എട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ് ഈ സിദ്ധി വിനായക ക്ഷേത്രം. കുന്ദാപുര താലൂക്കിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും തീര്‍ത്ഥാടകര്‍ ഇവിടെയെത്താറുണ്ട്. വരാഹി നദിയ്ക്കു സമീപത്തായിട്ടാണ് വിനായക പ്രതിഷ്ഠയുള്ള ക്ഷേത്രം. ജഠയുള്ള വിനായകനാണ് ഇവിടുത്തെ പ്രതിഷ്ഠ.
ഇത്തരത്തിലുള്ള വിനായക രൂപം ഇന്ത്യയില്‍ ഇവിടെമാത്രമേ ഉള്ളു. അതുകൊണ്ടുതന്നെയാണ് ഇതിന് പ്രാധാന്യമേറുന്നതും. സാലിഗ്രാമത്തില്‍ തീര്‍ത്ത വിനായക വിഗ്രഹത്തിന് 2.5 അടി ഉയരമുണ്ട്. തുമ്പിക്കൈ ഇടത്തേയ്ക്ക വളഞ്ഞാണിരിക്കുന്നത്. ഭക്തരുടെ പ്രാര്‍ത്ഥനകള്‍ നിറവേറുന്നതിനാലാണ് ഇവിടുത്തെ വിനായകനെ സിദ്ധി വിനായകന്‍ എന്ന് വിളിയ്ക്കുന്നത്. കുന്ദാപുരയില്‍ നിന്നും 8 കിലോമീറ്റര്‍ യാത്രചെയ്താല്‍ ഹട്ടിയങ്കടിയില്‍ എത്താം.



Click it and Unblock the Notifications