പര്‍ഭാനിയെന്ന ക്ഷേത്രനഗരം

ഹോം » സ്ഥലങ്ങൾ » പര്‍ഭാനി » ഓവര്‍വ്യൂ

മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ല നേരത്തെ അറിയപ്പെട്ടിരുന്നത് പര്‍ഭാവതി എന്ന പേരിലായിരുന്നു. മറാത്ത് വാഡ റീജിയണിലെ എട്ട് ജില്ലകളിലൊന്നാണ് പര്‍ഭാനി. ബലാഘട്ട്, അജന്ത മലകള്‍ക്കരികിലായി 357 മീറ്റര്‍ സമുദ്രനിരപ്പില്‍ നിന്നും ഉയര്‍ന്നാണ് പര്‍ഭാനിയുടെ കിടപ്പ്. നിരവധി സന്യാസികളുടെയും സായിബാബയുടെയും ജന്മദേശമായ പര്‍ഭാനിക്ക് ഹൈന്ദവ വിശ്വാസികളുടെ ഇടയില്‍ വലിയ പ്രചാരമാണുള്ളത്. പര്‍ഭാനിയുടെ ചുറ്റുപാടുമായി നിരവധി ഹിന്ദുക്ഷേത്രങ്ങള്‍ കാണാം.

ക്ഷേത്രനഗരം'

പ്രഭാവതി ദേവിയുടെ പേരില്‍നിന്നാണ് പര്‍ഭാനിക്ക് ഈ പേര് ലഭിച്ചതെന്നാണ് വിശ്വാസം. സുല്‍ത്താന്‍, മുഗള്‍, നൈസാം തുടങ്ങിയ രാജവംശങ്ങളുടെ കാലത്ത് പര്‍ഭാനിയുടെ നില അത്ര മെച്ചമായിരുന്നില്ല. ഏതാണ്ട് അറുപത് കൊല്ലത്തോളം കാലം ശ്രദ്ധിക്കപ്പെടാത്ത ഒരു ഗ്രാമമായി കഴിഞ്ഞു പര്‍ഭാനി. 1960 ല്‍ മഹാരാഷ്ട്രയുടെ ഭാഗമായി മാറിയതോടെയാണ് പര്‍ഭാനിയുടെ സമയം തെളിഞ്ഞത് എന്നുവേണമെങ്കില്‍ പറയാം. ദത്താത്രേയന്റെ അവതാരമായി കണക്കാക്കപ്പെടുന്ന സായിബാബയുടെ ജന്മസ്ഥലം എന്ന നിലയിലാണ് പര്‍ഭാനിയുടെ പ്രശസ്തി. ഇവിടെ നിന്നും ഏതാണ്ട് 45 കിലോമീറ്റര്‍ ദൂരമേയുള്ളൂ പാത്രി എന്ന ഈ ജന്മസ്ഥലത്തേക്ക്. ജബരേശ്വര്‍ ബേലേശ്വര്‍ മഹാദേവ്, മോട്ട മാരുതി, പരദേശ്വര തുടങ്ങിയവയാണ് ഈ പ്രദേശത്തെ പ്രശസ്തമായ ക്ഷേത്രങ്ങള്‍.

ഇവിടെനിന്നും 40 കിലോമീറ്റര്‍ അകലത്തിലാണ് പ്രശസ്തമായ ജിന്തൂര്‍ എന്ന ജൈനക്ഷേത്രം. വിഷ്ണുവും ശിവനും ഒന്നിച്ച് പൂജിക്കപ്പെടുന്ന മുഡ്ഗാള്‍, ശ്രീ നരസിംഹ ക്ഷേത്രം എന്നിവയും ഇവിടത്തെ പ്രധാന ക്ഷേത്രങ്ങളാണ്. സായിബാബയുടെ ഗുരുജിയായിരുന്ന ശ്രീ കേശവ് രാജ് ബാബാസാഹേബ് ക്ഷേത്രവും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. പര്‍ഭാനിയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെ സേലു എന്ന സ്ഥലത്താണിത്.

Please Wait while comments are loading...