Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ജോഗ് ഫാള്‍സ്

ജോഗ് -  സൗന്ദര്യവും വന്യതയും നിറഞ്ഞ വെള്ളച്ചാട്ടം

32

പ്രകൃതിയുടെ മനോഹാരിതയും രൗദ്രതയും അതിന്റെ ഏറ്റവും പരമകോടിയില്‍ കാണണമെങ്കില്‍ അതിന് ജോഗ് ഫാള്‍സിനോളം ചേര്‍ന്ന മറ്റൊരിടമുണ്ടാകാനില്ല. 830 അടിയില്‍ നിന്നും താഴേക്ക് പതിക്കുന്ന ഈ രാജകീയ വെള്ളച്ചാട്ടം ഉയരത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ രണ്ടാമത്തേതാണ്. നാലു ജലപാതങ്ങളാണ് ജോഗ് ഫാള്‍സിലുള്ളത്. രാജ, റാണി, റോക്കറ്റ്, റോറര്‍ എന്നിവയാണ് അവ.

ശരാവതി നദിയില്‍ നിന്നുത്ഭവിക്കുന്ന ഈ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത 830 അടിയോളം താഴേക്കുള്ള പതനത്തില്‍ എവിടെയും തട്ടാതെയാണ് ഇതിന്റെ യാത്ര എന്നതാണ്. വിദേശികളടക്കം ആയിരക്കണക്കിന് സഞ്ചാരികളാണ് ജോഗിന്റെ സൗന്ദര്യം കണ്ടാസ്വദിക്കുന്നതിനായി ഇവിടെയത്തുന്നത്. പച്ചപുതച്ചുനില്‍ക്കുന്ന ചുറ്റുപാടും വന്യമൃഗങ്ങള്‍ നിറഞ്ഞ കൊടുംകാടും ജോഗിന് സാഹസികയാത്രയുടെ ഒരു പരിവേഷം കൂടി നല്‍കുന്നുണ്ട്.

ജോഗിലെ കാഴ്ചകള്‍

ജോഗ് വെള്ളച്ചാട്ടത്തിന്റെ ഭംഗി അതിന്റെ പൂര്‍ണതയില്‍ കണ്ട് ആസ്വദിക്കാന്‍ പറ്റുന്ന വ്യൂ പോയന്റുകളുണ്ട്. അവയില്‍ ഏറ്റവും പ്രമുഖമാണ് വാട്കിന്‍സ് പ്ലാറ്റ്‌ഫോം. ആയിരത്തഞ്ഞൂറോളം പടികളിറങ്ങി ജലപാതത്തിന്റെ താഴെയെത്തിയാല്‍ ജോഗ് ഫാള്‍സിന്റെ വന്യത അടുത്തുകണ്ടാസ്വദിക്കാം. എന്നാല്‍ മഞ്ഞിന്റെ മറനീക്കി ജോഗിനെ അടുത്തുകാണാനുള്ള ഈ കുന്നിറക്കവും തിരിച്ചുകയറ്റവും തീരെ ആയാസരഹിതമല്ല. കുറച്ചെങ്കിലും സാഹസികത ഇഷ്ടപ്പെടുന്ന ട്രക്കിംഗുകാരെ ഈ പണിക്ക് മുതിരാവൂ എന്ന് ചുരുക്കം.

വളരെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് ജോഗ് ഫാള്‍സ്, അതുകൊണ്ടുതന്നെ യാത്രാസൗകര്യങ്ങളുടെ കാര്യത്തില്‍ അനുഗ്രഹീതവുമാണ് ഇവിടം. ഷിമോഗ ജില്ലയിലുള്ള സാഗരയാണ് ജോഗ് ഫാള്‍സിന് സമീപത്തുള്ള ടൗണ്‍. സാഗരയില്‍നിന്നും ജോഗ് ഫാള്‍സിലേക്ക് നിരവധി ബസ്സുകള്‍ ലഭ്യമാണ്. ജോഗ് ഫാള്‍സിലേക്ക് കാര്‍വ്വാര്‍ നിന്നും ഹൊന്നേവാര്‍ നിന്നും ബസ്സും ടാക്‌സിയുമടക്കമുള്ള വാഹനങ്ങള്‍ ലഭിക്കും. മഴക്കാലമാണ് വെള്ളച്ചാട്ടം കാണാന്‍ പറ്റിയ സമയമെന്നത് എടുത്തുപറയേണ്ട കാര്യമില്ല. ജോഗിന് ചുറ്റുമുള്ള നിബിഡവനങ്ങളും ശരാവതി താഴ് വരയും സ്വര്‍ണനദിയും ജോഗിലെ മറ്റു കാഴ്ചകളാണ്.

ജോഗ് ഫാള്‍സ് പ്രശസ്തമാക്കുന്നത്

ജോഗ് ഫാള്‍സ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ജോഗ് ഫാള്‍സ്

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ജോഗ് ഫാള്‍സ്

 • റോഡ് മാര്‍ഗം
  റോഡ് മാര്‍ഗമാണ് യാത്രയെങ്കില്‍ ആശങ്കപ്പെടാനൊന്നുമില്ല. സമീപ നഗരങ്ങളായ സാഗരയിലേക്കും ഷിമോഗയിലേക്കും ഇവിടെ നിന്നും തുടര്‍ച്ചയായി ബസ്സുകളുണ്ട്. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലത്തിലാണ് നന്ദിഹില്‍സ്. കര്‍ണാടക ആര്‍ ടി സിയുടെ ഒട്ടേറെ ബസ്സുകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  തലഗുപ്പയാണ് ജോഗ് ഫാള്‍സിന് അടുത്ത റെയില്‍വേ സ്റ്റേഷന്‍. 13 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. പ്രധാന നഗരങ്ങളിലേക്ക് ഇവിടെ നിന്നും ട്രെയിനുകളില്ല. എന്നാല്‍ 100 കിലോമീറ്റര്‍ ദുരത്തുള്ള ഷിമോഗയില്‍ നിന്നും ബാംഗ്ലൂര്‍, ഡെല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലേക്ക് ട്രെയിന്‍ സൗകര്യമുണ്ട്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  റോഡ്, റെയില്‍ മാര്‍ഗവും അകലെയുള്ള സ്ഥലങ്ങളില്‍ നിന്നാണെങ്കില്‍ വിമാനമാര്‍ഗവും ഇവിടെയെത്താം. 215 കിലോമീറ്റര്‍ ദൂരത്തില്‍ മംഗലാപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് ജോഗ്ഫാള്‍സിന് സമീപത്തായുള്ളത്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്കെല്ലാം ഇവിടെ നിന്നും വിമാന സര്‍വ്വീസുകളുണ്ട്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Jun,Sun
Return On
21 Jun,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
20 Jun,Sun
Check Out
21 Jun,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
20 Jun,Sun
Return On
21 Jun,Mon