ശ്രീരാമനാണ് ഘട് ശിലാ ക്ഷേത്രത്തിലെ പ്രതിഷ്ഠ. വനവാസക്കാലത്ത് രാവണനാല്‍ അപഹരിക്കപ്പെട്ട സീതാദേവിയെ തിരഞ്ഞ് ശ്രീരാമനും സഹോദരനായ ലക്ഷ്മണനും ഇതുവഴി കടന്നുപോയതായാണ് ഐതിഹ്യം. സീതാദേവി ലങ്കയിലാണുള്ളതെന്ന് ശ്രീരാമനെ തുള്‍ജാ ഭവാനിയാണ് അറിയിച്ചതെന്നും അപ്രകാരം രാമന് ലങ്കിയിലെക്ക് പോയതായും വിശ്വാസികള്‍ കരുതുന്നു.
ഈ വിശ്വാസമാണ് ഘട് ശിലാ ക്ഷേത്രമെന്ന പേരിനുപിന്നില്‍. മനോഹരമായ കൊത്തുപണികളാണ് ക്ഷേത്രത്തിലുള്ളത്. ക്ഷേത്രത്തിനുപുറമേ മനോഹരമായ ഇവിടത്തെ പ്രകൃതിക്കാഴ്ചകളും ഘട് ശിലാ ക്ഷേത്രത്തിലേക്ക് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.