ട്രിച്ചിയില്‍ നിന്ന് ഏഴുകിലോമീറ്റര്‍ അകലെ വൊറൈയൂരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചോള രാജാക്കന്‍മാരുടെ കാലം മുതലേ ഈ ക്ഷേത്രം പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഈ ക്ഷേത്രത്തിന്‍െറ മറ്റൊരു പ്രത്യേകത ഇതിന്‍െറ ശ്രീകോവിലിന് മേല്‍ക്കൂരയില്ല എന്നതാണ്.
ലോകത്തിലെ എല്ലാ മനുഷ്യരുടെയും തലക്ക് മുകളില്‍ കൂര വന്ന ശേഷം തനിക്ക് മേല്‍ക്കൂര നിര്‍മിച്ചാല്‍ മതിയെന്ന് ഇവിടത്തെ പ്രതിഷ്ഠയായ വെക്കാളിയമ്മന്‍ ദേവി ആവശ്യപ്പെട്ടതുമൂലമാണ് ഇതെന്നാണ് വിശ്വാസം. ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലുമാണ് ഇവിടെ ഭക്തര്‍ എത്താറ്.