ഉഡുപ്പിയ്ക്കടുത്തുള്ള ഹുബ്ബളിയിലെ ഉങ്കല്‍ സര്‍ക്കിളിനടുത്താണ് ചന്ദ്രമൗലീശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 900 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാലൂക്യന്മാരുടെ ഭരണകാലത്താണ് ഈക്ഷേത്രം പണിതതെന്നാണ് കരുതുന്നത്. രണ്ട് ശിവലിംഗത്തിന് ചുറ്റുമായി നാല് ദിക്കുകളിലേയ്ക്കും തുറക്കുന്ന നാല് വാതിലുകളാണ് ഇവിടത്തെ പ്രത്യേകത. ക്ഷേത്രത്തിലെ ചുവരുകളിലും തൂണുകളിലുമെല്ലാം മനോഹരമായ ചിത്രപ്പണികള്‍ ചെയ്തുവച്ചിട്ടുണ്ട്.
ഇക്കൂട്ടത്തില്‍ നൃത്തം ചെയ്യുന്ന ഗണേശന്റെ രൂപങ്ങളും ജനാര്‍ദ്ദന രൂപങ്ങളുമുണ്ട്. കല്ലിലുള്ള ചില ലിഖിതങ്ങള്‍ പതിനൊന്ന്, പന്ത്രണ്ട് നൂറ്റാണ്ടുകളിലുള്ളതാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം സന്ദര്‍ശിയ്ക്കുന്നതിന് മുമ്പ് ചന്ദ്രമൗലീശ്വരനെ ദര്‍ശിയ്ക്കണമെന്നാണ് നിയമം. ചാലൂക്യ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് ഈ ക്ഷേത്രം. അനന്തേശ്വര്‍ ക്ഷേത്രം പണികഴിപ്പിച്ച അതേകാലത്താണ് ഈ ക്ഷേത്രവും പണിതതെന്നാണ് കരുതപ്പെടുന്നത്. ഒരിക്കല്‍ ചന്ദ്രദേവനെ ദക്ഷപ്രജാപതി ശപിയ്ക്കാനിടയായി.
ശാപമോക്ഷത്തിനായി ചന്ദ്രന്‍ ശിവനെ തപസുചെയ്ത് പ്രസാദിപ്പിച്ചത് ഇപ്പോള്‍ ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്താണത്രേ. അന്നുമുതലാണേ്രത ഈ സ്ഥലം ചന്ദ്രമൗലീശ്വരന്റെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. മണിപ്പാലില്‍ നിന്നും 3ഉം, മാല്‍പേയില്‍ നിന്നും 6ഉം മംഗലാപുരത്തുനിന്നും 60ഉം കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ ക്ഷേത്രത്തില്‍ എത്താം. ഹുബ്ബളിയില്‍ നിന്നും ഇവിടേയ്ക്ക് എപ്പോഴും വാഹനസൗകര്യം ലഭ്യമാണ്.



Click it and Unblock the Notifications