Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» തിരുവണ്ണാമല

തിരുവണ്ണാമല: ആധുനിക കാലത്തെ ഉട്ടോപ്യ

34

സ്നേഹത്തിനും സാഹോദര്യത്തിനും പേരുകേട്ട തിരുവണ്ണാമലയെ ആധുനിക കാലത്തെ ഉട്ടോപ്യ എന്ന് വിളിക്കുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. തീര്‍ത്ഥാടകരുടെ ഇടയില്‍ ഏറെ പ്രശസ്തമായ ഈ ക്ഷേത്ര നഗരം സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലെ തിരുവണ്ണാമല ജില്ലയിലാണ്‌. ജില്ലാ ഹെഡ്ക്വോര്‍ട്ടേഴ്സും ഇവിടെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.

ഈ നഗരത്തെക്കുറിച്ച് പറയാനുള്ള ഏറ്റവും രസകരമായ കാര്യം, ഇതുവരെയായി ഈ നഗരത്തില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല എന്നതാണ്‌. ഈ നഗരത്തില്‍ നിന്ന് ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഉയര്‍ന്നിട്ടില്ലെന്നതാണ്‌  വാസ്തവം. ഇതിന്‍റെ യഥാര്‍ത്ഥ കാരണം എന്താണന്നല്ലേ? ഇവിടെ സഹവസിക്കുന്ന ജനങ്ങളെല്ലാവരും തന്നെ ദൈവഭയമുള്ളവരാണ്‌. അതിനാല്‍ തന്നെ ഇവര്‍ പ്രശ്നങ്ങളില്‍ നിന്നൊക്കെ ഒഴിഞ്ഞുമാറാനാണ്‌ ശ്രമിക്കുക. മാത്രമല്ല, വര്‍ഷാവര്‍ഷം ഇവിടെ എത്തിച്ചേരുന്ന ആയിരക്കണക്കിന്‌ തീര്‍ത്ഥാടക സംഘത്തെ സ്വീകരിക്കാനും ഇവര്‍ തയ്യാറാണ്‌.

പഞ്ചഭൂത സ്ഥലങ്ങള്‍ എന്ന് അറിയപ്പെടുന്ന അഞ്ച് സ്ഥലങ്ങളില്‍ ഒന്നായ തിരുവണ്ണാമല അഗ്നിയെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്. ചിദംബരം(ആകാശം), ശ്രീകാളഹസ്തി(വായു), തിരുവണ്ണൈകോവില്‍(ജലം), കാഞ്ചിപുരം(ഭൂമി) എന്നിവായാണ്‌ പഞ്ചഭൂത സ്ഥലങ്ങള്‍ എന്നറിയപ്പെടുന്ന മറ്റ് നാലു സ്ഥലങ്ങള്‍.

എല്ലാവര്‍ഷവും നാല് 'ബ്രഹ്മോത്സവങ്ങളാണ്‌' ഈ നഗരത്തില്‍  ആഘോഷിക്കപ്പെടാറുള്ളത്. ഇതില്‍ ഏറ്റവും പ്രശസ്തമായ ഒരു ബ്രഹ്മോത്സവം നവംബര്‍/ഡിസംബര്‍ മാസത്തില്‍ ആഘോഷിക്കപ്പെടുന്നതാണ്‌. തമിഴ് കലണ്ടര്‍ പ്രകാരം കാര്‍ത്തിക മാസത്തിലാണ്‌ ഈ ആഘോഷം നടക്കുന്നത്. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കൊടുവിലായി അവസാന ദിവസം കാര്‍ത്തികദീപം ഇവിടെ ആഘോഷിക്കപ്പെടുന്നു. മൂന്ന് ടണ്‍ നെയ്യ് അടങ്ങിയ വലിയ പാത്രത്തിലാണ്‌ അവസാന ദിവസം കാര്‍ത്തിക ദീപം തെളിയിക്കുന്നത്. അണ്ണമലൈ മലയുടെ നെറുകയിലാണ്‌ ഈ ദീസ്ഥാപിക്കുന്നത്.

അരുണാചലേശ്വര ക്ഷേത്രം, രമണ ആശ്രമം, വിരുപക്ഷ ഗുഹ, ശേഷാദ്രി സ്വാമികളുടെ ആശ്രമം തുടങ്ങി നിരവധി ഹൈന്ദവ ആത്മീയ കേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്നത് ഇവിടെയാണ്‌.  

