ഉഡുപ്പിയില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയായുള്ള ചെറു നഗരമാണ് പടുബിദ്രി. ഏറെ പഴയകാല ക്ഷേത്രങ്ങളുണ്ടിവിടെ. ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടതാണ് മഹാഗണപതി ക്ഷേത്രം. 2.5 അടി ഉയരമുള്ള ഗണപതിപ്രതിഷ്ഠയാണ് ക്ഷേത്രത്തിലേത്. എഡി പതിനൊന്നാം നൂറ്റാണ്ടിലുള്ളതാണ് ഈ വിഗ്രഹമെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. കൊങ്കണ്‍ റെയില്‍വേ ലൈനുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് ഈ സ്ഥലം. അതിനാല്‍ത്തന്നെ യാത്ര ബുദ്ധിമുട്ടാകില്ല. സമീപനഗരങ്ങളിലേയ്‌ക്കെല്ലാം ഇവിടെനിന്നും ബസ് സര്‍വ്വീസുമുണ്ട്.