ഉഡുപ്പി ജില്ലയിലെ കുന്ദാപൂരയിലെ ചെറു ഗ്രാമമാണ് കോട്ടേശ്വര. കോടിനാഥ(കോടിലിംഗേശ്വര) ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. സുബ്രഹ്മണ്യന്‍, ഗണപതി, ഗോപാലകൃഷ്ണന്‍, ലക്ഷ്മി എന്നീ പ്രതിഷ്ഠകളുള്ള ഏറെ ചെറുക്ഷേത്രങ്ങളും ഇവിടെയുണ്ട്. കോട്ടേശ്വര ക്ഷേത്രത്തിനടുത്തായി വലിയൊരു തടാകമുണ്ട്.
ഈ തടാകത്തെക്കുറിച്ച് ഏറെ കഥകള്‍ നിലവിലുണ്ട്. തടാകത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള വണ്ടരു കമ്പള ഗഡ്ഡെയെന്ന സ്ഥലത്തേയ്ക്ക് തടാകത്തില്‍ നിന്നും തുരങ്കങ്ങളുണ്ടെന്നാണ് നാട്ടുകാരുടെ വിശ്വാസം. കോട്ടേശ്വര ക്ഷേത്രത്തിനടുത്തായി പട്ടാഭിരാമചന്ദ്ര ക്ഷേത്രം, കോദണ്ഡരാമ ക്ഷേത്രം എന്നിവയുമുണ്ട്.



Click it and Unblock the Notifications