Search
 • Follow NativePlanet
Share

കുംത: പ്രകൃതിസൗന്ദര്യം ഇഴചേര്‍ത്ത പഴമയുടെ പ്രൗഢി

19

സമ്പന്നമായ ഇന്നലെകളുടെ പ്രൗഢിയില്‍ പ്രകൃതി സൗന്ദര്യം ഇഴചേര്‍ത്ത മനോഹരമായ കാഴ്ചയാണ്  ഉതതരകന്നഡയിലെ കുംത. അപൂര്‍വ്വമായ പാറക്കെട്ടുകള്‍ പശ്ചാത്തലമായുള്ള കടല്‍ത്തീരമാണ് കുംതയിലെ ഒരു പ്രധാന ആകര്‍ഷണം. പ്രകൃതിദൃശ്യങ്ങള്‍ ആസ്വദിക്കുന്നതടക്കമുള്ള നിരവധി കാര്യങ്ങള്‍ കുംതയില്‍ സാധ്യമാണ്. ആഗനാശിനി നദി അറബിക്കടലുമായി ചേരുന്നതാണ് ഒരു കാഴ്ച. റോക്ക് ക്ലൈംബിഗ് പോലുള്ള സാഹസിക പരിപാടികള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ആസ്വദിക്കാനുള്ള നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്. നിരവധി പാറക്കൂട്ടങ്ങള്‍ നിറഞ്ഞ, ട്രക്കിംഗിന് പേരുകേട്ട യാനയാണ് കുംതയിലെ മറ്റൊരിടം.

പ്രധാന ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ഗോകര്‍ണത്തേക്ക് ഇവിടെ നിന്നും അധികദൂരമില്ല. ഗോകര്‍ണത്തെ ഓം ബീച്ച് കുംടയിലെത്തന്ന സഞ്ചാരികള്‍ സന്ദര്‍ശിക്കാനിഷ്ടപ്പെടുന്ന ഒരു സ്ഥലമാണ്. ഇനി തീര്‍ത്ഥാടനമാണ് യാത്രയുടെ മുഖ്യ ലക്ഷ്യമെങ്കില്‍ അതിനും നിരവധി സാധ്യതകള്‍ കുംതയിലുണ്ട്. കര്‍ണാടകയുടെ തനത് കാവി കലാരൂപങ്ങളുടെ സമ്പന്നമായ ഒരു ഖനിയാണ് ഇവിടത്തെ ക്ഷേത്രങ്ങള്‍. ശ്രീ കുംഭേശ്വര, ശങ്കര നാരായണ, ശാന്തിക പരമേശ്വരീക്ഷേത്രങ്ങള്‍ ചിത്രപ്പണികളുടെ വര്‍ണക്കാഴ്ചകള്‍ക്കൊപ്പം ശാന്തമായ അന്തരീക്ഷവും പ്രദാനം ചെയ്യുന്നു.

കാര്‍വാറിലേക്കും ഹൊന്നേവാറിലേക്കും കൂടിയുള്ള ഒരു യാത്ര ഇതിന്റെ കൂടെ പ്ലാന്‍ ചെയ്യാമെന്നതാണ് കുംതയിലേക്കുള്ള യാത്രയുടെ പ്രധാന ഗുണം. സ്‌കൂബി ഡൈവിംഗിന് പേരുകേട്ട ദേവ്ഭാഗ് കണ്ടിരിക്കേണ്ട ഒരു കാഴ്ച തന്നെയാണ്. ശരാവതി തുരുത്ത്, കാസര്‍കോട് ബീച്ച്, അപ്‌സരക്കൊണ്ട വെളളച്ചാട്ടം എന്നിവയാണ് സമീപത്തെ മറ്റ് പ്രധാന കാഴ്ചകള്‍. മംഗലാപുരത്ത് നിന്നും 200 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുംതയിലെത്താം. കുംതയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ദൂരത്തിലാണ് റെയില്‍വേ സ്റ്റേഷന്‍.

കുംത പ്രശസ്തമാക്കുന്നത്

കുംത കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കുംത

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം കുംത

 • റോഡ് മാര്‍ഗം
  റോഡ് മാര്‍ഗ്ഗം എല്ലാ പ്രധആന നഗരങ്ങളുമായി കുംത ബന്ധപ്പെട്ടു കിടക്കുന്നു. ഗോവ, പുനെ, ബാംഗ്ലൂര്‍, മംഗലാപുരം തുടങ്ങിയ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് സര്‍ക്കാര്‍ ബസ് സര്‍വ്വീസുകളുണ്ട്. സ്വകാര്യ ടൂറിസ്റ്റ് ബസ്സുകളും പല നഗരങ്ങളില്‍ നിന്നും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  കുംതയില്‍ത്തന്നെ റെയില്‍വേ സ്റ്റേഷന്‍ ഉണ്ട്. ടൗണില്‍നിന്നും 2 കിലോമീറ്റര്‍ അകലം മാത്രമേ ഇവിടേക്കുള്ളു. പ്രമുഖ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ട്രെയിന്‍ സര്‍വ്വീസുണ്ട്. സ്‌റ്റേഷനില്‍ ഇറങ്ങിയാല്‍ ബസ്സിലോ ടാക്‌സിയിലോ കുംടെയിലെത്താം.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ഗോവയിലെ ഡബോലിം ആണ് കുംടയ്ക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം ഡബോലിമില്‍ നിന്ന് 168 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും യൂറോപ്പ്, മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, അറേബ്യന്‍ നാടുകള്‍ എന്നിവിടങ്ങളില്‍ നിന്നും ഇവിടേക്ക് വിമാന സൗകര്യമുണ്ട്. ഡബോലിമില്‍ സീസണല്‍ ചാര്‍ട്ടേഡ് വിമാനങ്ങളും എത്താറുണ്ട്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Jun,Sun
Return On
21 Jun,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
20 Jun,Sun
Check Out
21 Jun,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
20 Jun,Sun
Return On
21 Jun,Mon