അരക്കോണം ജംഷൻ - 09:10 AM
പെരമ്പൂർ - 10:10 AM
എം.ജി.ആർ ചെന്നൈ സെൻട്രൽ - 11:10 AM

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: vishu chennai train
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+