അനുഷ്ടാനങ്ങളുടെയും ഉത്സവങ്ങളുടെയും നഗരം

എല്ലാ പൌര്‍ണമി രാത്രികളിലും ഭഗവാന്‍ ശിവനെ ആരാധിക്കുന്ന ചടങ്ങാണ്‌ ഈ നഗരത്തില്‍ ആചരിച്ചു പോരുന്ന മറ്റൊരു അനുഷ്ടാനം. ആരാധനയുടെ ഭാഗമായി ഭക്തര്‍ അണ്ണാമലയ്ക്കു ചുറ്റും നഗ്നപാദരായി പ്രദക്ഷിണം വയ്ക്കും. കൂര്‍ത്ത കല്ലുകള്‍ നിറഞ്ഞ പതിനാലു കിലോമീറ്ററോളം ദൂരമുള്ള വഴിയിലൂടെയാണ്‌ ഭക്തര്‍ നടന്നു നീങ്ങുന്നത്. ശിവനോടുള്ള തങ്ങളുടെ ഭക്തി പ്രകടിപ്പിക്കാന്‍ വര്‍ഷാവര്‍ഷം ആയിരക്കണക്കിന് ആളുകളാണ്‌ ഇവിടെ എത്തിച്ചേരാളുള്ളത്. തമിഴ് കലണ്ടര്‍ പ്രകാരമുള്ള ചൈത്ര പൌര്‍ണമി സമയത്ത് രാജ്യത്തിന്‌ അകത്തും പുറത്തുമുള്ള നിരവധി ഭക്തര്‍ ഇവിടെ എത്തിച്ചേരാറുണ്ട്. തിരുവണ്ണമലയില്‍ വര്‍ഷാവര്‍ഷം കൊണ്ടാടാറുള്ള പേരു കേട്ട ഒരു ഉത്സവമാണ്‌ കാര്‍ത്തിക മഹാദീപ ഉത്സവം. വളരെ ഭയഭക്തിയോടും ഉത്സാഹത്തോടുമാണ്‌  തിരുവണ്ണാമലയില്‍ ഈ ഉത്സവം ആഘോഷിക്കപ്പെടാറുള്ളത്. ഈ ദിവസങ്ങളില്‍ അഞ്ചു ലക്ഷം ജനസംഖ്യയുള്ള തിരുവണ്ണമല ഭക്ത ലക്ഷങ്ങളാല്‍ നിറഞ്ഞുകവിയും. ഉത്സവത്തിന്‍റെ ഭാഗമായി  ഏകദേശം 2900 അടി ഉയരമുള്ള ഒരു മഹാദീപം തിരുവണ്ണമലയുടെ മുകളില്‍ തെളിയിക്കും. മഹാദീപം തെളിയിക്കുന്ന അന്നു മുതല്‍ പത്ത് ദിവസത്തേക്കാണ്‌ ആഘോഷങ്ങള്‍ നടക്കുക. കാര്‍ത്തിക മഹാദീപ ആഘോഷങ്ങള്‍ക്ക് ലക്ഷക്കണക്കിന്‌ തീര്‍ത്ഥാടകര്‍ ഇവിടെ എത്തിചേരുമെങ്കിലും ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് അത്ഭുതകരമായ കാര്യമാണ്‌.   

സമാധാനത്തിന്‍റെയും മൈത്രിയുടെയും നഗരം

വളരെ ചെറിയ ഒരു നഗരമാണ്‌ തിരുവണ്ണാമല. ഹൈന്ദവ ഭക്തര്‍ക്കിടയില്‍ അല്ലാതെ തമിഴ്നാടിന്‌ പുറത്തേക്ക് വളരെയധികം ശ്രദ്ധനേടിയിട്ടില്ലാത്ത ഒരു പ്രദേശം കൂടിയാണ്‌ തിരുവണ്ണാമല. ഇവിടുത്തെ ആഘോഷങ്ങള്‍ വര്‍ദ്ധിച്ച ആഹ്ലാദത്തോടെയും ഭക്തിയോടും കൊണ്ടാടുമ്പോള്‍ തന്നെ ജനകൂട്ടത്തിന്‍റെ ഇടയില്‍ നിന്ന് ഇതുവരെ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട്  ചെയ്തിട്ടില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചെറുപ്പക്കാര്‍ക്കും ഇവിടെ ഒരു പോലെ സുരക്ഷിതമാണ്‌. വളരെ വിരളമായി അപകടങ്ങളും അല്ലറ ചില്ലറ മോഷണങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും രാജ്യത്തെ മറ്റു പ്രദേശത്തെ അപേക്ഷിച്ച് കുറ്റകൃത്യങ്ങള്‍ തീരെ ഇല്ലെന്നുതന്നെ പറയാം.  

