കര്‍ണാടകത്തിലെ ജനപ്രിയ ബീച്ചുകളില്‍ ഒന്നാണ് കാപു ബീച്ച്. തണുത്ത കാലാവസ്ഥയും പ്രകൃതിയുടെ മനോഹാരിതയുമാണ് ഇവിടേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിയ്ക്കുന്നത്. പച്ചപ്പുനിറഞ്ഞ തീരത്ത് സദാസമയവും തണുത്ത കാറ്റുണ്ടാകും. ഉഡുപ്പിയില്‍ നിന്നും 12 കിലോമീറ്ററുണ്ട് ബീച്ചിലേയ്ക്ക്. കടലില്‍ നീന്താനും സൂര്യസ്‌നാനം ചെയ്യാനുമെല്ലാം ഇവിടെ സൗകര്യങ്ങളുണ്ട്. തീരത്തിനടുത്താണ് നേരത്തേ പറഞ്ഞ ലൈറ്റ് ഹൗസ് സ്ഥിതിചെയ്യുന്നത്. ഇതുകൂടാതെ ഇവിടുത്തെ മറ്റൊരു ആകര്‍ഷണം പളയൊരു കോട്ടയും രണ്ട് മാരിയമ്മന്‍ ക്ഷേത്രങ്ങളുമാണ്.



Click it and Unblock the Notifications