വളരെയേറേ ഐക്യത്തില്‍ വസിക്കുന്ന ഇവിടുത്തെ ജനങ്ങള്‍ വളരെ സമാധാനപൂര്‍ണമായാണ്‌ അവരുടെ വ്യാപാരങ്ങളില്‍ ഏര്‍പ്പെടുന്നത്. ബാംഗ്ലൂരുമായി ബന്ധിപ്പിക്കുന്ന മെയിന്‍ റോഡ് കേന്ദ്രീകരിച്ചാണ്‌ നഗരത്തിലെ വ്യാപാര കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഈ ഭാഗങ്ങളില്‍ നിരവധി വീടുകള്‍ നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്.

പ്രവേശന മാര്‍ഗം

നഗരത്തിന്‌ അടുത്തായി തിരുവണ്ണാമല റെയില്‍വെസ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നു. ചെന്നൈ ഇന്‍റര്‍ നാഷണല്‍ വിമാനത്താവളമാണ്‌ ഇതിന്‌ അടുത്തുള്ള വിമാനത്താവളം, റോഡ്മാര്‍ഗമുള്ള യാത്രയാണ്‌ ഇവിടെ എത്തിച്ചേരാനുള്ള നല്ല വഴി. സമ്മറില്‍ കടുത്ത ചൂടായിരിക്കും ഇവിടെ അനുഭവപ്പെടുന്നത്, മിതമായ രീതിയില്‍ മഴലഭിക്കുന്ന ഇവിടെ ശൈത്യകാലത്ത് അതിശൈത്യം അനുഭപ്പെടാറില്ല.

തിരുവണ്ണാമല പ്രശസ്തമാക്കുന്നത്

തിരുവണ്ണാമല കാലാവസ്ഥ

തിരുവണ്ണാമല
30oC / 87oF
 • Patchy rain possible
 • Wind: SW 9 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം തിരുവണ്ണാമല

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം തിരുവണ്ണാമല

 • റോഡ് മാര്‍ഗം
  സമീപപട്ടണങ്ങളിലേക്കെല്ലാം സുഗമമായ യാത്രാസൌകര്യങ്ങള്‍ തിരുവണ്ണാമലയില്‍ നിന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തീര്‍ത്ഥാടനകേന്ദ്രമായ തിരുവണ്ണാമലയിലേക്ക് സര്‍ ക്കാര്‍ വക ബസ്സുകള്‍ തുടര്‍ ച്ചയായി സര്‍ വ്വീസ് നടത്തുന്നുണ്ട്. ഉത്സവകാലങ്ങളില്‍ കൂടുതല്‍ ബസ്സുകള്‍ നിരത്തിലിറക്കും. നൂറ്കണക്കിന് തീര്‍ ത്ഥാടകരുടെ സൌകര്യാര്‍ ത്ഥം വ്യത്യസ്തങ്ങളായ ഉദ്ദിഷ്ടലക്ഷ്യങ്ങളിലേക്ക് ഓടുന്ന ബസ്സുകളുമുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  പട്ടണത്തിന്റെ ഹൃദയഭാഗത്ത് നിന്ന് വെറും ഒരു കിലോമീറ്റര്‍ ദൂരമേയുള്ളു റെയില്‍വേ സ്റ്റേഷനിലേക്ക്. മധുര - തിരുപ്പതി പാതയിലുള്ള ഏത് ട്രെയിനും തിരുവണ്ണാമലയിലെത്താന്‍ നിങ്ങളെ സഹായിക്കും. ഈറൂട്ടില്‍ ഓടുന്ന ഒരുപാട് ട്രെയിനുകള്‍ നിലവിലുണ്ട്. ചെന്നൈയില്‍ നിന്ന് വരുന്നവര്‍ക്ക് ഈ പട്ടണത്തിലെത്താന്‍ മധുരയിലേക്കുള്ള ട്രെയിനുകളെ ആശ്രയിക്കാം.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  തിരുവണ്ണാമലയില്‍ നിന്ന് 182 കിലോമീറ്റര്‍ ദൂരെയുള്ള ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വ്യോമതാവളം. ഇവിടെനിന്ന് മിതമായ നിരക്കില്‍ സര്‍ക്കാര്‍ വക ബസ്സുകളിലോ സ്വകാര്യ ടാക്സികളിലോ കയറി പട്ടണത്തിലെത്താം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
09 Apr,Thu
Return On
10 Apr,Fri
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
09 Apr,Thu
Check Out
10 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
09 Apr,Thu
Return On
10 Apr,Fri
 • Today
  Thiruvannamalai
  30 OC
  87 OF
  UV Index: 7
  Patchy rain possible
 • Tomorrow
  Thiruvannamalai
  27 OC
  80 OF
  UV Index: 7
  Moderate or heavy rain shower
 • Day After
  Thiruvannamalai
  24 OC
  76 OF
  UV Index: 7
  Moderate or heavy rain shower